UPDATES

ട്രെന്‍ഡിങ്ങ്

ഹൗഡി, ക്ലൗഡി: റഡാരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍ അമ്പരപ്പിക്കുന്നതെന്ന് ടെലഗ്രാഫ്‌

സര്‍വൈലന്‍സ് റഡാര്‍ സിഗ്നലുകള്‍ നിസാരമായി മേഘങ്ങള്‍ക്കുള്ളിലൂടെ കടന്നുപോകാമെന്ന് ചില റഡാര്‍ വിദഗ്ധര്‍ പറഞ്ഞതായും ഈ വാര്‍ത്തയില്‍ പറയുന്നു

ബാല്‍ക്കോട്ട് ആക്രമണത്തില്‍ ബോംബര്‍ വിമാനങ്ങള്‍ക്ക് റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാനായത് തന്റെ ഉപദേശം മൂലമാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം ഇപ്പോള്‍ ബിജെപിക്കും പ്രധാനമന്ത്രിക്കും തന്നെയും തലവേദനയായിരിക്കുകയാണ്. മഴ പെയ്യാന്‍ സാധ്യതയുള്ള ദിവസം മാറ്റിവയ്ക്കാമെന്ന് സൈനിക അധികൃതര്‍ പറഞ്ഞെങ്കിലും താനാണ് അന്ന് തന്നെ വേണമെന്ന് പറഞ്ഞത്. മേഘങ്ങളുള്ളതിനാല്‍ വിമാനങ്ങള്‍ ശ്രദ്ധയില്‍പ്പെടില്ലെന്നാണ് താന്‍ കരുതിയത്. അത് വിജയിക്കുകയും ചെയ്തു എന്നാണ് മോദി പറഞ്ഞത്.

അതേസമയം ലോകം മുഴുവന്‍ മോദിയുടെ ഈ അവകാശവാദത്തെ പരിഹസിക്കുകയാണ്. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിരവധി ട്രോളുകളാണ് പ്രധാനമന്ത്രിക്കെതിരെ ഇറങ്ങുന്നത്. സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ട്രോളുകള്‍ പ്രചരിക്കുന്നു. ഇതിനിടെ ടെലഗ്രാഫ് ഇന്ത്യ തങ്ങളുടെ ഒരു വാര്‍ത്തയുടെ ഹെഡ്ഡിംഗ് തന്നെ മോദിയെ ട്രോളാനാണ് ഉപയോഗിച്ചിരിക്കുന്നത്. ‘റഡാരേന്ദ്ര മോദി’യെന്നാണ് ഇവര്‍ തലക്കെട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള വാര്‍ത്തയുടെ തലക്കെട്ടിലാണ് ഈ പ്രയോഗമുള്ളത്. അതേസമയം സര്‍വൈലന്‍സ് റഡാര്‍ സിഗ്നലുകള്‍ നിസാരമായി മേഘങ്ങള്‍ക്കുള്ളിലൂടെ കടന്നുപോകാമെന്ന് ചില റഡാര്‍ വിദഗ്ധര്‍ പറഞ്ഞതായും ഈ വാര്‍ത്തയില്‍ പറയുന്നു. ഏതാനും ചോദ്യങ്ങളാണ് ഈ അഭിമുഖത്തിന് ശേഷം ഉയരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. നരേന്ദ്ര മോദിക്ക് റഡാറുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലേ, അവകാശപ്പെടുന്നത് പോലെ പ്രധാനമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം സൈനികരെ നിസാരമായി കരുതുകയല്ലേ ചെയ്തത്, മോദി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ മുറിയിലെ ഒരു ഉദ്യോഗസ്ഥന്‍ പോലും അദ്ദേഹത്തിന് അതിനെക്കുറിച്ച് വിശദീകരിച്ച് കൊടുത്തില്ലേ? ഒരു ആണവ രാജ്യത്തിന്റെ തീരുമാനങ്ങള്‍ ഇത്തരം അപക്വമായ ചിന്തകളില്‍ നിന്നും ബുദ്ധിയില്‍ നിന്നുമാണോയെന്നുമാണ് ആ ചോദ്യങ്ങളാണ് ഉയരുന്നത്.

വിഷയം ചര്‍ച്ചയായി 24 മണിക്കൂര്‍ പിന്നിട്ടിട്ടും ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ട്വിറ്ററില്‍ നിന്നും ഈ വീഡിയോ നീക്കം ചെയ്തതല്ലാതെ ബിജെപിയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

READ MORE:“1988ലാണ്, ഡിജിറ്റല്‍ ക്യാമറയിലെടുത്ത കളര്‍ ഫോട്ടോ ഞാന്‍ ഇ മെയിലില്‍ അയച്ചുകൊടുത്തു, അദ്വാനിജി അന്തം വിട്ടു”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍