ട്രെന്‍ഡിങ്ങ്

ബലാല്‍സംഗക്കേസ്: ബിഷപ്പിനെ രക്ഷിക്കാന്‍ വാഗ്ദാനങ്ങളുമായി രൂപത; ഫോണ്‍ സംഭാഷണം പുറത്ത്

പരാതിക്കാരിക്ക് 10 ഏക്കര്‍ സ്ഥലവും പുതിയ മഠവും പണിത് നല്‍കാമെന്നാണ് ഫോണ്‍ സംഭാഷണത്തിലെ പ്രധാന വാഗ്ദാനം. ജലന്ധര്‍ രൂപതയുടേതാണ് ഓഫറെന്നും വൈദികന്‍ വ്യക്തമാക്കുന്നുണ്ട്.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ
രക്ഷിക്കാന്‍ വാഗാദാനങ്ങളുമായി ഒത്തുതീര്‍പ്പ് ശ്രമം. മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജെയിംസ് എര്‍ത്തലയാണ് കന്യാസ്ത്രീയുടെ കുടൂംബത്തെ ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പ് സ്രമം നടത്തിയത്. 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം പരാതിക്കാരിയുടെ വീട്ടുകാരാണ് പുറത്തുവിട്ടത്. ഭീഷണി, വാഗ്ദാനം, പ്രലോഭനം, സമ്മര്‍ദ്ദം എന്നിവയിലൂടെയാണ് സംഭാഷണം നീങ്ങുന്നത്.

പരാതിക്കാരിക്ക് 10 ഏക്കര്‍ സ്ഥലവും പുതിയ മഠവും പണിത് നല്‍കാമെന്നാണ് ഫോണ്‍ സംഭാഷണത്തിലെ പ്രധാന വാഗ്ദാനം. ജലന്ധര്‍ രൂപതയുടേതാണ് ഓഫറെന്നും വൈദികന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കേസ് പിന്‍വലിച്ചാല്‍ മാത്രമേ വാഗ്ദാനം നടപ്പിലാക്കൂവെന്നും ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നു. ഫോണ്‍ സംഭാഷണം പോലീസിന് കൈമാറുമെന്നും കന്യാസ്ത്രീയുടെ വീട്ടുകാര്‍ പ്രതികരിച്ചു.

സന്ധി സംഭാഷങ്ങളുമായി നേരത്തെ ഫാ. ജെയിംസ് എര്‍ത്തലയില്‍ മൂന്നുതവണ കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠം സന്ദര്‍ശിച്ചിരുന്നതായും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പരാതി നല്‍കിയ കന്യാസ്ത്രീയേയും ഇവര്‍ക്ക് പിന്തുണ നല്‍കുന്ന അന്തേവാസികളെയും നേരിട്ട് കാണണമെന്നായിരുന്നു വൈദികന്റെ ആവശ്യം.

 

ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

 

സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍