UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയിൽ നടക്കുന്നത് തുല്യനീതി വിധിയ്‌ക്കെതിരെ ഉള്ള ഭക്തി ആഭാസ ആക്രമണങ്ങൾ ; സംവിധായകൻ ഡോക്ടർ ബിജു

നടുക്കം തോന്നുന്നു. എന്തുമാത്രം പ്രാകൃതമായ ,അപരിഷ്‌കൃതമായ ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം മുതൽ ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ നടക്കുന്ന സമരാഭാസങ്ങൾക്കെതിരെ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ബിജുകുമാർ ദാമോദരൻ. എന്തുമാത്രം പ്രാകൃതമായ ,അപരിഷ്‌കൃതമായ ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നോർക്കുമ്പോൾ നടുക്കം തോന്നുന്നതായി ഡോക്ടർ ബിജു തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

തന്നെ മൃഗമെന്ന് വിളിച്ച് ട്രോളിറക്കിയ മലയാളി ട്രോൾ ഗ്രൂപ്പിനെതിരെ സുഡാനി ഫ്രം നൈജീരിയയിലെ നായകൻ സാമുവൽ റോബിൻസൺ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒഫൻസീവ് മലയാളം മെമെ (മലപ്പുറം) എന്ന പേജാണ് ഈ വംശീയ വൈകൃതം നിറഞ്ഞ ട്രോളിനു പിന്നിൽ. സാമുവൽ റോബിൻസൻ എന്ന കറുത്ത വർഗ്ഗക്കാരനായ നടനോട് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഉണ്ടായത് ഹീനമായ വംശീയ അധിക്ഷേപം ആണെന്ന് ബിജുകുമാർ ചൂണ്ടി കാട്ടി.

“ശബരിമലയിലെ തുല്യ നീതി വിധിയ്‌ക്കെതിരെ ഉള്ള ഭക്തി ആഭാസ ആക്രമണങ്ങൾ ദൈവത്തിന്റെ പേരിൽ തെറി വിളിയും വർഗ്ഗീയതയുമായി സ്ത്രീകളെ പോലും അപമാനിച്ചു കൊണ്ടു നിരത്തിൽ യഥേഷ്ടം അഴിഞ്ഞാടുന്ന ഭക്ത ക്രിമിനലുകൾ,0കോടതി വിധി ഉണ്ടായാലും ഞങ്ങൾക്ക് തുല്യ നീതിയും വ്യക്തിത്വവും വേണ്ട , അടിമകൾ ആയി തന്നെ ഞങ്ങൾക്ക് തുടർന്നാൽ മതി എന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്ന സ്ത്രീകളുള്ള ഒരു സമൂഹം.” ബിജുകുമാർ പറഞ്ഞു.

ബിജുകുമാർ ദാമോദരന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം;

ദളിതുകൾ വഴി നടക്കാതിരിക്കാൻ കെട്ടിയ വടയമ്പാടി ജാതി മതിൽ,അരി മോഷ്ടിച്ച കുറ്റത്തിന് ആദിവാസിയായ മധുവിന്റെ ആൾക്കൂട്ട കൊലപാതകം,കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ചു അന്യ സംസ്ഥാന തൊഴിലാളിയുടെ ആൾക്കൂട്ട കൊലപാതകം.

ശബരിമലയിലെ തുല്യ നീതി വിധിയ്‌ക്കെതിരെ ഉള്ള ഭക്തി ആഭാസ ആക്രമണങ്ങൾ ദൈവത്തിന്റെ പേരിൽ തെറി വിളിയും വർഗ്ഗീയതയുമായി സ്ത്രീകളെ പോലും അപമാനിച്ചു കൊണ്ടു നിരത്തിൽ യഥേഷ്ടം അഴിഞ്ഞാടുന്ന ഭക്ത ക്രിമിനലുകൾ,0കോടതി വിധി ഉണ്ടായാലും ഞങ്ങൾക്ക് തുല്യ നീതിയും വ്യക്തിത്വവും വേണ്ട , അടിമകൾ ആയി തന്നെ ഞങ്ങൾക്ക് തുടർന്നാൽ മതി എന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്ന സ്ത്രീകളുള്ള ഒരു സമൂഹം.

ലൈംഗിക കുറ്റാരോപിതനായ നടന് ലഭിക്കുന്ന ഫാൻസ് സ്വീകരണങ്ങൾ..അതിൽ പങ്കെടുക്കുന്ന ചെറുപ്പക്കാരുടെ അഭൂതപൂർവമായ സാനിധ്യം. ലൈംഗിക കുറ്റാരോപിതനായ പുരോഹിതന് ലഭിക്കുന്ന സ്വീകാര്യത.അയാളുടെ സ്വീകരണത്തിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ അതിയായ സാനിധ്യം.

കക്കൂസ് മാലിന്യത്തെക്കാൾ മോശമായ ഭാഷയിൽ പെരുമാറുന്ന ചില ജനപ്രതിനിധികൾ. സെൻസേഷണലിസം മാത്രം ലക്ഷ്യമിട്ട് വാർത്തകൾ ചമയ്ക്കുന്ന മാധ്യമങ്ങൾ..പത്രങ്ങളിലെ വിവാഹാലോചന പരസ്യങ്ങളിൽ ജാതി പ്രശ്നമല്ല എസ് സി , എസ് ടി ഒഴികെ എന്ന് പരസ്യപ്പെടുത്താൻ മടിയില്ലാത്ത ആളുകളും അത് പ്രസിദ്ധീകരിക്കാൻ മടിയില്ലാത്ത പത്രങ്ങളും.

തൊഴിലിടത്തിൽ തുല്യതയ്ക്ക് വേണ്ടി പൊരുതേണ്ടി വരുന്ന സിനിമാ രംഗത്തെ സ്ത്രീകൾ. അവർക്കെതിരെ ആക്രോശവും അലമുറയുമായി വാളെടുക്കുന്ന സിനിമാ താരങ്ങളും ഫാൻസ് തെമ്മാടിക്കൂട്ടവും. പ്രതികരിക്കുന്ന സ്ത്രീകളെ തെറിവിളിച്ചു ഭീഷണിപ്പെടുത്തുന്ന സാംസ്കാരികത.

സൂപ്പർ താരങ്ങളുടെ ഫാൻസ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സ്ത്രീ വിരുദ്ധവും വർഗ്ഗീയവുമായ അസഭ്യ വർഷത്തിൽ ആറാടുന്ന ഫാനരന്മാർ. പരസ്പരം തെറി വിളിക്കുന്ന സൈബർ രാഷ്ട്രീയ പ്രവർത്തകർ.ആൾക്കൂട്ട സദാചാര കമ്മിറ്റികാർക്ക് യഥേഷ്ടം അഴിഞ്ഞാടാൻ പറ്റുന്ന ഒരു സാമൂഹ്യ ഇടം.

സാമുവൽ റോബിൻസൻ എന്ന കറുത്ത വർഗ്ഗക്കാരനായ നടനോട് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഹീനമായ വംശീയ അധിക്ഷേപം..ഏറ്റവും കടുത്ത സ്ത്രീ വിരുദ്ധ, ദളിത് വിരുദ്ധ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത. കോമഡി എന്ന പേരിൽ നടത്തുന്ന സ്ത്രീ വിരുദ്ധ ദളിത് വിരുദ്ധ കലാ (?) പരിപാടികൾ.മറ്റുള്ളവർക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും അനുവദിക്കാതെ നടത്തുന്ന തുടർച്ചയായ ഹർത്താലുകൾ.

ആരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനത്തിന് പകരം കൊലപാതകം മുഖമുദ്ര ആക്കിയ രാഷ്ട്രീയ ആക്രമണങ്ങൾ. വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ സാംസ്കാരികതയ്ക്കും സാമൂഹികതയ്ക്കും സ്ഥാനം ഇല്ലാതെ പകരം യാതൊരു യോഗ്യതയും ഇല്ലാത്ത വിവരക്കേടുകളെ വിളിച്ചിരുത്തി അസംബന്ധം വിളമ്പുന്ന വാർത്താ വൈകുന്നേരങ്ങൾ.

നടുക്കം തോന്നുന്നു. എന്തുമാത്രം പ്രാകൃതമായ ,അപരിഷ്‌കൃതമായ ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപ്പോൾ നിങ്ങൾ ചോദിക്കും കൃഷ്ണപിള്ള മണിയടിച്ചില്ലേ എന്ന്; ശബരിമലയില്‍ ആരൊക്കെ പോകണം? ചര്‍ച്ച ചൂടുപിടിക്കുന്നു

രമേശ് ചെന്നിത്തല, പിഎസ് ശ്രീധരന്‍ പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ സുധാകരന്‍, കെ സുരേന്ദ്രന്‍, കൊല്ലം തുളസി… മറന്നു പോകരുത് ഈ പേരുകള്‍

സാമുവൽ റോബിൻസണെ മൃഗം എന്നു വിശേഷിപ്പിച്ച് മലയാളികളുടെ ട്രോൾ; പരിണാമത്തിന്റെ പ്രാഥമികദശ പിന്നിടാത്ത തലച്ചോറുകളെന്ന് തിരിച്ചടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍