TopTop
Begin typing your search above and press return to search.

ഒരു നടി താന്‍ അപമാനിക്കപ്പെട്ടു എന്ന് പബ്ലിക് ആയി പറഞ്ഞപ്പോള്‍ സംഭവിച്ചത് ഇതൊക്കെയാണ്

ഒരു നടി താന്‍ അപമാനിക്കപ്പെട്ടു എന്ന് പബ്ലിക് ആയി പറഞ്ഞപ്പോള്‍ സംഭവിച്ചത് ഇതൊക്കെയാണ്
ഒരു പ്രശസ്തസിനിമ നടി സെറ്റില്‍ വെച്ച് സീനിയര്‍ ആയ നായക നടന്‍ തന്നോട് മോശമായി പെരുമാറി എന്നാരോപിക്കുന്നു. തന്റെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കാന്‍ അനുവാദം നായകനടന് കൊടുക്കാന്‍ വേണ്ടി ആ നിമിഷം സ്ക്രിപ്റ്റില്‍ ഇല്ലാത്ത വിധം ഡാന്‍സ് രംഗങ്ങള്‍ സംവിധായകനും നൃത്തസംവിധായകനും ഒരുക്കിയെന്നും നടി പറയുന്നു. അതിനെതിരെ പ്രതികരിച്ചു നടി ഇറങ്ങി പോകുന്നു. സംഭവത്തിനു ദൃക്‌സാക്ഷി ആയി അസിസ്റ്റന്റ്‌ ഡയരക്ടര്‍, ഒരു മാധ്യമ പ്രവർത്തകൻ, സഹ സംവിധായകൻ എന്നിവരുമുണ്ട്.

ഇറങ്ങി പോയ നടിയെയും കുടുംബത്തെയും ഗുണ്ടാപാര്‍ട്ടിയെ വിട്ടു മര്‍ദ്ദിപ്പിക്കുന്നു. അവര്‍ ഭയന്നു തൊഴിലും ജീവിതവും എല്ലാം ഉപേക്ഷിച്ചു രാജ്യം തന്നെ വിട്ടു പോകുന്നു. പത്തു വര്‍ഷം കഴിഞ്ഞു തിരിച്ചു വന്നു ധൈര്യം സംഭരിച്ചു അവര്‍ പഴയ സംഭവം വീണ്ടും ഓര്‍ത്തെടുത്തു പറയുന്നു. ഇതേ നടിയോട് മറ്റൊരു സംവിധായകന്‍ സെറ്റില്‍ തുണി ഊരി ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ടതിനു അന്നത്തെ പ്രമുഖ നടന്മാരുൾപ്പെടെ പ്രതികരിച്ചത് കൂടി അവര്‍ ഓർത്തെടുക്കുന്നു.

ഒരു നടി ഹരാസ് ചെയ്യപെട്ടു എന്ന് പബ്ലിക് ആയി പറഞ്ഞപ്പോള്‍ സംഭവിക്കുന്നത്‌ ?

രണ്ടു കുറ്റാരോപിതരും ആ സ്ത്രീക്കെതിരെ ഭീഷണിപ്പെടുത്തി കേസിനു പോകുന്നു. സ്ലട്ട് ഷെയിമിങ് ക്യാമ്പയിൻ തന്നെ നടത്തുന്നു. അവര്‍ക്ക് വീടിനു വെളിയില്‍ ഇറങ്ങാന്‍ വയ്യ, ഗുണ്ട പാര്‍ട്ടിക്കാരുടെ ആക്രമണം പേടിച്ചു..സുരക്ഷയ്ക്ക് ഏര്‍പ്പാടാക്കിയ പോലീസുകാര്‍ ഭക്ഷണം കഴിക്കാന്‍ പോയ നേരത്ത് എം എൻ എസ്‌ പാര്‍ട്ടി ഗുണ്ടകള്‍‍ വീടിനകത്ത് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഒരു സ്ത്രീ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് എന്നോര്‍ക്കണം.

ഒരു ഗ്രാമത്തിനെ ഏറ്റെടുത്തു, വലിയ മനുഷ്യ സ്നേഹി എന്നൊക്കെ മാധ്യമങ്ങള്‍ പാടിപുകഴ്തുമ്പോഴും, നാന പടേക്കറെ കുറിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്തു പറയാന്‍ എന്നും മടിച്ചു. ആര്‍ഷഭാരത സംസ്കാരത്തിന്റെ കാവൽക്കാരനായ വിവേക് അഗ്നിഹോത്രിയാണ് തനുശ്രീയോടു തുണി ഉരിഞ്ഞു ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെട്ടത്‌. അതിനു അന്ന് സെറ്റില്‍ ഉണ്ടായിരുന്ന സുനില്‍ ഷെട്ടിയും ഇര്‍ഫാന്‍ ഖാനും സാക്ഷിയാണ്.

തനുശ്രീ ദത്തക്ക് നിറയെ അവസരങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ ആണ് അവരെ നിശബ്ദയാക്കി ഈ നാട്ടില്‍ നിന്ന് തന്നെ ഓടിച്ചത്. ഇന്ന് യാതൊരു ഉളുപ്പും കൂടാതെ സെറ്റിലെ കൊറിയോഗ്രാഫർ ആയ ഗണേഷ് ആചാര്യ തനുശ്രീ ഡ്രഗ് അഡിക്റ്റ ആയിരുന്നെന്നും പറഞ്ഞു വന്നിട്ടുണ്ട്. അത് സത്യമോ കള്ളമോ? ഡ്രഗ് അഡിക്റ്റിനെ എന്തും ചെയ്യാം എന്നിവിടെ നിയമം ഉണ്ടോ?

ഇതിലും തമാശയാണ് ബോളിവുഡിൽ നിന്ന് കിട്ടിയ പിന്തുണകൾ. 'നെപോടിസം' വാഴുന്ന ബോളിവുഡിൽ സപ്പോര്ട്ട് കിട്ടുന്നത് തന്നെ വല്യ കാര്യം. ഒരു സ്റ്റാർ കിഡിനു ഒരിക്കലും അഭിമുഖീകരിക്കേണ്ടി വരില്ലാത്തതാണ് ഈ ഹറാസ്മെന്റ് ഇഷ്യൂ. അവരെപ്പോഴും അവിടെ സുരക്ഷിതർ ആയിരിക്കും ആ ഒരു അന്തരീക്ഷത്തില്‍ . അത് പോലെയല്ല ഒരു ഔട്‍സൈഡർ ആയ നടി.

പ്രിയങ്ക ചോപ്ര, ട്വിങ്കിൾ ഖന്ന, സോനം കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, രവീണ, രേണുക ശഹനെ, സ്വര ഭാസ്കര്‍, കല്കി, പരിനീതി ചോപ്ര, വരുണ്‍ ധവാന്‍, ശില്പ ഷെട്ടി, കജോള്‍ എന്നിവര്‍ സപ്പോര്‍ട്ടുമായി വന്നപ്പോള്‍ പ്രശസ്ത സംവിധായിക ഫറാ ഖാൻ പടേക്കറിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടു ക്ലിയര്‍ ആയി വേട്ടക്കാരനോടൊപ്പം എന്ന് സ്ഥാപിക്കുകയായിരുന്നു.

ഇതിനിടയില്‍ വീണത്‌ രണ്ടു പൊയ്മുഖങ്ങളാണ്. നോ മീൻസ് നോ എന്നും പറഞ്ഞു, പിങ്കിന്റെ പ്രൊമോഷനു വേണ്ടി സ്ത്രീ സുരക്ഷയെ കുറിച്ച് നാടു നീളെ പ്രസംഗിച്ചു നടന്നു. ഈ ഇഷ്യൂവിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഞാന്‍ നാന അല്ല, ഞാന്‍ തനുശ്രീ അല്ല അതുകൊണ്ട് ഒന്നും മിണ്ടാനും പറ്റില്ല എന്ന് പറഞ്ഞു കളഞ്ഞു നമ്മുടെ അമിതാബ് ബച്ചൻ. കത്വ ഇഷ്യൂവിലും നേരത്തെ ഇത്തരത്തിൽ കമന്റ്‌ വന്നിട്ടുള്ളതുകൊണ്ട് അത്ഭുതം ഒന്നും ഉണ്ടാവേണ്ടതില്ല. രണ്ടാമതെത് നമ്മുടെ ഏറ്റവും സോഷ്യൽ റെസ്പോണ്സിബിൽ ആയ അമീർ ഖാന്റെയാണ്. തീരെ പ്രതീക്ഷിക്കാത്ത സമയത്തായി പോയി ചോദ്യം എന്നതുകൊണ്ട് പി ആർ ഏജൻസി എഴുതിക്കൊടുത്ത പെർഫെക്ട് ഉത്തരം കൊടുക്കാന്‍ പറ്റിയില്ല. പകരം സ്വന്തം അഭിപ്രായം പുറത്തു വന്നു, അന്വേഷണം നടക്കട്ടെ എന്ന്. എന്നിട്ട് അഭിപ്രായം പറയാം എന്ന്.. ഇനിയും ബുദ്ധിജീവികള്‍ പറഞ്ഞു കൊണ്ടേയിരിക്കും, കണ്ടോ ഞങ്ങടെ ഖാന്‍ എന്ത് പെര്‍ഫെക്റ്റ് എന്ന്.

വര്‍ക് പ്ലേസിലെ സെക്ഷ്വൽ ഹരാസ്‌മെന്റിനെതിരെ ഉള്ള വിശാഖ ഗൈഡ് ലൈൻസ് സ്ട്രിക്ട് ആയി അപ്ലിക്കബിൾ അല്ലാത്ത ഒരേ ഒരു ഇൻഡസ്ട്രി ആണ് സിനിമ ഇൻഡസ്ട്രി.

കഴിഞ്ഞ വര്‍ഷം ഹാർവെയ്‌ വെയ്‌ൻസ്‌റ്റെയ്‌ൻ സംഭവത്തിന് ശേഷം കേന്ദ്ര മന്ത്രി മനേക ഗാന്ധി ബോളിവുഡിലെ 24 നിർമാണ കമ്പനികളോട് ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി സെറ്റ് ചെയ്യാന്‍ ആവശ്യപെട്ടപ്പോള്‍ വെറും 7 പ്രൊഡക്ഷൻ കമ്പനികള്‍ മാത്രമാണ് അത് ചെയ്തത്. വെറും പേപ്പറില്‍ ഒതുങ്ങി പോവാതെ നിർബന്ധം ആയി വിശാഖ ഗൈഡ്‌ലൈൻസ് നടപ്പാക്കുക മാത്രമാണ് ഇതിനു ഒരേ ഒരു പ്രതിവിധി.

മനേക ഗാന്ധി തനുശ്രീക്ക് പിന്തുണയുമായി വന്നതിനു പുറമേ നീതി ലഭിക്കുമെന്നും കൂടി പ്രതീക്ഷിക്കുന്നു. സ്ലട് ഷെയിം ചെയ്ത് ഗുണ്ടകളെ വിട്ടു ആക്രമിച്ചു വീടിനു വെളിയില്‍ ഇറക്കാനാവാതെ നിശബ്ദയാക്കാം വീണ്ടും എന്ന് മാത്രമാണ് അവരിപ്പോഴും ലക്ഷ്യം വെക്കുന്നത്... ഹരാസ് ചെയ്യപ്പെട്ടു എന്ന് തുറന്നു പറഞ്ഞതുകൊണ്ട് മാത്രം.

ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/newsupdate-video-tanushreedutta-says-not-afraid-of-threats/

https://www.azhimukham.com/cinema-nana-patekar-has-always-been-disrespectful-towards-woman-says-thanushree-dutha/

https://www.azhimukham.com/cinemanews-sexualassault-filmindustry-reality-kajol-support-tanushreedutta/

Next Story

Related Stories