സിനിമ

പരിചിതരും അപരിചിതരുമായ പുരുഷന്മാര്‍ എന്നെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്: സജിത മഠത്തില്‍

Print Friendly, PDF & Email

മീടു ഹാഷ്ടാഗ് കാമ്പെയ്‌നിംഗിന്റെ ഭാഗമായാണ് സജിതയുടെ പ്രതികരണം

A A A

Print Friendly, PDF & Email

പരിചിതരും അപരിചിതരുമായ പുരുഷന്മാര്‍ തന്നെ ബാല്യത്തിലും മുതിര്‍ന്നപ്പോഴും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് ചലച്ചിത്ര, നാടക പ്രവര്‍ത്തക സജിത മഠത്തില്‍. ആഗോള തലത്തില്‍ പ്രചരിക്കുന്ന മീടൂ ഹാഷ്ടാഗിന്റെ ഭാഗമായി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് സജിത ഇക്കാര്യം പറയുന്നത്.

ഉന്നതസ്ഥാനം വഹിക്കുന്നവരും പ്രതിഭാധനന്മാരും സൂപ്പര്‍ സ്മാര്‍ട്ട് ആയവരും നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമായ പുരുഷന്മാര്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അവര്‍ പറയുന്നു. ലൈംഗിക ചൂഷണമെന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നോ, അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നോ അല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അത് എല്ലായ്‌പ്പോഴും കരുതിക്കൂട്ടിയുള്ളതും ആസൂത്രിതവുമാണ്. ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ലൈംഗിക ചൂഷണത്തിനോ ലൈംഗിക അതിക്രമത്തിനോ ഇരയായിട്ടുള്ള എല്ലാ സ്ത്രീകളും തങ്ങളുടെ സ്റ്റാറ്റസില്‍ മീ ടൂ എന്നെഴുതണമെന്നും ഈ വിഷയത്തിന്റെ തീവ്രതയെക്കുറിച്ച് അതിലൂടെ എല്ലാവര്‍ക്കും അവബോധം നല്‍കാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് അവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ലൈംഗിക ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ലോകവ്യാപകമായി മീടൂ ഹാഷ്ടാഗ് പ്രചരണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം സജിതയുടെ പോസ്റ്റിനോടുള്ള ചിലരുടെ പ്രതികരണങ്ങള്‍ തന്നെ ലൈംഗിക അതിക്രമങ്ങള്‍ക്ക് സമാനമാണ്.

ഒരു സ്ത്രീയെന്ന രീതിയില്‍ അവരെ അംഗീകരിക്കാനാകില്ലെന്ന തലത്തിലുള്ള കമന്റുകളാണ് പലതും. ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ സജിതയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ഇതിലെ ചില കമന്റുകള്‍ ലക്ഷ്യമിടുന്നത് തന്നെ.

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കയ്യേറ്റങ്ങള്‍ക്കെതിരെ ‘മീറ്റൂ’ ഹാഷ് ടാഗ് തരംഗമാവുന്നു

ദിലീപിന് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നുള്ള ഈ സന്ദേശം കേള്‍ക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍