TopTop
Begin typing your search above and press return to search.

ഇന്ന് ഞങ്ങള്‍ പ്രതിഷേധിച്ചില്ലെങ്കില്‍ നാളെയതിന് മറ്റുള്ളവര്‍ക്ക് സാധിക്കാതെ വരും; അപ്പു പ്രഭാകര്‍

ഇന്ന് ഞങ്ങള്‍ പ്രതിഷേധിച്ചില്ലെങ്കില്‍ നാളെയതിന് മറ്റുള്ളവര്‍ക്ക് സാധിക്കാതെ വരും; അപ്പു പ്രഭാകര്‍
ഇത്തവണ ഇങ്ങനെ നടന്നാല്‍ ഇതൊരു കീഴ്‌വഴക്കമായി മാറും. അടുത്ത വര്‍ഷം ഇങ്ങനെ സംഭവിച്ചാല്‍ അതിനെതിരേ പ്രതിഷേധിക്കാന്‍ പോലും പറ്റാതാകും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്; ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചതിനെ കുറിച്ച് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിയ അപ്പു പ്രഭാകറിന്റെ വാക്കുകള്‍.

രണ്ടാഴ്ച മുമ്പ് വന്ന ഇന്‍വിറ്റേഷനില്‍ പറഞ്ഞിരുന്നത് പ്രസിഡന്റ് ഓഫ് ഇന്ത്യയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതെന്നായിരുന്നു. ആ ഉറപ്പിലാണ് സ്വന്തം ചിലവില്‍ താമസവും യാത്രയും എടുത്ത് മാതാപിതാക്കളെയും ബന്ധുക്കളെയും ഒക്കെ കൊണ്ട് വന്നത്. ചടങ്ങിന്റെ റിഹേഴ്‌സല്‍ നടന്ന ദിവസമാണ് പറയുന്നത് പരിപാടിയില്‍ നേരിയ ഒരു വ്യത്യാസമുണ്ടെന്ന്. പ്രസിഡന്റ് ആകെ 11 അവാര്‍ഡേ കൊടുക്കൂ. ബാക്കി മന്ത്രി സ്മൃതി ഇറാനി ആയിരിക്കും സമ്മാനിക്കുക എന്ന്. എന്ത് അടിസ്ഥാനത്തിലാണ് ഈ 11 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്? രജത കമലവും സുവര്‍ണ കമലവും കിട്ടിയവര്‍ എന്ന തരത്തിലാണ് വേര്‍തിരിച്ചതെങ്കില്‍ അങ്ങനെയല്ല. ഈ 11 പേരുടെ ലിസ്റ്റില്‍ രജത കമല്‍ കിട്ടിയവരും ഉണ്ട്.

പ്രസിഡന്റ് അവാര്‍ഡ് സമ്മാനിക്കാത്തവര്‍ക്കും പ്രസിഡന്റിന്റെ കൂടെ ഫോട്ടോ എടുക്കാന്‍ അവസരം കിട്ടും എന്നാണ് പറഞ്ഞത്. അങ്ങനെ ആണെങ്കില്‍ പ്രസിഡന്റിന് സമയം ഇല്ലാഞ്ഞിട്ടല്ല എല്ലാവര്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാത്തതെന്നല്ലേ അര്‍ത്ഥം.

ഇത്രയും നാള്‍ നടന്നു വന്നിരുന്ന രീതി എന്ത് കൊണ്ടാണ് മാറ്റാന്‍ നോക്കുന്നത് എന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. പ്രസിഡന്റിന്റെ ഓഫീസിന്റെ തീരുമാനമാണ്, അത് ചോദ്യം ചെയ്യാനാകില്ല എന്നാണ് പറഞ്ഞത്. രാഷ്ട്രപതിക്ക് സമയമില്ലെങ്കില്‍ എല്ലാവര്‍ക്കും ഉപരാഷ്ട്രപതി അവാര്‍ഡ് നല്‍കാമായിരുന്നില്ലേ. എന്തിനാണ് ഇങ്ങനെ ഒരു വേര്‍തിരിവ്?

ഞങ്ങള്‍ ഈ അവാര്‍ഡ് നിരസിക്കുകയോ, വേണ്ടാ എന്ന് വെക്കുകയോ ചെയ്തിട്ടില്ല. ഈ വേര്‍തിരിവില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിക്കുക മാത്രമാണ്. രാഷ്ട്രപതിയുടെ കൈയില്‍ നിന്നും സ്വീകരിക്കുന്നു എന്നതു തന്നെയാണ് ദേശീയ അവാര്‍ഡിന്റെ പ്രാധാന്യം. സ്മൃതി ഇറാനി പ്രസിഡന്റ് ആണെങ്കില്‍ അവരുടെ കയ്യില്‍ നിന്ന് വാങ്ങും. ആളല്ല ഇവിടെ പ്രശ്‌നം; അപ്പു പ്രഭാകര്‍ പറയുന്നു.

Next Story

Related Stories