TopTop

ബിയര്‍ കഴിക്കുന്ന പെണ്‍കുട്ടികള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നു ഗോവ മുഖ്യമന്ത്രി പരീഖര്‍

ബിയര്‍ കഴിക്കുന്ന പെണ്‍കുട്ടികള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നു ഗോവ മുഖ്യമന്ത്രി പരീഖര്‍
പെണ്‍കുട്ടികളും മദ്യപിക്കാന്‍ തുടങ്ങിയതിന്റെ ആധിയിലാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. നിയമസഭ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ബിജെപി മുഖ്യമന്ത്രി തന്റെ ആകുലത പങ്കുവച്ചത്. പെണ്‍കുട്ടികളും ബിയര്‍  കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക് ഭയം തോന്നുകയാണ്. ക്ഷമയുടെ അതിരുകളൊക്കെ അവര്‍ ലംഘിച്ചു കഴിഞ്ഞു; പരീഖര്‍ പറയുന്നു. എല്ലാവരേയും കുറിച്ചല്ല താനിങ്ങനെ പറയുന്നതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം.

നേരത്തെ ഗോവയിലല്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതായും മനോഹര്‍ പരീഖര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മയക്കുമരുന്ന ശൃംഖലയെ തകര്‍ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മയക്കുമരുന്ന് ലഭ്യമാകാതിരിക്കുന്നതിടത്തോളം ഈ ലഹരിസംഘങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തികളുമായി തുടര്‍ന്നുപോകുമെന്നും പരീഖര്‍ വ്യക്തമാക്കിയിരുന്നു. ഇത് പൂര്‍ണമായി ഇല്ലാതാകുമെന്ന വിശ്വാസമൊന്നും തനിക്കില്ലെന്നും പരീഖര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടികളില്‍ മദ്യപാനശീലം കൂടുന്നതായുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനവും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ് ഗോവ.

Next Story

Related Stories