UPDATES

ട്രെന്‍ഡിങ്ങ്

ആൾക്കൂട്ട ആക്രമണം; പ്രധാനമന്ത്രിക്ക് സിനിമാ, സാംസ്കാരിക രംഗത്തെ 49 പ്രമുഖർ‌ ഒപ്പുവച്ച കത്ത്

ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ പോര്‍ വിളിയായി മാറുകയും ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

രാജ്യത്ത് തുടർച്ചയായി അരങ്ങേറുന്ന ആൾക്കൂട്ട ആക്രമണത്തിൻ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവര്‍ത്തകരായ 49 പ്രമുഖരുടെ കത്ത്. ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്നാവശ്യപ്പെട്ടാണ് കത്ത്. നടി അപര്‍ണാ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, അനുഹരാഗ് കശ്യപ്, കൊങ്കണ സെൻ ശർമ, മണിരത്നം, അടൂർ ഗോപാലകൃഷണൻ എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

പ്രിയപ്പെട്ട പ്രധാനമന്ത്രി, രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ താങ്കള്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകുമെന്ന് കരുതിന്നില്ല, രാജ്യത്ത് മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാൻ കാര്യക്ഷമായ ഇടപെടലുണ്ടാവേണ്ടതുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നെന്നും കത്ത് ആവശ്യപ്പെടുന്നു.

ഞെട്ടിക്കുന്നതാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകൾ‌. 2016-ല്‍ മാത്രം 840-ല്‍ അധികം നിഷ്ഠൂരമായ ആക്രമണങ്ങള്‍ ദളിതുകള്‍ക്കെതിരെ നടന്നിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇത് ഞെട്ടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇതില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ പോര്‍ വിളിയായി മാറുകയും ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഖേദകരമാണ്. ജയ്ശ്രീറാം വിളിപ്പിച്ചുകൊണ്ട് നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് നടക്കുന്നത്. രാമൻ എന്ന നാമത്തെ രാജ്യത്തെ വലിയൊരു വിഭാഗം വളരെ പവിത്രമായാണ് കാണുന്നത്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയില്‍ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് താങ്കള്‍ തടയാന്‍ ഇടപെടലുണ്ടാവണം. ഇത് മധ്യകാലഘട്ടമല്ല, എന്നിട്ട് പോലും മതത്തിന്റെ പേരില്‍ ഇത്രയധികം ആക്രമണങ്ങള്‍ നടക്കുന്നത് വലിയ ഞെട്ടലുളവാക്കുന്നെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.

ഒരു ഭരണകക്ഷിയും അവര്‍ ഭരിക്കുന്ന രാജ്യത്തിന്റെ പര്യായമല്ല. ഭരണകക്ഷിയായ രാഷ്ട്രീയ പാര്‍ട്ടിടെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നെന്ന് പറയാൻ കഴിയില്ല. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി തുലനം ചെയ്യാന്ന രീതി തെറ്റാണ്. വിയോജിപ്പുകള്‍ എതിര്‍ക്കപ്പെടാത്ത തുറന്ന അന്തരീക്ഷത്തില്‍ മാത്രമേ ശക്തമായ ഒരു രാഷ്ട്രത്തെ വാര്‍ത്തെടുക്കാനാവൂ എന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യങ്ങളിൽ രാജ്യത്തിന്റെ ഗതിയെകുറിച്ച് ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. തങ്ങളുടെ നിര്‍ദേശങ്ങള്‍ അവയുടെ സദുദ്ദേശത്തോടെതന്നെ കാണുമെന്ന് കരുതുന്നതായും കത്തില്‍ പറയുന്നു. സാമൂഹിക പ്രവര്‍ത്തകരായ അനുരാധ കപൂര്‍, അദിതി ബസു, എഴുത്തുകാരന്‍ അമിത് ചൗധരി തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

കോൺഗ്രസും സിപിഎമ്മും വിട്ടുനിന്നു, എതിർത്തത് 8 അംഗങ്ങൾ മാത്രം, യുഎപിഎ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍