ട്രെന്‍ഡിങ്ങ്

സിപിഎം ചാനല്‍ ’10 ടിവി’ തെലങ്കാന മുഖ്യമന്ത്രിയുടെ കുടുംബത്തിന് വിറ്റു; ‘പ്രജാശക്തി’യ്‌ക്കെതിരെയുള്ള 127 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാട് പാര്‍ട്ടിയും അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്

പ്രജാശക്തി ഉള്‍പ്പെടെ രാജ്യത്തെ 18 കമ്പനികള്‍ക്കെതിരെ എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) അന്വേഷണം നടത്തുന്നുണ്ടെന്നു കേന്ദ്ര നിയമ കോര്‍പറേറ്റ് കാര്യ സഹമന്ത്രി പി പി ചൗധരി 4-ാംതീയതി ലോക്‌സഭയെ അറിയിച്ചിരുന്നു.

ആന്ധ്രാ സിപിഎമ്മിന്റെ പ്രജാശക്തി പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സിനെതിരെ 127 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാട് നടന്നുവെന്ന് ആരോപണം. കൂടാതെ ആന്ധ്രായിലെ സിപിഎം ചാനല്‍ ’10 ടിവി’ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന് വിറ്റുവെന്ന് മനോരമ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രജാശക്തിയുടെ അക്കൗണ്ടിലുള്ള 127.71 കോടി രൂപ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ലഭിച്ചതാണെന്ന ആരോപണമാണ് അന്വേഷണത്തിന് അടിസ്ഥാനം.

കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 10 ടിവി എന്ന തെലുങ്ക് ടിവി ചാനല്‍ കെ ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന് വിറ്റതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്നും സംഭവത്തില്‍ പാര്‍ട്ടി നേതൃത്വവും അന്വേഷണം നടത്തുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി അതിന്റേതായ നടപടിക്രമങ്ങളിലൂടെയാണ് അന്വേഷണം നടത്തുന്നതെന്ന് യെച്ചൂരി പറഞ്ഞു. പ്രജാശക്തി ഉള്‍പ്പെടെ രാജ്യത്തെ 18 കമ്പനികള്‍ക്കെതിരെ എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) അന്വേഷണം നടത്തുന്നുണ്ടെന്നു കേന്ദ്ര നിയമ കോര്‍പറേറ്റ് കാര്യ സഹമന്ത്രി പി പി ചൗധരി 4-ാംതീയതി ലോക്‌സഭയെ അറിയിച്ചിരുന്നു.

2016-ല്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ അക്കൗണ്ടിലേക്ക് വലിയ തോതില്‍ പണം വന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൊളിറ്റ്ബ്യൂറോ അംഗം ബി.വി. രാഘവുലു ഉള്‍പ്പെടെ ഏതാനും നേതാക്കള്‍ക്കെതിരെ ടിവി ചാനലിന്റെ വില്‍പനയുമായി ബന്ധപ്പെട്ടു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് 2018 മാര്‍ച്ചില്‍ പരാതി ലഭിച്ചിരുന്നു.

അന്വേഷണത്തിന് കേന്ദ്ര നേതൃത്വം തയാറായില്ലെന്നാരോപിച്ച് പാര്‍ട്ടിയില്‍ നിന്നുതന്നെ വീണ്ടും പരാതിയുണ്ടായി. ഇതേതുടര്‍ന്നും കേന്ദ്രസര്‍ക്കാരിന്റെ നടപടിയും കണക്കിലെടുത്താണ് അന്വേഷണം വേണമെന്ന് പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍