TopTop

കെട്ടിപ്പിടുത്തം കുറച്ച് കൂടുതല്‍ പണിയെടുക്കൂ; മോദിക്ക് കോണ്‍ഗ്രസിന്റെ വാലന്റൈന്‍സ് ഡേ ആശംസ

കെട്ടിപ്പിടുത്തം കുറച്ച് കൂടുതല്‍ പണിയെടുക്കൂ; മോദിക്ക് കോണ്‍ഗ്രസിന്റെ വാലന്റൈന്‍സ് ഡേ ആശംസ
സ്‌നേഹം പരത്തൂ, തട്ടിപ്പുകളല്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക വാലന്റൈന്‍സ് ഡേ സന്ദേശം. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലാണ് മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും ഒരു മിനിട്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ട മോദി, ഞങ്ങളുടെ വക ഒരു ഹാപ്പി വാലന്റൈന്‍സ് ഡേ എന്നു പറഞ്ഞാണ് മോദിയെ പരിഹസിച്ചുകൊണ്ട് ബാക്കി പറയുന്നത്. കെട്ടിപിടുത്തം കുറച്ച് കൂടുതല്‍ ജോലി ചെയ്യൂ, വെറുപ്പുമായി ബന്ധം പിരിയൂ എന്നിങ്ങനെയും മോദിയെ കളിയാക്കുന്നുണ്ട് കോണ്‍ഗ്രസ്.

ഓരോ ബന്ധത്തിലും കൊടുക്കുന്ന വാക്ക് പാലിക്കാന്‍ ശ്രമിക്കണമെന്നും കോണ്‍ഗ്രസ് മോദിയോടായി പറയുന്നു. കള്ളപ്പണം പിടികൂടുമെന്നും ഓരോ ഇന്ത്യക്കാരന്റെയും അകൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നൊക്കെയുള്ള മോദിയുടെ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് പറയുന്നു.

ഈ വീഡിയോ ഇടുന്നതിനു മുമ്പ് ആദ്യമൊരു ചിത്രവും മോദിക്കുള്ള വാലന്റൈന്‍സ് ഡേ സന്ദേശമെന്ന രീതിയില്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ വന്നിരുന്നു. രണ്ട് ചുവന്ന ഹൃദയങ്ങളും ഒരു കൊതുകും കാവി തുണിയുമായിരുന്നു ചിത്രം. ഇതിനൊപ്പം ഇപ്രകാരം എഴുതിയിരുന്നു; ഈ ദിവസം മാത്രമല്ല എല്ലാ ദിവസവും സ്‌നേഹം വെറുപ്പിനെ മറികടക്കട്ടെ എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു...

കോണ്‍ഗ്രസിന്റെ ഈ വാലന്റൈന്‍സ് ഡേ സന്ദേശങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.


Next Story

Related Stories