സിനിമാ വാര്‍ത്തകള്‍

‘സെക്‌സി ശ്രീജ’: ഭാര്യയുടെ പേര് ചേര്‍ത്തും സനല്‍കുമാറിന് നേരെ സൈബര്‍ ആക്രമണം

Print Friendly, PDF & Email

വിക്കീപീഡിയയില്‍ സനലിന്റെ പ്രൊഫൈലില്‍ ഫിലിമോഗ്രഫി വിഭാഗത്തിലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്‌. 2017ലെ ചിത്രമായി സെക്‌സി ശ്രീജ എന്നാണ് എഡിറ്റ് ചെയ്തിരിക്കുന്നത്

A A A

Print Friendly, PDF & Email

പേരിനെ ചൊല്ലി വിവാദം സൃഷ്ടിച്ച എസ് ദുര്‍ഗയെന്ന ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് നേരെ ശക്തമായ സൈബര്‍ ആക്രമണം. വിക്കീപീഡിയയിലെ സനലിന്റെ പ്രൊഫൈല്‍ എഡിറ്റ് ചെയ്താണ് പുതിയ ആക്രമണം.

പ്രൊഫൈലില്‍ സനലിന്റെ ഫിലിമോഗ്രഫിയുടെ ഭാഗത്താണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. 2017ലെ ചിത്രമായി സെക്‌സി ശ്രീജ എന്നാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. സനലിന്റെ ഭാര്യയുടെ പേര് ശ്രീജ എന്നാണ്. എസ് ദുര്‍ഗയ്ക്ക് ആദ്യമിട്ടിരുന്ന പേര് സെക്‌സി ദുര്‍ഗ എന്നായിരുന്നു. ചിത്രത്തിന് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ സെക്‌സി ദുര്‍ഗയെന്ന പേരുമായി ഇന്ത്യയിലേക്ക് വരേണ്ടെന്ന് അന്നുതന്നെ സംഘപരിവാര്‍ സംഘടനകള്‍ സനലിന് നേരെ ഭീഷണി മുഴക്കുകയും ചെയ്തു. പിന്നീട് പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും സെക്‌സി ദുര്‍ഗ എന്ന പേരിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

എന്നാല്‍ ഇന്ത്യയില്‍ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കാനിരുന്ന മാമി അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയപ്പോള്‍ പ്രശ്‌നങ്ങളുണ്ടായി. ഇതേ തുടര്‍ന്ന് സെക്‌സി ദുര്‍ഗ എന്ന പേര് എസ് ദുര്‍ഗ എന്നാക്കിയാണ് ചിത്രം ഇവിടെ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ പേര് മാറ്റിയതോടെ സെന്‍സര്‍ഷിപ്പ് ലഭിച്ചു. എന്നാല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര ഐആന്‍ഡ്ബി മന്ത്രാലയം ഇടപെട്ട് ഈ ചിത്രത്തെയും നൂഡ് എന്ന മറാത്തി ചിത്രത്തെയും മേളയില്‍ നിന്നും ഒഴിവാക്കി. ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഹൈക്കോടതിയുടെ വിധി നേടി സനല്‍കുമാര്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സെന്‍സര്‍ഷിപ്പ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ ഇത് തടയുകയും ചെയ്തു. എസ് ദുര്‍ഗ എന്ന ചിത്രത്തിനാണ് സെന്‍സര്‍ഷിപ്പ് നല്‍കിയതെന്നും എന്നാല്‍ എസ് എന്ന അക്ഷരത്തിന് ശേഷം മൂന്ന് ചിഹ്നങ്ങള്‍ നല്‍കിയിരിക്കുന്നുവെന്നും ഐആന്‍ഡ്ബി മന്ത്രാലയം ഇതിന് വിശദീകരണം നല്‍കിയത്.

സനല്‍ തന്റെ ചിത്രത്തിന് ഭാര്യയുടെയോ അമ്മയുടെ പേര് നല്‍കുമോയെന്നും സംഘപരിവാര്‍ അനുകൂലികള്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനിടെയിലാണ് ഇപ്പോള്‍ വിക്കീപീഡിയ പേജില്‍ കയറി സനലിന്റെ പ്രൊഫൈല്‍ തിരുത്തി ചിത്രത്തിന്റെ പേര് സെക്‌സി ശ്രീജ എന്നാക്കിയിരിക്കുന്നത്. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ താനില്ലെന്നാണ് സനല്‍ പറയുന്നത്. ഇതേക്കുറിച്ച് വിശദീകരണങ്ങള്‍ നല്‍കി തനിക്ക് മടുത്തുവെന്നും ഇത്തരം പ്രവര്‍ത്തികളോടൊക്കെ എന്തുപറയാനാണെന്നും സനല്‍ അഴിമുഖത്തോട് പറഞ്ഞു.

‘ഓട് മലരേ കണ്ടം വഴി’ എന്ന് സനലിനോട്‌ അക്കാദമി ഇതുവരെ പറയാത്തത് എന്തുകൊണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍