UPDATES

ട്രെന്‍ഡിങ്ങ്

ഓഗസ്റ്റ് ഒമ്പതിന് രാജ്യവ്യാപകമായി കര്‍ഷകരുടെ ജയില്‍ നിറയ്ക്കല്‍ സമരം: എസ് രാമചന്ദ്രന്‍ പിള്ള

ഇത്തവണ കടം എഴുതി തള്ളുകയും തുടര്‍ന്ന് കര്‍ഷകന് വേണ്ടി പിന്തുണ നയം കൊണ്ട് വരണം എന്നുമാണ് ഞങ്ങള്‍ ആവശ്യപെടുന്നത്

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദ്ധാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചു ആഗസ്ത് 9 ഇന്ത്യ ഒട്ടാകെ ലക്ഷകണക്കിന് കര്‍ഷകര്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കൊണ്ടും അവഗണനാ മനോഭാവം കൊണ്ടും ഇന്ത്യയിലെ കര്‍ഷകര്‍ ദുരിതത്തില്‍ ആണ്. ദിനം തോറും ആത്മഹത്യ ചെയുന്ന കര്‍ഷകരുടെ എണ്ണം കൂടി വരികയാണ്. ഇത് അവഗണിച്ചു കൊണ്ട് സര്‍ക്കാരിനെ മുന്നോട്ടു പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന് എസ് ആര്‍ പി അഴിമുഖത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ഒന്നര ലക്ഷം കോടി വരുന്നു കര്‍ഷക കടങ്ങള്‍ എഴുതി തള്ളുക, കര്‍ഷകന് നഷ്ട്ടം കൂടാതെ കൃഷി ചെയ്യാനുള്ള പിന്തുണ നല്‍കുക, അവന്റെ ഉല്‍പ്പനങ്ങള്‍ക്കു ന്യായമായ വില ലഭ്യമാക്കുക തുടങ്ങിയവയ്ക്ക് വേണ്ടി നയമാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഞങ്ങളുടെ ആവശ്യം.

കടം എഴുതി തള്ളുന്നത് നികുതിദായകനെ ബാധിക്കും എന്ന് ഞങ്ങള്‍ക്കു അറിയാം. പക്ഷെ അത് എല്ലാ വര്‍ഷവും തുടരണം എന്ന് ഞങ്ങള്‍ പറയില്ല. ഇത്തരത്തില്‍ കര്‍ഷകന്‍ കടക്കെണിയില്‍ ആകാന്‍ കാരണം സര്‍ക്കാരിന്റെ നയങ്ങള്‍ ആണ്. ഇത്തവണ കടം എഴുതി തള്ളുകയും തുടര്‍ന്ന് കര്‍ഷകന് വേണ്ടി പിന്തുണ നയം കൊണ്ട് വരണം എന്നുമാണ് ഞങ്ങള്‍ ആവശ്യപെടുന്നത്.

ഇടതു ആഭിമുഖ്യമുള്ള കര്‍ഷക സംഘടനകളും ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കും എന്ന് എസ് ആര്‍ പി കൂട്ടി ചേര്‍ത്തു. കോര്‍പറേറ്റുകള്‍ക്ക് ഏകേദശം രണ്ടേകാല്‍ ലക്ഷം കോടി കടം സര്‍ക്കാര്‍ എഴുതി തള്ളി. അവരേക്കാളും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് നട്ടെല്ലായിട്ടുള്ള കര്‍ഷകരെ തഴയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നദ്ദേഹം ആരോപിച്ചു.

ലഭ്യമാകുന്ന സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ചു രാജ്യത്തിന്റെ ആകെ ജനസംഖ്യുടെ 70 ശതമാനം പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. എന്നാല്‍ അതിനോടൊപ്പം കൂട്ടി വായിക്കേണ്ടത് രാജ്യത്തു നടക്കുന്ന ആകെ ആത്മഹത്യകളില്‍ ഏകേദശം 12 ശതമാനം കര്‍ഷകര്‍ ആണ് എന്നുള്ളതാണ്.

2017ല്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത് 2013 മുതല്‍ 12000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നാണ്.

2017ല്‍ മഹാരാഷ്ട്രയില്‍ തന്നെ ഏകേദശം 2000 കര്‍ഷകര്‍ ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ആത്മഹത്യ ചെയ്തു എന്ന് സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ മഹാരാഷ്ട്രയെ ചെങ്കടല്‍ ആക്കി കര്‍ഷകര്‍ ഒരു ലോംഗ് മാര്‍ച്ച സംഘടപ്പിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, വനാവകാശ നിയമം നടപ്പാക്കല്‍, ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് കര്‍ഷകരെ വഞ്ചിച്ച ബിജെപി സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് ലോംഗ് മാര്‍ച്ചിലൂടെ കര്‍ഷകര്‍ മുന്നോട്ടു വെച്ചത്.

വന്‍തോതിലുള്ള കൃഷിനാശം നേരിട്ട കര്‍ഷകരെ ഏക്കറിന് നാല്‍പ്പതിനായിരം രൂപ നല്‍കി സഹായിക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു.

 

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍