TopTop
Begin typing your search above and press return to search.

ഒടുവില്‍ ദിലീപ് എഎംഎംഎയില്‍ നിന്നും പുറത്ത്; രാജി ചോദിച്ച് വാങ്ങിയതെന്ന് മോഹന്‍ലാല്‍

ഒടുവില്‍ ദിലീപ് എഎംഎംഎയില്‍ നിന്നും പുറത്ത്; രാജി ചോദിച്ച് വാങ്ങിയതെന്ന് മോഹന്‍ലാല്‍
ഏറെ നാളത്തെ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമൊടുവില്‍ നടന്‍ ദിലീപ് താരസംഘടനയായ എഎംഎംഎയില്‍ നിന്നും പുറത്തായി.  പ്രസിഡന്റ് മോഹന്‍ലാലാണ് ദിലീപ് രാജിവച്ചതായി പ്രഖ്യാപിച്ചത്. ഡബ്ല്യൂസിസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘടന ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും ഇതനുസരിച്ച് ദിലീപ് രാജിക്കത്ത് നല്‍കിയതായും ലാല്‍ പറയുന്നു.

അതേസമയം രാജി തീരുമാനം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലാത്തതിനാല്‍ സംഘടനയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് കൂടി ഈ രാജിക്കത്ത് അംഗീകരിക്കുകയായിരുന്നു. അതിന് ശേഷം മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കാനാകുമായിരുന്നുള്ളൂ. അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ മാപ്പ് പറഞ്ഞ് തിരികെ വരാന്‍ തയ്യാറായാല്‍ ചില നടപടിക്രമങ്ങള്‍ക്ക് ശേഷം അവരെ തിരികെയെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഇവരെ തിരിച്ചെടുക്കണമെങ്കില്‍ ആദ്യം അപേക്ഷ നല്‍കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ട്രഷറര്‍ ജഗദീഷ് അറിയിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ഉണ്ടായത്. മൂന്ന് നടിമാര്‍ സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതായും മോഹന്‍ലാല്‍. താന്‍ അവരുടെ പേരെടുത്ത് പറയുന്നില്ലെന്നും നടിമാര്‍ എന്ന് തന്നെ പറയാമെന്നും പറഞ്ഞാണ് ഡബ്ല്യൂസിസി അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും അധിക്ഷേപിച്ചത്. ഡബ്ല്യൂസിസി ഞങ്ങളുടെ ചോരയൂറ്റിക്കുടിച്ച് ജീവിക്കാനാഗ്രഹിക്കുന്ന സംഘടനയാണെന്ന് ബാബുരാജ്.

കഴിഞ്ഞദിവസം ഡബ്ല്യൂസിസി നടത്തിയ പത്രസമ്മേളനത്തില്‍ മോഹന്‍ലാലിനും എഎംഎംഎയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മൂന്ന് നടിമാര്‍ എന്നാണ് മോഹന്‍ലാല്‍ തങ്ങളെ വിളിച്ചതെന്നും പേര് വിളിക്കാനുള്ള മര്യാദപോലും ലാല്‍ കാണിച്ചില്ലെന്നും രേവതി കുറ്റപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നും സിനിമയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ സാഹചര്യമുണ്ടാക്കാനായി ഐസിഎ രൂപീകരിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ സംഘടന അവഗണിക്കുകയാണെന്നും തങ്ങളെ കബളിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം ഡബ്ലുസിസിയുടെ ആരോപണങ്ങളെ തള്ളി സിദ്ദിഖും കെപിഎസി ലളിതയും പിന്നീട് പത്രസമ്മേളനം നടത്തുകയുണ്ടായി. മാപ്പ് പറഞ്ഞാല്‍ രാജിവച്ച നടിമാരെ തിരികെയെടുക്കുമെന്നാണ് ഇതില്‍ സിദ്ദിഖ് പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയും ഇക്കൂട്ടത്തില്‍ രാജിവച്ചിരുന്നു.

https://www.azhimukham.com/trending-wcc-create-history-in-film-industry-cultural-space-kerala-raseena-writes/

https://www.azhimukham.com/trending-amma-afraid-to-take-action-against-dileep-mohanlal-express-his-slippery-nature/

https://www.azhimukham.com/cinema-revathy-against-mohanlal/

https://www.azhimukham.com/cinema-kpac-lalitha-dont-forget-your-past-when-you-neglect-wcc-members/

Next Story

Related Stories