TopTop
Begin typing your search above and press return to search.

താന്‍ പെണ്‍കുട്ടികളെ യൂസ് ചെയ്യുകയായിരുന്നുവെന്ന് അയാള്‍ സന്തോഷത്തോടെ പറഞ്ഞു നടക്കുകയായിരുന്നു; അലന്‍സിയറിനെക്കുറിച്ച് ദിവ്യ

താന്‍ പെണ്‍കുട്ടികളെ യൂസ് ചെയ്യുകയായിരുന്നുവെന്ന് അയാള്‍ സന്തോഷത്തോടെ പറഞ്ഞു നടക്കുകയായിരുന്നു; അലന്‍സിയറിനെക്കുറിച്ച് ദിവ്യ
ആഭാസത്തിലെ നടിമാരെ താനുപയോഗിച്ചെന്ന് അലന്‍സിയര്‍ പറഞ്ഞു നടന്നതായി ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥ്. ഫേസ്ബുക്കില്‍ തന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെ നീയതിന് നിന്ന് കൊടുത്തിട്ടല്ലേയെന്നൊക്കെ കമന്റിടുന്നവര്‍ക്ക് മറുപടിയായാണ് ദിവ്യ ഇത് പറഞ്ഞത്.

നീയതിന് നിന്ന് കൊടുത്തിട്ടല്ലേ. നീയതിന്റെ സുഖമൊക്കെ അറിഞ്ഞിട്ട് ഇപ്പോള്‍ വന്ന് പറയുന്നതെന്തിനാണ് എന്നൊക്കെ പറയുന്ന ചേട്ടന്മാരോട് നിന്ന് കൊടുത്തിട്ടില്ല എന്ന ധൈര്യത്തിലാണ് ഞാന്‍ സംസാരിക്കുന്നത്, ഞാനത് എഴുതിയത്. എഴുതേണ്ട ആവശ്യം വന്നത് ഇപ്പോളാണ്. കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഞാന്‍ അജ്ഞാതയായി നിന്ന് എഴുതിയ അലന്‍സിയര്‍ മറ്റൊരു സെറ്റില്‍ കുറച്ച് നാള്‍ മുമ്പ് പോയിട്ട് ഞാന്‍ പറയുന്ന സിനിമയിലെ പെണ്‍കുട്ടികളെ യൂസ് ചെയ്യുകയായിരുന്നുവെന്ന് സന്തോഷത്തില്‍ ആളുകളോട് പറഞ്ഞു നടന്നു. അതില്‍ ഒരാള്‍ വന്ന് ഇക്കാര്യം ആഭാസത്തിന്റെ സംവിധായകനോട് വന്ന് ചോദിച്ചു. 'അവിടെ ഭയങ്കര കുളിയായിരുന്നെന്നാണല്ലോ കേട്ടത്. അലന്‍സിയര്‍ ചേട്ടന്‍ പൊളിച്ചു. പെണ്‍പിള്ളാരൊക്കെ പുള്ളിക്കാരന്റെ കൂടെയായിരുന്നുവെന്നാണല്ലോ കേട്ടത്' എന്ന് പറഞ്ഞു. ഇത്തരത്തില്‍ ആഭാസത്തില്‍ അഭിനയിച്ച താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെക്കുറിച്ച് അനാവശ്യം പറഞ്ഞു നടന്നത് ഞാനറിഞ്ഞപ്പോള്‍ അയാളെ വിളിച്ച് ചീത്ത വിളിച്ചുവെന്ന് ദിവ്യ പറയുന്നു. അപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത് ഞാന്‍ ഒരു തെറ്റ് ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ സെറ്റില്‍ ചെയ്തതാണ്. എന്നോട് ക്ഷമിക്കണം. ഞാനങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്ന് പോലും അറിയില്ല, ഏത് മെന്റല്‍ സ്‌റ്റേജിലാണ് ഞാന്‍ പോയതെന്ന് അറിയില്ല എന്നുള്ള എന്റെ വിഷമമാണ് ഞാന്‍ മറ്റ് സെറ്റില്‍ പോയി പറഞ്ഞത്.

പക്ഷെ അതിനെ കേട്ടവര്‍ എങ്ങനെയാണ് നിങ്ങളോട് വന്ന് പറഞ്ഞതെന്ന് എനിക്കറിയില്ല. നിങ്ങളെ ഒരു തരത്തിലും ഇന്‍സള്‍ട്ട് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ലെന്നും അലന്‍സിയര്‍ പറഞ്ഞപ്പോള്‍ വീണ്ടും പുള്ളിയെ വിശ്വസിച്ച ഒരാളാണ് താന്‍. ശരിയായിരിക്കും അങ്ങനെ സംഭവിച്ച് പോയതായിരിക്കും എന്ന് വിചാരിച്ച് പുള്ളിയുടെ പ്രായത്തെയും പുള്ളിയെന്ന അഭിനേതാവിനെയും വിശ്വസിച്ച ഒരാളാണ് താന്‍. പക്ഷെ ഇതെവിടെയെങ്കിലും പറയണമെന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ അംഗമല്ലാത്ത ഒരു സംഘടനയില്‍ പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല. കാരണം, വര്‍ഷങ്ങളായി ആ സംഘടനയില്‍ അംഗമായ നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള ഒരു നടിക്ക് അവര്‍ കൊടുക്കുന്ന പരിഗണനയും കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ആള്‍ക്ക് കിട്ടുന്ന പരിഗണനയും നാം കാണുന്നുണ്ട്. അതിനാല്‍ തന്നെ അലന്‍സിയറിനെക്കുറിച്ച് ആ സംഘടനയില്‍ പരാതികൊടുത്തിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല. ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുമെന്ന് എനിക്ക് വിശ്വാസം തീര്‍ത്തുമില്ല. അലന്‍സിയര്‍ക്കൊപ്പമേ അവര്‍ നിക്കൂവെന്നാണ് എന്റെ വിശ്വാസം. അതിനാലാണ് താന്‍ ഡബ്ല്യൂസിസിയില്‍ പോയി പരാതിപ്പെട്ടതെന്നും ദിവ്യ വ്യക്തമാക്കി.

https://www.azhimukham.com/news-update-me-to-against-actor-alencier-actress-facebook-live/

Next Story

Related Stories