TopTop
Begin typing your search above and press return to search.

രാജ്യത്ത് ഹിന്ദുത്വ താലിബാനിസം തുടങ്ങിയെന്ന് ശശി തരൂര്‍

രാജ്യത്ത് ഹിന്ദുത്വ താലിബാനിസം തുടങ്ങിയെന്ന് ശശി തരൂര്‍
രാജ്യത്ത് ഹിന്ദുത്വ താലിബാനിസം തുടങ്ങിയെന്ന് ശശി തരൂര്‍ എം പി. രാഷ്ട്രീയം പറഞ്ഞാല്‍ ഗുണ്ടായിസമാണ് മറുപടി. തന്റെ ഓഫീസ് ആക്രമിച്ചവരെ 24 മണിക്കൂറായിട്ടും പിടികൂടാത്തതിന് തരൂര്‍ പോലീസിനെ വിമര്‍ശിച്ചു.

2019ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്ന പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എംപിയുടെ തിരുവനന്തപുരത്തെ ഓഫീസിന് മുന്നില്‍ പാകിസ്താന്‍ ഓഫീസ് എന്ന ബാനര്‍ തൂക്കുകയും തരൂരിന്റെ ചിത്രത്തില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട തരൂര്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തെ കുറിച്ചു ചോദിക്കുമ്പോള്‍ അവര്‍ മൌനം പാലിക്കുകയാണ്. എന്നാല്‍ ഹിന്ദു രാഷ്ട്രമാണ് ലക്ഷ്യമെന്നും അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആര്‍എസ്എസ് മേധാവി സമ്മതിക്കുന്നുണ്ട് എന്നും ശശി തരൂര്‍ ഇന്നലെ പറഞ്ഞു.

കെ പി സിസിയുടെ സാംസ്കാരിക വിഭാഗമായ ജന സംസ്കാര തിരുവനന്തപുരത്ത് ‘ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ശശി തരൂര്‍ ‘ഹിന്ദു പാകിസ്ഥാന്‍’ എന്ന പ്രയോഗം നടത്തിയത്.

https://www.azhimukham.com/newswrap-why-congress-should-thankful-to-sashitharoor-writes-sajukomban/







Next Story

Related Stories