UPDATES

സിനിമ

വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്, ഒരിക്കൽ നമ്മൾ അതിജീവിച്ചു, ഇനിയും അതിജീവിക്കുക തന്നെ ചെയ്യും, റിലീസ് ജൂൺ ഏഴിനു തന്നെ: ആഷിക് അബു

നിപ റിപ്പോര്‍ട്ട് ചെയ്ത കേസിലെ രോഗിയുടെ നില മെച്ചപ്പെട്ടുവെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് ഇന്ന് വൈകിട്ട് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ‘വൈറസ്’ സിനിമയുടെ റിലീസ് നീട്ടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് സംവിധായകന്‍ ആഷിക് അബു. “വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ജൂൺ ഏഴ് മുതൽ തീയേറ്ററുകളിൽ”, ആഷിക് ഇന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വ്യകതമാക്കി.

കേരളത്തില്‍ അടുത്തിടെയാണ് വീണ്ടും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കേസിലെ രോഗിയുടെ നില മെച്ചപ്പെട്ടുവെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് ഇന്ന് വൈകിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് ആഷിക് ഇങ്ങനെ പറയുന്നു: “കഴിഞ്ഞ വർഷം നിപ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്”.

ലോകവ്യാപകമായി ജൂണ്‍ ഏഴിനാണ് വൈറസ് റിലീസ് ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ നടീനടന്‍മാര്‍ അണിനിരക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കേരളം മുഴുവന്‍ ഭീതി പടര്‍ത്തിയ സാഹചര്യങ്ങളും ഇതിനെ നേരിട്ട കാര്യങ്ങളും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ്. നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വൈറസ് റിലീസ് തീയതി നീട്ടി വച്ചേക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആഷിക് അബു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. “ഒരു ജനത നേരിട്ട സോഷ്യല്‍ ബോയ്ക്കോട്ടിംഗിന്റെ പിന്നാലെ ഞങ്ങള്‍ പോയി, റിയാലിറ്റി ഞെട്ടിക്കുന്നതായിരുന്നു” എന്നാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് അഴിമുഖത്തിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ ആഷിക് അബു പറഞ്ഞത്. [ഒരു ജനത നേരിട്ട സോഷ്യല്‍ ബോയ്ക്കോട്ടിംഗിന്റെ പിന്നാലെ ഞങ്ങള്‍ പോയി, റിയാലിറ്റി ഞെട്ടിക്കുന്നതായിരുന്നു: വൈറസിനെ കുറിച്ച് ആഷിക് അബു/അഭിമുഖം]

ആഷിക് അബുവിന്റെ ഫേസ്ബുക് പോസ്റ്റ്‌

കേരളത്തിൽ നിപ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികളാണ് അധികാരകേന്ദ്രങ്ങൾ കൈകൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തേതിനേക്കാൾ നിർഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാൻ നമ്മൾ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്കുണ്ട് എന്ന ഉറപ്പിനാൽ തന്നെയാണ്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്.

കഴിഞ്ഞ വർഷം നിപ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്.

വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ജൂൺ ഏഴ് മുതൽ തീയേറ്ററുകളിൽ.

Also Read: ‘ഞങ്ങള്‍ നിപയോടു പോരാടി തിരിച്ചു വന്നതാണ്‌; ഉറപ്പിച്ചോളൂ, ഗൂഡാലോചനക്കാരും മുറിവൈദ്യന്മാരും നിങ്ങളെ രക്ഷിക്കില്ല’; അജന്യയും ഉബീഷും സംസാരിക്കുന്നു

With bated breath we have been closely watching the proceedings following the recent Nipah report in the State. Proud to see how the state’s brilliant administrative team and medical team has set up complete protocol within no time.

The movie VIRUS chronicles the journey of how we addressed, fought and survived the last outbreak. How we traced, studied and contained it. We did it then even when we had no information or former knowledge about the virus. Today medical textbooks have kerala’s medical paper on the same subject.

Virus is a Survival Thriller. We did it last time and we will do it this time too. Together. Releasing worldwide on June 7th.”

Also Read: നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ചെറിയ പനിമാത്രമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍