UPDATES

സിനിമാ വാര്‍ത്തകള്‍

യേശുദാസിനെയും ജയരാജിനെയും ഓര്‍ത്തു ലജ്ജിക്കുന്നു; സിബി മലയില്‍

കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവയ്ക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍

ദേശീയ പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കാനും അവാര്‍ഡ് സ്വീകരിക്കുമാനുള്ള ഗായകന്‍ യേശുദാസിന്റെയും സംവിധായകന്‍ ജയരാജിന്റെയും നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ സിബി മലയില്‍. ഇരുവരേയും ഓര്‍ത്തു ലജ്ജിക്കുന്നുവെന്നാണ് സിബി മലയില്‍ പറഞ്ഞത്. അതേസമയം കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവയ്ക്കാന്‍ തയ്യാറാകാത്ത തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട് സിബി മലയില്‍.

സിബി മലയില്‍ തന്റെ ഫെയ്‌സബുക്കില്‍ പറയുന്നത് ഇപ്രകാരമാണ്;

ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് എന്റെ പൂര്‍ണ പിന്തുണ. കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവയ്ക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നു.

"</p

ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വിവേചനം ആരോപിച്ച് ഭൂരിഭാഗം പുരസ്‌കാര ജേതാക്കളും ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് മലയാളത്തില്‍ നിന്നും പുരസ്‌കാര ജേതാക്കളായ ശേയുദാസും ജയരാജും പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍