വായന/സംസ്കാരം

ഫ്രം ഗോഡ്മാന്‍ ടു ടൈകൂണ്‍; ബാബ രാംദേവിനെ തുറന്നു കാണിക്കുന്ന പുസ്തകത്തിനു നിരോധനം

Print Friendly, PDF & Email

രാംദേവിന്റെ ഭൂതകാലത്തെക്കുറിച്ചും ബിസിനസ് താത്പര്യങ്ങളെക്കുറിച്ചും പുസ്‌കതത്തില്‍ പ്രതിപാദിക്കുന്നുണ്ട്

A A A

Print Friendly, PDF & Email

യോഗ ഗുരുവും പതഞ്ജലി ഗ്രൂപ്പ് സ്ഥാപകനുമായ രാംദേവിന്റെ ഭൂതകാലവും വര്‍ത്തമാനകാല പ്രവര്‍ത്തികളും അന്വേഷണാത്മകമായി അവതരിപ്പിക്കുന്ന പുസ്തകം ‘ഫ്രം ഗോഡ്മാന്‍ ടു ടൈകൂണ്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബാ രാംദേവ്’ പ്രസിദ്ധീകരിക്കുന്നതും വില്‍പ്പന നടത്തുന്നതും മരവിപ്പിച്ചുകൊണ്ട് ഡല്‍ഹി കോടതിയുടെ ഉത്തരവ്. പുസ്തകത്തിനെതിരേ രാംദേവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ജഗര്‍നോട്ട് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രിയങ്ക പഥക്-നരേന്‍ എന്നിവരാണ് എഴുതിയത്. പുസ്തകത്തിന്റെ പ്രിന്റ്- ഓണ്‍ലൈന്‍ രൂപങ്ങളും വില്‍ക്കാന്‍ പാടില്ല. ആമസോണ്‍, ഫഌപ്കാര്‍ട്ടി എന്നിവ വഴിയുള്ള വില്‍പ്പനയും നിര്‍ത്തണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ഡല്‍ഹി കര്‍കര്‍ഡൂമയിലെ എസിജെ-സിസിജെ-എആര്‍സി(ഈസ്റ്റ്) ജില്ല കോടതിയുടേതാണ് ഉത്തരവ്.

പുസ്തകം പുറത്തിറങ്ങിയതു പിന്നാലെ തന്റെ ഭക്തരില്‍ ധാരളം പേര്‍ വിളിച്ചിരുന്നെന്നും ഇതുപ്രകാരം പുസ്തകം പരിശോധിച്ചപ്പോഴാണ് അസത്യവും വിദ്വേഷപൂര്‍ണവുമായ ഉള്ളടക്കമാണ് പുസ്തകത്തിലുള്ളതെന്നും ഉത്തരവാദിത്വരഹിതമായ പ്രവര്‍ത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും മനസിലായതെന്നു രാംദേവിന്റെ ഹര്‍ജിയില്‍ പറയുന്നു. തെളിവുകളോ സ്ഥിരീകരണങ്ങളോ ഇല്ലാത്ത കാര്യങ്ങളാണ് പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തിനു വില്‍പ്പന ഉണ്ടാകാന്‍ വേണ്ടി വിവാദപരമാകുന്ന കാര്യങ്ങള്‍ മനഃപൂര്‍വം ഉള്‍ക്കൊള്ളിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

കോടതി ഉത്തരവില്‍ തങ്ങള്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും പുസ്തകത്തിനൊപ്പം ഉറച്ചു നില്‍ക്കുന്നതായും ഇപ്പോഴുള്ള മരവിപ്പിക്കല്‍ ഉത്തരവ് നീക്കം ചെയ്യാന്‍ കോടതിയെ സമീപിക്കുമെന്നും പ്രസാധകരായ ജഗര്‍നോട്ട് അവരുടെ ബ്ലോഗിലൂടെ ഈ വിവരം പങ്കുവയ്ക്കുന്നതിനൊപ്പം പറയുന്നു.

രാംദേവിന്റെ ഭൂതകാലത്തിലേക്ക് അന്വേഷിച്ചിറങ്ങുന്ന പുസ്തകം ഇപ്പോഴത്തെ ബിസിനസ് ടൈകൂണ്‍ എന്ന സ്ഥാനത്തേക്ക് രാംദേവ് എങ്ങനെയെത്തിയെന്നതിനെക്കുറിച്ചും പറയുന്നു. രാംദേവിന്റെ വ്യാപര താത്പര്യങ്ങളെയും പതഞ്ജലി ഗ്രൂപ്പിനെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നുണ്ട്. രാംദേവുമായി ബന്ധപ്പെട്ട് നിന്ന ചില വ്യക്തികളുടെ ദുരൂഹമരണവും കാണാതാകലുമൊക്കെ പുസ്തകത്തില്‍ വിഷയമായി വരുന്നുണ്ട്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍