Top

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം: സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വന്‍ ഇടിവ്

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം: സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വന്‍ ഇടിവ്
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഭരണകക്ഷിയായ ബിജെപി ലീഡ് നിലയില്‍ പിന്നിലേക്ക്. തൊണ്ണൂറിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന ഘട്ടം വരെയുണ്ടായി.

ഇതേ തുടര്‍ന്ന് ഓഹരി വിപണിയിലും ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്‌റ്റോക്ക് എസ്‌ക്‌സ്‌ചേഞ്ച് സെന്‍സെക്‌സിലാണ് വന്‍ ഇടിവുണ്ടായിരിക്കുന്നത്. 700 പോയിന്റാണ് സെന്‍സെക്‌സ് ഇടിഞ്ഞത്. അതേസമയം തെരഞ്ഞെടുപ്പ് ലീഡ് നിലയ്ക്ക് അനുസരിച്ച് സെന്‍സെക്‌സിലും മാറ്റമുണ്ടാകുന്നുണ്ട്. ഒരുഘട്ടത്തില്‍ തീരെ താഴ്ന്ന സെന്‍സെക്‌സ് സൂചിക ബിജെപി ലീഡ് നില ഉയര്‍ത്തിയതോടെ 453 പോയിന്റ് ഇടിവ് എന്ന നിലയിലെത്തി.

പോയിന്റ് നില 33,051.84ല്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 1.30 ശതമാനം പിന്നിലാണ്.

Next Story

Related Stories