TopTop
Begin typing your search above and press return to search.

തത്ക്കാലം കേരളത്തിന്റെ സാംസ്കാരിക പുരോഗമനപക്ഷത്തിന് ശ്രീചിത്രൻ എം.ജെയുടെ സേവനമാവശ്യമില്ല

തത്ക്കാലം കേരളത്തിന്റെ സാംസ്കാരിക പുരോഗമനപക്ഷത്തിന് ശ്രീചിത്രൻ എം.ജെയുടെ സേവനമാവശ്യമില്ല
ശ്രീചിത്രൻ എം.ജെയെക്കുറിച്ച് തെളിവുകളോടെ വ്യക്തമായ ചിത്രം പുറത്തു വന്നതിൽ സമാധാനിക്കുന്നു. ഒരു വേള എനിക്കും വളരെ വിശ്വസ്തനായ സുഹൃത്തായിരുന്നു. വഞ്ചനയുടെ ആഴം വേദനിപ്പിക്കുന്നു. അയാളുടെ വ്യക്തി പ്രതിഭയെക്കാൾ, അയാൾക്കായി വേദിയൊരുക്കിയ കേട്ടിരുന്ന ആയിരങ്ങളാണ് വഞ്ചിക്കപ്പെട്ടത്. അയാളുടെ ബൗദ്ധികതയിൽ വിശ്വസിച്ച എത്രയോ പേരാണ് അപഹാസ്യരായത്. അതിലുപരി ജീവൻ പണയം വെച്ച് സ്വന്തം രാഷ്ട്രീയ ഇച്ഛാശക്തിയാൽ മാത്രം പ്രതിരോധം തീർക്കുന്ന വലിയ കൂട്ടത്തിന് തീരാത്ത ഒരു കളങ്കം കൂടിയായി ശ്രീചിത്രൻ. കള്ളങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിശ്വാസതയെന്നത് മടുപ്പുളവാക്കുന്നു.

മനുഷ്യനെന്ന നിലയിൽ സ്വയം അഭിസംബോധന ചെയ്യുന്നുണ്ടെങ്കിൽ അയാൾ ചെയ്യേണ്ടത് മാറി നിൽക്കുക എന്നതാണ്. തന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അക്ഷന്തവ്യമാണെന്നും സാന്നിധ്യം മറ്റുള്ളവരെക്കൂടി സംശയത്തിനിടയാക്കുമെന്നും തിരിച്ചറിഞ്ഞ് സ്വയം ശിക്ഷയേറ്റെടുക്കുക.ഇതയാൾക്കുള്ള കുറ്റപത്രമല്ല. ചില മാധ്യമങ്ങളിൽ കക്ഷിക്കുള്ള സാമാന്യതയിൽ കവിഞ്ഞ ധാരണയെക്കുറിച്ചറിയാം. ആദ്യം തൊട്ട് പണിയെടുത്ത് അത് സത്യസന്ധ ബൗദ്ധികതയായി വളർത്തിയെടുത്ത് വരാൻ അയാൾ തയ്യാറാവണം. അതിന് സമയമെടുക്കും. അത് വരെ മാറി നിൽക്കുക.

തൽക്കാലം കേരളത്തിന്റെ സാംസ്കാരിക പുരോഗമന പക്ഷത്തിന് ശ്രീചിത്രൻ എം.ജെയുടെ സേവനമാവശ്യമില്ല. കത്തിമുനയിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്നവർ പണിയെടുത്തുണ്ടാക്കുന്നതാണ്, ഒരു തുള്ളി നഞ്ച് മതി എടുത്ത പണിയെ മൊത്തത്തിൽ സ്തംഭിപ്പിക്കാൻ.

ദീപ നിഷാന്തിനോട് വിരോധം തോന്നുന്നില്ല. അവരുടെ മാപ്പ് പറച്ചിലിലെ ആദ്യ ഘട്ടത്തിലെ ആർജ്ജവമില്ലായ്മയെയും Plagiarism എന്നാലെത്ര വലിയ കുറ്റമാണെന്ന് അറിയാമായിരുന്നിട്ടും അതിന് മുതിർന്നതിനെയും മാറ്റി നിർത്തിയാൽ. വരും കാലത്തെ സത്യസന്ധത കൊണ്ട് മാത്രമേ ഈ പാടിനെയും മറികടക്കാൻ കഴിയൂ.അതിനപ്പുറത്ത്, ഡിക്ഷൻ കണ്ട് കവിത ആരെഴുതിയതാന്ന് തിരിച്ചറിയണമെങ്കിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന് സമാനമായ കാവ്യപാണ്ഡിത്യം വേണ്ടി വരും.ഫോം നോക്കി ഓഥറെ തിരിച്ചറിയാത്തത് മലയാളം അധ്യാപിക എന്ന നിലയിലുള്ള ശേഷിക്കുറവായൊന്നും കണക്കു കൂട്ടാൻ പറ്റില്ല.തനിക്കയച്ചു കിട്ടിയ കവിതയുടെ മൗലികത കണ്ട് ഇത് പ്രസിദ്ധീകരിക്കാതെ പോകരുതെന്ന് അവർ കരുതിയിരിക്കാനും മതി. അതിനപ്പുറത്ത് അവരുടെ സ്വകാര്യതകൾ വെളിപ്പെടുത്തണമെന്ന ആക്രോശത്തിൽ ഉടനീളമുള്ളത് ഒരു ഇക്കിളി താത്പര്യമാണ്. അത് അനുവദിച്ചു കൊടുക്കേണ്ട കാര്യമില്ല. സ്വകാര്യത സ്വകാര്യതയായി നിൽക്കട്ടെ, എന്നും.

ദീപയുടെ എഴുത്ത് മലയാളത്തിന് വേണ്ടതു തന്നെയാണ്. ജനകീയമായ ഒരു ജോണറായി, പല തട്ടുകളിലൊന്നായി അതിനിയും നില നിൽക്കേണ്ടതുമാണ്.ഈ പ്രതിസന്ധികളെ, ചെയ്ത ബൗദ്ധികവഞ്ചനയെ മറികടന്ന് അവർക്ക് എഴുത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെ. ആദ്യപടി എന്ന നിലയിൽ താൻ ചെയ്ത അധാർമ്മിക പ്രവൃത്തി, അതർഹിക്കുന്ന ഗൗരവത്തിൽ, തിരുത്താനുള്ള രാഷ്ട്രീയ ആർജ്ജവം അവർക്കുണ്ടാവട്ടെ എന്നുമാഗ്രഹിക്കുന്നു.

ഒപ്പം ആ മാഗസിന്റെ എഡിറ്റർ കൂടി ഈ വിവാദത്തിൽ പങ്കുകാരനാണ്. ധാർമ്മിക ബാധ്യതയിൽ നിന്ന് അയാൾക്കും ഒഴിഞ്ഞു മാറൽ സാധ്യമല്ല.ഈ വിവാദത്തിൽ ഒറ്റ ഇരയേയുള്ളൂ,അത് കലേഷാണ്. കലേഷിന്, അയാളനുഭവിക്കേണ്ടി വന്ന ഞെട്ടലിന് എല്ലാ ഐക്യദാർഢ്യങ്ങളും.

(ഫേസ്ബുക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/newsupdates-critic-viju-nayarangadi-opens-up-against-mj-sreechithran/

https://www.azhimukham.com/kerala-s-kalesh-poem-and-deepa-nishanth-theft-sreechithrans-role-on-it/

https://www.azhimukham.com/offbeat-famous-examples-of-plagiarism-and-cryptomnesia-writes-by-sajan-jose/

Next Story

Related Stories