UPDATES

ട്രെന്‍ഡിങ്ങ്

ഹാഡ്‌ലിയെ ഭയക്കാത്ത ബെഹ്‌റ എന്തിനാണ് ഫ്രാങ്കോയെ ഭയക്കുന്നത്?

വിമര്‍ശകരെ പോലും ഞെട്ടിപ്പിക്കുന്ന സര്‍വ്വീസ് ഹിസ്റ്ററിയുള്ള ബഹ്‌റക്ക് എന്താണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ് ചെയ്യാൻ മടി ?

രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ പോലീസ് ഓഫീസർമാരിൽ ഒരാൾ ആണ് ലോക്നാഥ് ബഹ്‌റ. വിവാദങ്ങളുടെ അകമ്പടിയോടെയാണെങ്കിലും കേരളത്തിൽ ഡി ജി പി ആയി ചുമതലയേറ്റപ്പോൾ ഭരണകക്ഷിക്ക് ബഹ്റയുടെ മികവിന്റെ കാര്യത്തിൽ സംശയമേതുമില്ലായിരുന്നു. എന്നാൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ മറ്റു പല മേഖലകളിലും സൂക്ഷിക്കുന്ന കൃത്യതയും, ജാഗ്രതയും ആഭ്യന്തര വകുപ്പിൽ കൈമോശം വന്നു പോയി എന്ന പരാതി പാർട്ടി അണികളിൽ വരെയുണ്ട്. പിണറായി വിജയനും, പാർട്ടിയും കഴിഞ്ഞാൽ ഭരണതലത്തിൽ അതിനു മറുപടി പറയേണ്ട ചുമതലക്കാരൻ ഡി ജി പി ബഹ്‌റയാണ്.

സുനിത ദേവദാസ് എഴുതുന്നു ……

കേരള ഡി ജി പി ആയപ്പോൾ ലോക്‌നാഥ് ബഹ്‌റക്ക് എന്ത് പറ്റി ?

സി.ബി.ഐ, ദേശീയ സുരക്ഷാ ഏജന്‍സി എന്‍.ഐ.എ എന്നിവയിൽ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തിയാണ് ബെഹ്‌റ. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള കേസ് അന്വേഷണ മികവിന് 2009ല്‍ രാഷ്ട്രപതിയുടെ പ്രത്യേക മെഡലും ലഭിച്ചു.

ബെഹ്‌റ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായ കേസുകൾ

1 . 1999ല്‍ രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ഗ്രെഹാം സ്‌റ്റെയിന്റേയും ഹിന്ദി കവയത്രി മധുമിതാ ശുക്ലയൂടെ കൊല

2 . ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരണ്‍ പാണ്ഡ്യയുടെ കൊല

3 . 1992ലെ ബാബ്‌റി മസ്ജിദ് തകര്‍ക്കല്‍ കേസിന്റെ മേല്‍നോട്ട ചുമതല

4 . ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ ചോദ്യം ചെയ്യാന്‍ അമേരിക്കയിലേക്ക് ഇന്ത്യ അയച്ചു

5 . സൈബര്‍ ലോകത്ത് തീവ്രവാദികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി

6 . ഇന്ത്യയിലെ തീവ്രവാദികള്‍ക്ക് പണം ഒഴുകുന്ന വഴികൾ കണ്ടെത്തി

7 . ഖാണ്ഡഹാര്‍ വിമാന റാഞ്ചല്‍

8 . അമേരിക്കന്‍ അന്വേഷണ രീതിയുടെ സാധ്യതകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

9 . പ്രതികളെ ചോദ്യം ചെയ്യുന്നതിന് അത്യാധുനിക സംവിധാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് ഉപയോഗിച്ചു

10 .കുറ്റന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലും സൈബര്‍ ക്രൈമിലും ആധുനിക സാങ്കേതിക വിദ്യകൾ നടപ്പാക്കി.

ഇതിനൊപ്പം വലിയൊരു വിവാദ പരാമർശവും ബഹ്‌റയുടേതായുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്കര്‍ ഭീകരയായിരുന്നു ഇസ്രത്ത് ജഹാനെന്ന എന്‍ഐഎ റിപ്പോര്‍ട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞതാണ് ആ വിവാദ പരാമർശം.
അങ്ങനെയാണ് ബഹ്‌റക്ക് സംഘപരിവാർ രാഷ്ട്രീയചായ്‌വ്‌ രാഷ്ട്രീയ ലോകം ആരോപിക്കാൻ തുടങ്ങിയത്.

വിമര്‍ശകരെ പോലും ഞെട്ടിപ്പിക്കുന്ന സര്‍വ്വീസ് ഹിസ്റ്ററിയുള്ള ബഹ്‌റക്ക് എന്താണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ് ചെയ്യാൻ മടി ? തീവ്രവാദികളെ പോലും ഭയമില്ലാത്ത ബെഹ്‌റ എന്തിനാണ് ഫ്രാങ്കോയെ ഭയക്കുന്നത് ?ഫ്രാങ്കോയെ അടിയന്തിരമായി അറസ്റ്റ് ചെയ്യാൻ സർക്കാർ ബഹ്‌റക്ക് ഉത്തരവ് നൽകണം. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നേരത്തെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍