UPDATES

ട്രെന്‍ഡിങ്ങ്

മേരി കോം ബോക്സിങ് റിങ്ങിൽ ഇടിച്ചിടിച്ച്‌ മുന്നേറുമ്പോള്‍ നമ്മള്‍ മല കയറാനെത്തുന്ന സ്‌ത്രീകളെ വലിച്ച് താഴെയിടുന്ന തിരക്കിലാണ്‌

എംസി മേരി കോമിന്‌ റെഡി റ്റു വെയ്‌റ്റ്‌ എന്ന്‌ പറയാനാവില്ല. കാരണം അവര്‍ കുലസ്‌ത്രീയല്ല, ചാമ്പ്യനാണ്‌.

സത്യത്തില്‍ എംസി മേരി കോം എന്നേ ചാമ്പ്യനാണ്‌. മെഡല്‍ നേട്ടത്തിന്റെ പേരിലല്ല. ‘നിങ്ങളുടെ അമ്മ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്‌’ എന്ന്‌ മക്കളോട്‌ തുറന്നെഴുതിയ അമ്മയാണവര്‍.എംസി മേരി കോം ഉക്രൈനിന്റെ ഹന്ന ഒകോട്ടയെ ഇടിച്ചിട്ട്‌ ആറാം തവണ ഇടിക്കൂട്ടിലെ റാണിയാവുമ്പോള്‍ ശരിക്കും മോന്തയ്‌ക്കിട്ട്‌ ഇടി കൊള്ളുന്നത്‌ ആര്‍ക്കൊക്കെയാണ്‌. അവർക്കത് കൃത്യമായറിയാം.

മൂന്നു കുട്ടികളുടെ അമ്മയായ ചാമ്പ്യന്‍ മേരി രണ്ട്‌ വര്‍ഷം മുന്‍പ്‌ ഹിന്ദുസ്ഥാന്‍ ടൈംസില്‍ സ്വന്തം മക്കള്‍ക്കെഴുതിയ ഒരു തുറന്ന കത്തുണ്ട്‌.അതിലവര്‍ റേപ്പിനെക്കുറിച്ച്‌, സ്‌ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച്‌, അപമാനങ്ങളെക്കുറിച്ച്‌ ഒന്‍പതും മൂന്നും വയസ്സുള്ള തന്റെ മക്കളോട്‌ വിവരിക്കുന്നുണ്ട്‌.

മണിപ്പൂരില്‍, ദില്ലിയില്‍ ഹരിയാനയിലെ ഹിസാറില്‍ ഒക്കെ വെച്ച്‌ അപമാനിക്കപ്പെട്ടത്‌ ഭയമേതുമില്ലാതെ തുറന്നെഴുതിയ ചാമ്പ്യന്‍ ആണവർ. ഏതു വസ്‌ത്രം ധരിച്ചാലും രാത്രി ഏത്‌ സമയത്ത്‌ പുറത്തിറങ്ങിയാലും അതൊന്നും സ്‌ത്രീ അപമാനിക്കപ്പെടാന്‍ കാരണങ്ങല്ലെന്നും പരസ്‌പരം ബഹുമാനിക്കാനും തുല്യതയെക്കുറിച്ച്‌ പഠിക്കാനും ഏറ്റവും നല്ല ഇടം വീടാണെന്നും്‌ പറഞ്ഞ മേരി.

ചിങ്കി എന്ന വിളിയെ അവര്‍ വെറുത്തു, ചൈനീസില്‍ സംസാരിക്കാന്‍ വന്നവരെ അവര്‍ ഹിന്ദി പറഞ്ഞ്‌ പഞ്ച്‌ ചെയ്‌ത്‌ ഓടിച്ചു. മനുഷ്യരെ തട്ടുകളായി തിരിക്കുന്നതിനെക്കുറിച്ച്‌, വംശീയാധിക്ഷേപത്തെക്കുറിച്ച്‌ എല്ലാ തരം പുരോഗമന മൂല്യങ്ങളെക്കുറിച്ച് അവര്‍ കുട്ടികൾക്കെഴുതി. ബലാല്‍സംഗവും സെക്‌സും തമ്മില്‍ ബന്ധമില്ലെന്നും ബലാല്‍സംഗമെന്നാല്‍ അധികാരത്തിന്റെ, ക്രൗര്യത്തിന്റെ ദംഷ്ട്രയാണെന്നും മക്കളെ ഓര്‍മ്മപ്പെടുത്തിയ മേരി.

മെഡലുകള്‍ നേടി എന്നതു കൊണ്ടു മാത്രമല്ല, ഒരു സ്‌ത്രീ എന്ന നിലയിലും ബഹുമാനിക്കപ്പെടാന്‍ കൊതിച്ചവൾ. ഉയരങ്ങളിലെത്തിയാലും സ്‌ത്രീകളെ ശരീരമായി മാത്രം കാണുന്ന പുരുഷന്മാരുണ്ടെന്ന്‌ മേരി അവരുടെ ആണ്‍കുഞ്ഞുങ്ങളെ ഓര്‍മ്മിപ്പിച്ചു. മക്കൾ അക്കൂട്ടരെപ്പോലെയാവില്ലെന്ന് മേരിക്കുറപ്പാണ്..

എംസി മേരി കോം ബോക്സിങ് റിങിൽ ഇടിച്ചിടിച്ച്‌ മുന്നേറുമ്പോള്‍ നമ്മള്‍ മല കയറാനെത്തുന്ന ഭക്തയായ സ്‌ത്രീകളെ വലിച്ച്‌ വലിച്ച് താഴെയിടുന്ന തിരക്കിലാണ്‌. പെണ്‍കുട്ടികള്‍ എന്‍ഫീല്‍ഡ്‌ ഓടിക്കുന്നത്‌ കണ്ടിട്ട്‌ കുരുപൊട്ടുന്നവന്മാര്‍ വരെ മേരി കോമിനെ അഭിനന്ദിച്ച്‌ പോസ്‌റ്റിടുന്നു. ഐറണികൾ ആ വഴിക്കങ്ങ് പോവും.

ഒന്ന് നമുക്കറിയാം. എംസി മേരി കോമിന്‌ റെഡി റ്റു വെയ്‌റ്റ്‌ എന്ന്‌ പറയാനാവില്ല. കാരണം അവര്‍ കുലസ്‌ത്രീയല്ല, ചാമ്പ്യനാണ്‌. ചാമ്പ്യനാവാന്‍ റെഡി റ്റു വെയിറ്റും പറഞ്ഞ് കുഴിയിലേക്ക്‌ കാല്‌ നീളും വരും കാത്തിരിക്കാന്‍ അഭിമാനമുള്ള ഒരു സ്‌ത്രീക്കും കഴിയില്ലല്ലോ.
അഭിവാദ്യങ്ങള്‍ എംസി മേരി കോം!

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പറയേണ്ട കഥകള്‍, കാണേണ്ട കാഴ്ചകള്‍; അഭ്രപാളിയിലെ മേരി കോം

ഇടിക്കൂട്ടിലെ കരുത്തുള്ള വനിത; ലോക ബോക്‌സിങില്‍ ആറാം സ്വര്‍ണം നേടിയ മേരി കോമിന് കുറിച്ച് അറിയാം

അരുണ്‍ലാല്‍ ലെനിന്‍

അരുണ്‍ലാല്‍ ലെനിന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍