നാലു വര്‍ഷം കൊണ്ട് യോഗാ ദിനാചരണങ്ങള്‍ക്കായ് ചിലവഴിച്ചത് 77 കോടിയോളം; എന്നിട്ടും ഇന്ത്യ ഫിറ്റായോ?

നാലുവര്‍ഷങ്ങളിലായി ഏകദേശം 98 കോടി രുപ യോഗാ ദിവസത്തിന്റെ നടത്തിപ്പിനായി സര്‍ക്കാന്‍ നീക്കിവെച്ചു; ഗിന്നസ് റെക്കോര്‍ഡ് കണ്‍സള്‍ട്ടന്റ്‌സിനായി 1.32 കോടി ചെലവഴിച്ചു

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ നടത്തിപ്പിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ ചിലവഴിച്ചത് 76,44,85,256 കോടിയെന്ന് കണക്കുകള്‍. ഐക്യ രാഷ്ട്രസഭ ജൂണ്‍ 21 നെ അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ച ശേഷം 2015 മുതല്‍ ഇത്തവണത്തെ ദിനാചരണത്തിന്റേത് ഉള്‍പ്പെടെയാണ് 76 കോടിയിലധികം രുപ ചിലവഴിച്ചിട്ടുള്ളത്. അതേസമയം നാലുവര്‍ഷങ്ങളിലായി ഏകദേശം 98 കോടി രുപ യോഗാ ദിനത്തിന്റെ നടത്തിപ്പിനായി സര്‍ക്കാന്‍ നീക്കി വച്ചിരുന്നതായും ചടങ്ങ് സംഘടിപ്പിക്കുന്ന ദേശീയ ആയുഷ് വകുപ്പ് പുറത്തു വിട്ട രേഖകള്‍ പറയുന്നു.

ഇതു പ്രകാരം 2014ലെ പ്രഥമ യോഗാ ദിനാചരണത്തിനായി 16,39,96,33 കോടി രൂപ അനുവദിച്ചപ്പോള്‍ മുഴുവന്‍ തുകയും പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു. 2016 ല്‍ 18,03,28,485 കോടി രൂപയും, 2017 ല്‍ നീക്കിവച്ച 25,42,12,470 കോടിയും പൂര്‍ണമായും ചിലവഴിച്ചതായും കണക്കുകള്‍ പറയുന്നു. 2018 ല്‍ 15,59,74,960 കോടി രൂപയാണ് ആകെ ചിലവ്. എന്നാല്‍ 36,80,85,850 കോടിയാണ് ഇത്തവണ ദിനാചരണത്തിനായി മാറ്റിവച്ചിരുന്നത്. ആയുഷ് വകുപ്പിന് കീഴില്‍ വിവിധ മന്ത്രാലയങ്ങളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചിലവടക്കമാണ് കണക്കുകള്‍.

2015ല്‍ 16,39,69,337 കോടി രൂപ ചിലവഴിച്ചപ്പോള്‍ 7,02,68,786 കോടി രൂപ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ വിവിധ തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുകയായിരുന്നു. ഈ വര്‍ഷം മള്‍ട്ടീമീഡിയ പരസ്യ വിഭാഗം ഡയറക്ടറേറ്റിന് കീഴില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 48 കോടി രൂപയിലധികവും, ആള്‍ ഇന്ത്യ റേഡിയോ പര്യസങ്ങള്‍ക്കായി 6.5 കോടി, ദൂരദര്‍ശന്‍ 10 കോടി, യോഗാ പ്രചരണങ്ങള്‍ക്കായുള്ള ചെറു വീഡിയോകള്‍ തയ്യാറാക്കാന്‍ 96 ലക്ഷം, മറ്റ് പരസ്യ പ്രചാരങ്ങള്‍ക്കായി 1.74 കോടിയും ചിലവഴിച്ചിരുന്നു.

ദിനാചരണത്തിന്റെ പ്രധാന പരിപാടി നടന്ന ഡല്‍ഹിയില്‍ ഇതിനു വേണ്ട സൌകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റുമായി 7 കോടിയിലധികവും ചിലവിട്ടിരുന്നു. ഇതില്‍ ഇവന്റ്മാനേജ്‌മെന്റിന് മാത്രമായി 36 കോടിയോളവും, ഗിന്നസ് റെക്കോര്‍ഡ് കണ്‍സള്‍ട്ടന്റ്‌സിനായി 1.32 കോടിയും, കുട്ടികളെ എത്തിക്കുന്നതിനായ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് 96.5 ലക്ഷത്തോളം രൂപയും ചിലവു വന്നിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. യോഗ ദിനാചരണത്തിന്റെ ലോഗോ തയ്യാറാക്കിയതിന് 27,280 രൂപയും ടീ ഷര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് 53 ലക്ഷത്തിലധികവും ചിലവുന്നതായി കണക്കില്‍ പറയുന്നുണ്ട്.

2016 ലെ രണ്ടാമത് യോഗാ ദിനാചരണത്തിന് ഛണ്ഡീഗഢിലെ പ്രധാന പരിപാടിയുടെ സംഘാടനത്തിന് മാത്രം 5 കോടി രൂപയായെന്നും കണക്കുകള്‍ പറയുന്നു. വസ്ത്രങ്ങള്‍, മാറ്റ്, വസ്ത്രങ്ങളുടെ ഡിസൈന്‍ എന്നിവയ്ക്കായി 65 ലക്ഷത്തിലധികവും, വിവിധ മാധ്യമ പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് 11,55,84,555 രൂപയാണ് ചിലവിട്ടത്. യോഗ ഒളിംപ്യാഡ്, ക്വിസ് മല്‍രങ്ങള്‍ എന്നിവ സംഘടിപ്പിച്ച എന്‍സിആര്‍ട്ടിക്കും, ഓണ്‍ലൈന്‍ മല്‍സരങ്ങള്‍ക്കായി 25,85000 കോടിയും, യോഗ പരിപാടിയുടെ അനുബന്ധ പരിപാടികള്‍ക്ക് 56,44,257 രൂപയും നല്‍കിയിട്ടുണ്ട്.

യോഗ നല്ലതാണ്, പക്ഷേ രാഷ്ട്രീയ യോഗ രാജ്യത്തിന് ഭീക്ഷണിയും

2017 ലെ മുന്നാമത് യോഗാ ദിനാചരണ പരിപാടികള്‍ക്കായി 16,21,17,821 കോടിയും, പരിപാടികളുടെ സംഘാടനത്തിനായി യുപി സര്‍ക്കാര്‍, എന്‍ഡിഎംസി എന്നിവയക്ക് 9 കോടി രൂപയും മറ്റിനങ്ങളില്‍ 26,42,12,470 രൂപയും ചിലവിട്ടുണ്ട്. ഇതില്‍ ടെലിവിഷന്‍ പ്രചാരണത്തിന് മാത്രമായി 10 കോടി രൂപയിലധികമാണ് ചിലവഴിച്ചത്. റേഡിയോകള്‍ക്കായി 1 കോടിയിലധികവും, പത്രപരസ്യങ്ങള്‍ക്ക് 1.78 കോടി, മറ്റ് ഇനങ്ങളിലായി 1.49 കോടിയും ചിലവിഴിച്ചിട്ടുണ്ട്. 93 ലക്ഷം രുപയുടെ ടി ഷര്‍ട്ടുകളാണ് 2017 ല്‍ മാത്രം തയ്യാറാക്കിയത്.

എന്നാല്‍, 2018 ലെ യോഗാ ദിനാചരണത്തിനായി 37 കോടിയോളം നീക്കിവച്ചതായും ഇതില്‍ 16 കോടിയോളം ചിലവിട്ടതായും പറയുന്നുണ്ടെങ്കിലും ഇനം തിരിച്ചുള്ള കണക്കുകള്‍ ആയുഷ് മന്ത്രാലയിത്തിന്റെ റിപോര്‍ട്ടില്‍ ലഭ്യമാക്കിയിട്ടില്ല. നീക്കിവച്ച തുകയുടെ പകുതിയോളം മാത്രം ഉപയോഗിച്ചിട്ടുള്ള നാലാമത് യോഗാ ദിനാചരണത്തിന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തുകമാത്രമാണ് ചിലവു വന്നിട്ടുള്ളതെന്നും ആയുഷ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ഇലക്ട്രോണിക് പരസ്യ പ്രചാരണങ്ങള്‍ക്കായി 20 കോടിയിലധികവും, പത്രമാധ്യമങ്ങള്‍ക്കായി 3 കോടിയിലധികവും, പ്രധാന പരിപാടി നടന്ന ഡറാഡൂണിലെ ചടങ്ങ് സംഘടിപ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് 3 കോടി രുപയും നീക്കിവച്ചപ്പോള്‍, ഇവന്റ് മാനേജ്‌മെന്റിന് ഏജന്‍സിക്ക മാത്രമായി 3.40 കോടി രുപയാണ് വകയിരുത്തിയത്.

2014 ഡിസംബര്‍ 11 നാണ് ജുണ്‍ 21 നെ അന്താരാഷ്ട്ര യോഗാ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. ഉത്തരാര്‍ദ്ധ ഗോളത്തിലെ ഏറ്റവും ദൈര്‍ഖ്യമേറിയ ദിനമായ ജൂണ്‍ 21 നെ യോഗാദിനമാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് യുഎന്‍ പൊതുസമ്മേളനത്തില്‍ നിര്‍ദേശിച്ചത്. യോഗയെ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ നേട്ടമായി ലോകാമാകെ എത്തിക്കുകയാണ് ഇന്ത്യന്‍ ഗവണ്‍മെന്‍റ് യോഗാ ദിന പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.

ബാബ രാംദേവ്: യോഗ ഗുരുവില്‍ നിന്ന് കോര്‍പ്പറേറ്റിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍