TopTop
Begin typing your search above and press return to search.

രണ്ടാഴ്ച മുൻപ് സാമുദായിക സംവരണം നിർത്തലാക്കാൻ ഹർജി നൽകിയ എൻഎസ്എസ് ഇപ്പോൾ ഹിന്ദു ഐക്യം പ്രസംഗിക്കുന്നു; സണ്ണി എം കപിക്കാട്

രണ്ടാഴ്ച മുൻപ് സാമുദായിക സംവരണം നിർത്തലാക്കാൻ ഹർജി നൽകിയ എൻഎസ്എസ് ഇപ്പോൾ ഹിന്ദു ഐക്യം പ്രസംഗിക്കുന്നു; സണ്ണി എം കപിക്കാട്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എൻഎസ്എസ് അടക്കമുള്ള സംഘടനകൾക്കും, പന്തളം രാജ കുടുംബത്തിനുമെതിരെ ദളിത് ചിന്തകനും, എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. സാമുദായിക സംവരണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി നൽകിയ എൻ എസ് എസ് ഇപ്പോൾ ഹിന്ദു ഐക്യത്തെ കുറിച്ച് വാചാലരാകുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള മനോരമ കൗണ്ടർ പോയന്റ് ചർച്ചയിൽ  സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഓർഡിനൻസ് നൽകാനൊരുങ്ങുന്ന കോൺഗ്രസ് - ബി ജെ പി രാഷ്ട്രീയ കക്ഷികളുടെ നടപടി ഭരണഘടനയെ വെല്ലുവിളിക്കലാണെന്നും സണ്ണി എം കപിക്കാട് കുറ്റപ്പെടുത്തി.

സണ്ണി എം കപിക്കാടിന്റെ വാക്കുകൾ

ഇന്ത്യക്കൊരു ഭരണഘടനയുണ്ട്, ആ ഭരണഘടന വ്യാഖ്യാനിച് കൊണ്ടാണ് ശബരിമല സ്ത്രീ പ്രവേശനത്തിൽ വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രസ്തുത വിധി പുറപ്പെടുവിക്കുമ്പോൾ കോടതി നിരീക്ഷിക്കുന്ന ഒരു പ്രധാന കാര്യം ഉണ്ട്, ഒരു ജനാധിപത്യ സമൂഹം ഒരു അനീതിക്കെതിരെ തീരുമാനം എടുക്കുമ്പോൾ ആ അനീതിയെ അനേകം പേര് അനുകൂലിക്കുന്നത് കൊണ്ട് അതങ്ങു നടന്നു കൊള്ളട്ടെ എന്നല്ല.  മറിച് ഭരണഘടന ധാർമികതയെ മുൻ നിർത്തിയായിരിക്കണം. ഇവിടെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത് ഈ ഭരണഘടനാ ധാർമികതയെ മുൻ നിർത്തി ആണ്.


ബി ജെ പിയും കോൺഗ്രസ്സും പിൻവാതിലിലൂടെ ഒരു ഓർഡിനൻസ് നൽകാനുള്ള ഒരുക്കത്തിലാണ്, ഇത് വിചിത്രമായ വാദമാണ് എന്ന് മാത്രമല്ല ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി കൂടി ആണ്.

കേരളതീയ സമൂഹത്തിൽ ആചാരങ്ങൾ പരിഷ്‌ക്കരിക്കാൻ പാടില്ല എന്ന് പറയുന്നത് അസാധ്യം ആണ്. ഇവിടെ ഒരു കൂട്ടർ പ്രചരിപ്പിക്കുന്ന നൈഷ്ഠിക ബ്രഹ്മചര്യത്തിൽ നിന്നോ, താന്ത്രിക വിദ്യകളുടെ പാരമ്പര്യത്തിൽ നിന്നോ അല്ല ആധുനിക കേരളം രൂപം കൊണ്ടിട്ടുള്ളത്. നാം മനസ്സിലാക്കേണ്ട മർമ പ്രധാനമായ കാര്യം സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന് പറയുന്നത് കേവലം സ്ത്രീകളുടെ മാത്രം ഒരു പ്രശ്നമല്ല. മറിച് കോടതി വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യം ശബരിമലയും അയ്യപ്പ ഭക്തന്മാരെയും സവിശേഷമായ അവകാശമുള്ള ഒരു സെറ്റ് ആയി കാണാൻ കഴിയില്ലെന്നും പൊതുവായ ഒന്നായി മാത്രമേ കാണാൻ കഴിയു എന്നുമാണ്. കോടതിയുടെ ഈ നിരീക്ഷണത്തോടെ ശബരിമല ഒരു പൊതു ഇടം ആയി മാറി.


അങ്ങനെ ശബരിമല ഒരു പൊതു ഇടം ആയി മാറിയാൽ (പന്തളം രാജാവ് എന്നൊക്കെ പറയുന്നത് കേട്ടു, ' രാജാവ്' എന്നത് ഇന്ത്യൻ ഭരണഘടന നിരോധിച്ച വാക്കാണ്). പന്തളം കുടുംബത്തിനും, തന്ത്രി കുടുംബത്തിനും ശബരിമലയുടെ മേലുള്ള ഏകപക്ഷീയമായ അധികാരം അവസാനിക്കും. ഈ നാട്ടിലെ തന്ത്രവിധി പഠിച്ച ഈഴവനും, പട്ടിക ജാതിക്കാരനും നാളെ ഇവിടത്തെ പൂജാരിമാർ ആളാകാനുള്ള അവകാശവാദം ഉന്നയിച്ചാൽ നിയമപരമായി പ്രതിരോധിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന ഈ നീക്കം ബ്രാഹ്മണ സവർണ ആധിപത്യത്തെ നില നിർത്താൻ ആണെന്ന് മനസ്സിലായത് കൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ, സി കെ ജാനു അടക്കമുള്ള ദളിത് പിന്നോക്ക നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നത്.


വിശ്വാസി സമൂഹം എന്ന പേരിൽ അവതരിപ്പിക്കുന്ന സമരക്കാർ ഭൂരിപക്ഷം അല്ല ഒരു ന്യൂനപക്ഷമായി ചുരുങ്ങിയിരിക്കുന്നു എന്ന് കൂടി നമ്മൾ ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള ഒരു ഇടപെടലിന് നേരെ സ്ത്രീകൾ തന്നെ തെരുവിൽ ഇറങ്ങിയത് കൊണ്ട് ആ ഇടപെടൽ റദ്ദ് ചെയ്യപ്പെടുകയില്ല.വീണ്ടും ആവർത്തിക്കുന്നു ഓർഡിനൻസ് പോലെയുള്ള നീക്കങ്ങൾ ഭരണഘടനായോടും,സുപ്രീം കോടതിയോടുമുള്ള വെല്ലുവിളിയാണ്.

ശബരിമല വിധിയെ യാഥാർഥ്യ ബോധത്തോടു കൂടി സമീപിക്കണം. എന്നാണ് എനിക്ക് പറയാനുള്ളത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ റിവ്യൂ ഹർജി നൽകുകയും സമരത്തിന് പട നയിക്കുകയും ചെയ്ത അതെ നായർ സർവീസ് സൊസൈറ്റി തന്നെയാണ് രണ്ടാഴ്ച മുൻപ് സുപ്രീം കോടതിയിൽ ഒരു ഹർജി കൊടുത്തത്. സാമുദായിക സംവരണം നിർത്തലാക്കണം എന്നും ഈഴവർ അടക്കമുള്ള സമുദായങ്ങൾ ഭൂ സ്വത്ത് കൈവശം വെക്കുന്ന അവസ്ഥ സംജാതമായിട്ടുണ്ടെന്നും. പറയുന്ന , ഹിന്ദു അവർണ ജാതിക്കെതിരെ യുദ്ധ സമാനമായ തയ്യാറെടുപ്പ് നടത്തിയത് എൻ എസ് എസ് ആണ് ,എന്നിട്ടാണിപ്പോ ഞങ്ങൾ എല്ലാം ഹിന്ദുക്കൾ ആണെന്ന് പറഞ്ഞു വന്നിരിക്കുന്നത്. ഈ ഇരട്ടത്താപ്പ് നാം തിരിച്ചറിയണം. ഈ അവസരത്തിൽ കേരളീയർ പഠിക്കേണ്ട പാഠം നവോത്ഥാനമൂല്യങ്ങൾ വഴിയിൽ ഉപേക്ഷിക്കാതിരിക്കുക എന്നത് ആണ്.
https://www.azhimukham.com/kerala-sudhikumar-the-priest-in-chettikulangara-temple-talks-on-untouchability-and-sabarimala-protest-report-by-kr-dhanya/

https://www.azhimukham.com/news-update-vellapally-nateshan-responds-on-sabarimala-issue/

https://www.azhimukham.com/trending-kpms-leader-punnala-sreekumar-on-sabarimala-women-entry/

https://www.azhimukham.com/newsupdates-ns-madhavan-on-nss/

Next Story

Related Stories