TopTop
Begin typing your search above and press return to search.

സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വില്‍പ്പനയ്ക്ക്

സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വില്‍പ്പനയ്ക്ക്

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. തിരുവനന്തപുരത്തുള്ള ഒരു മെഡിക്കല്‍ കോളേജ് ഇത് സംബന്ധിച്ച് പത്രപരസ്യം നല്‍കിക്കഴിഞ്ഞു. ഈ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് എട്ട് മാസമായി ശമ്പളം നല്‍കുന്നില്ല. അതേസമയം പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഐഎംഎ കേരള ഘടകം അറിയിച്ചു.

കോളേജ് വാങ്ങാനോ ഏറ്റെടുക്കാനോ താല്‍പര്യമുള്ളവര്‍ ഇമെയില്‍ വഴി ബന്ധപ്പെടാനാണ് പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ മൂന്ന് കോളേജുകള്‍ കൂടി വില്‍പ്പനയ്ക്കുണ്ടെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ പറയുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലുള്ള മെഡിക്കല്‍ കോളേജുകളാണ് വില്‍പ്പനയ്ക്കുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ കോളേജുകള്‍ നേരിടുന്നത്.

മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുള്ള ബുദ്ധിമുട്ട്, രോഗികളുടെ കുറവ് എന്നിവ കോളേജുകളുടെ നടത്തിപ്പിനെയും ബാധിച്ചിട്ടുണ്ട്. കൂടാതെ ഫീസ് കുത്തനെ കൂടിയതോടെ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനം വേണ്ടെന്ന് വയ്ക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.


Next Story

Related Stories