'ഈ ഊളകളുടെ പിറകെ നടക്കാന്‍ സമയമില്ല'; മമ്മൂട്ടി ചിത്രത്തിനിടയിലുണ്ടായ ലൈംഗികാതിക്രമത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; അര്‍ച്ചന പദ്മിനി

മീ ടു വെളിപ്പെടുത്തലുമായി നടി അര്‍ച്ച പത്മിനി. മമ്മൂട്ടി ചിത്രം പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷെറിന് സ്റ്റാന്‍ലി തന്നോട് മോശമായി പെരുമാറിയെന്നാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. അതിനെക്കുറിച്ച് ഒരു പരാതി ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയായിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അര്‍ച്ചന വ്യക്തമാക്കിു.
ഒരുപാട് തവണ അതിന്റെ പുറകെ നടന്നു. അയാള്‍ ഇപ്പോഴും സിനിമാ രംഗത്ത് ജോലി ചെയ്യുന്നു. ഇനി വയ്യ ഇവരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല. എനിക്ക് എന്റെ ജീവിതത്തില്‍ ഒരുപാട് ചെയ്യാനുണ്ട്. ഈ ഊളകളുടെ കൂടെ നടക്കാന്‍ സമയമില്ലയ അര്‍ച്ചന പറഞ്ഞു. സ്വതന്ത്ര സിനിമകളുടെ ഭാഗമാണ് താനെന്നും അതിനാല്‍ തന്നെ ഇന്‍ഡസ്ട്രിയില്‍ ഇതിനെടുക്കുന്ന കാലതാമസത്തെക്കുറിച്ച് മനസിലാകുന്നില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.
ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തിലാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ സഹായിയ ഷെറിന് സ്റ്റാന്‍ലിയില്‍ നിന്നാണ് തനിക്ക് ഉപദ്രവം ഉണ്ടായതെന്നും എന്നാല്‍ ഇയാള്‍ക്കെതിരേ താന്‍ ഫെഫ്കയില്‍ പലതവണ പരാതി നല്‍കിയിട്ടും ഒരു നപടിയും അക്കാര്യത്തില്‍ ഉണ്ടായില്ലെന്നാണ് അര്‍ച്ചന ആരോപിക്കുന്നത്. പരാതി കൊടുത്ത താന്‍ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെടുകയും തന്നെ ഉപദ്രവിച്ച ഷെറിന് സ്റ്റാന്‍ലി ഇപ്പോഴും സിനിമയില്‍ സജീവമായി നിലനില്‍ക്കുകയാണെന്നും അര്‍ച്ചന പറഞ്ഞു. ഫെഫ്കയുടെ ഓഫിസില്‍ നേരിട്ട് ചെന്ന് വരെ താന്‍ പരാതി കൊടുത്തതാണ്. രണ്ട് തവണ ഇമെയില്‍ അയച്ചു. എന്നിട്ടും ബി ഉണ്ണികൃഷ്ണനില്‍ നിന്നോ സിബി മലയില്‍ നിന്നോ യാതൊരവിധത്തിലുമുള്ള ഇടപെടല്‍ ഉണ്ടായില്ല. ഇതേ ഉണ്ണികൃഷ്ണന് തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റാരോപിതനെ വച്ച് നീതി എന്ന പേരില്‍ സിനിമയെടുക്കാന്‍ പോവുകയാണെന്നും അര്‍ച്ചന പരിഹസിച്ചു.
https://www.azhimukham.com/cinema-17-year-old-girl-knocked-and-cried-for-escape-in-my-door/
https://www.azhimukham.com/cinema-revathy-against-mohanlal/
https://www.azhimukham.com/cinema-wcc-members-serious-allegation-against-mohanlal-include-amma-leaders-on-actress-attack-case/
https://www.azhimukham.com/newsupdates-archana-padmini-allegations-are-wrong-sibi-malayil/

Next Story