Top

പൊതു സേവകന്‍ മാത്രം; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പൊതു സേവകന്‍ മാത്രം; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ജേക്കബ് തോമസ് പബ്ലിക് സെര്‍വന്‍റ് മാത്രമാണെന്നും ആരുടേയും മാസ്റ്റര്‍ അല്ലെന്നും കോടതി പറഞ്ഞു. ആരും നിയമത്തിന്നു അതീതരല്ല എന്നും കോടതി പറഞ്ഞു.

ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ പരിരക്ഷ നല്‍കാന്‍ സാധിക്കില്ല എന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

തനിക്കെതിരെയും കുടുംബത്തിനെതിരെയും ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തനിക്ക് സംരക്ഷണം നല്‍കുമെന്ന് ഉറപ്പില്ലെന്നും നേരത്തെ ഇത് സംബന്ധിച്ച് പരാതി പ്രധാനമന്ത്രിയ്ക്കും വിജിലന്‍സ് കമ്മിഷണര്‍ക്കും നല്‍കിയിരുന്നതാണ്. പക്ഷെ നടപടിയൊന്നുമുണ്ടായില്ല. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.


Next Story

Related Stories