TopTop
Begin typing your search above and press return to search.

സെന്‍റ്. തോമസ് സ്കൂളിലെ സദാചാര പോലീസിംഗ്; തിക്താനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥിനി

സെന്‍റ്. തോമസ് സ്കൂളിലെ സദാചാര പോലീസിംഗ്; തിക്താനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥിനി
ആലിംഗനത്തിന്റെ പേരില്‍ രണ്ട് കുട്ടികളെ പുറത്താക്കിയ തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്‌കൂളില്‍ മുന്‍കാലത്ത് കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ കൂടുതല്‍ കഥകള്‍ പുറത്തുവരുന്നു. സ്‌കൂളിനെതിരെ പൊതുസമൂഹത്തില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിലാണ് ഇത്തരം അനുഭവങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് നിരവധി പൂര്‍വ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. ഇതേ സ്‌കൂളില്‍ പഠിച്ച തനിക്കും നിരവധി തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇക്കണോമിക്‌സ് അസിസ്റ്റന്റ് പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന റീയ എലിസബത്ത് ജോര്‍ജ്ജ് എന്‍ഡിടിവി.കോമില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2006ലാണ് താന്‍ സ്‌കൂളില്‍ നിന്നും പുറത്തുവന്നത്. കുട്ടികള്‍ക്ക് ഇപ്പോഴും അവിടെ നിന്നും പീഢനം അനുഭവിക്കേണ്ടി വരുന്ന വാര്‍ത്ത ഞെട്ടിക്കന്നുതാണെന്നും സ്‌കൂള്‍ മാനേജുമെന്റും ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ അദ്ധ്യാപകരും ഇതിനെ കുറിച്ച് ആത്മപരിശോധന നടത്തണമെന്നും അവര്‍ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഈ വിഷയത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടുന്ന. എന്നാല്‍ ഇതുകൊണ്ട് സ്കൂള്‍ കേന്ദ്രീകൃത വിഷയമല്ലെന്നും അദ്ധ്യാപക കേന്ദ്രീകൃത വിഷയമാണെന്നും നമ്മള്‍ തിരിച്ചറിയണം. സ്‌കൂളിനെ കൂടുതല്‍ കുറ്റം പറയുതിനനുസരിച്ച് യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍, ടിവി ചര്‍ച്ചകളില്‍ പോലും പ്രത്യക്ഷപ്പെടാനാവാത്ത വിധത്തില്‍ പെണ്‍കുട്ടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് പറയപ്പെടുന്നു. അവള്‍ കടന്നു പോകുന്ന മാനസികാവസ്ഥയെ കുറിച്ച് തനിക്ക് സങ്കല്‍പിക്കാന്‍ സാധിക്കുമെന്നും അതിനാല്‍ കുട്ടിക്ക് എല്ലാ പിന്തുണയും ആവശ്യമാണെന്നും റിയ പറയുന്നു. എന്നാല്‍ എന്തുകൊണ്ട് ആ ടീച്ചറെ രംഗത്ത് കൊണ്ടുവരുന്നില്ല? കുട്ടികളും അവരുടെ രക്ഷിതാക്കളും മാപ്പുപറഞ്ഞിട്ടും വിഷയം വിട്ടുകളയാന്‍ തയ്യാറാവാതിരുന്നു ആ ടീച്ചര്‍ക്ക്, കുട്ടികള്‍ക്ക് ഒരു രണ്ടാമത്തെ അവസരം ലഭിക്കരുതെന്നും സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെടണമെന്നും വാശിയുണ്ടാവണം. തന്റെ നിലപാടില്‍ അവര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഒരു പൊതുവേദിയില്‍ വന്ന് തന്റെ നിലപാട് വിശദീകരിക്കുന്നതിന് അവര്‍ക്ക് വേറെ പ്രശ്‌നങ്ങള്‍ ഉണ്ടാവേണ്ടതില്ല.

http://www.azhimukham.com/offbeat-hug-by-girl-and-boy-in-stthomas-school-controversy/

ഒരു വാര്‍ഷിക സ്‌കൂള്‍ പരിശോധന സമയത്ത്, സ്‌കൂള്‍ മനേജ്‌മെന്റ് പറഞ്ഞുവിട്ട പരിശോധകന്‍, ടീച്ചറുടെ അഭാവത്തില്‍, ആ ടീച്ചറുടെ അദ്ധ്യാപനത്തിന്റെ നിലവാരത്തെ കുറിച്ച് ഞങ്ങളോട് ചോദിച്ചു. പറയുന്നത് പരസ്യപ്പെടുത്തില്ലെന്ന് ഉറപ്പ് തരാമെങ്കില്‍ ധാരാളം കാര്യങ്ങള്‍ പറയാനുണ്ടെന്ന് ഞാന്‍ എഴുന്നേറ്റ് പറഞ്ഞു. അദ്ദേഹം സമ്മതിക്കുകയും, ആ ടിച്ചറുടെ അദ്ധ്യാപനത്തിലെ താഴ്ന്ന നിലവാരത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ എന്നെയും എന്നെ പിന്തുണച്ച സഹപാഠികളെയും കുറിച്ച് ഉടനടി അന്നത്തെ പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പ്രിന്‍സിപ്പാള്‍ എല്ലാ സാമാന്യമര്യാദകളും ലംഘിച്ചുകൊണ്ട് എന്റെ പേര് ആ അദ്ധ്യാപികയോട് വെളിപ്പെടുത്തി. അതോടെ പരിശോധനയുടെ ഉദ്ദേശം തന്നെ നഷ്ടമായി. ആ അദ്ധ്യാപിക മാത്രമല്ല, അവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത മറ്റ് അദ്ധ്യാപകരും ചേര്‍ന്ന എന്റെ ശിഷ്ട സ്‌കൂള്‍ ജീവിതം നരകതുല്യമായിരിക്കുമെന്ന് ഉറപ്പാക്കി. അദ്ധ്യാപകരുടെ നോട്ടപ്പുള്ളിയായതോടെ കൂട്ടുകാരുടെ ഇടയിലും ഞാന്‍ ഒറ്റപ്പെട്ടു.

http://www.azhimukham.com/kerala-high-court-upholds-suspension-of-class-xii-boy-girl-for-hugging-in-public/

ജനുവരി മൂന്നിന് ആ കുട്ടിയെയും രക്ഷകര്‍ത്താക്കളെയും കാണാമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നുവരുന്നുണ്ടെന്ന് റിയാ എലിസബത്ത് ജോര്‍ജ്ജ് ചൂണ്ടിക്കാണിക്കുന്നു. 2017 ജൂലൈ മുതല്‍ കുട്ടികള്‍ സസ്‌പെന്‍ഷനിലാണ്. കുട്ടിയെ സ്‌കൂളില്‍ തിരികെ പ്രവേശിപ്പിക്കുമോ? പരീക്ഷയില്‍ പങ്കെടുക്കാന്‍ സിബിഎസ്ഇ ആവശ്യപ്പെടുന്ന 75 ശതമാനം ഹാജര്‍ നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ അഡ്ജസ്റ്റ് ചെയ്യും എന്നാണോ ഇതിന്റെ അര്‍ത്ഥം? പെണ്‍കുട്ടിയെ സ്‌കൂളില്‍ തിരികെ പ്രവേശിപ്പിക്കുമോ? ഇനി പ്രവേശിപ്പിച്ചാലും ഒരു സാധാരണ സ്‌കൂള്‍ ജീവിതം നയിക്കാന്‍ കുട്ടിയെ അവര്‍ അനുവദിക്കുമോ? ഈ അക്കാദമിക വര്‍ഷം പൂര്‍ത്തിയാക്കുതിനുള്ള ശക്തി കുട്ടിക്ക് ലഭിക്കുന്നതിനായി എന്ത് പുനരധിവാസ പദ്ധതിയാണ് സ്‌കൂള്‍ അധികൃതര്‍ ആസൂത്രണം ചെയ്യുത്? നഷ്ടപ്പെട്ട പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഏതെങ്കിലും ടീച്ചര്‍ സന്നദ്ധമാവുമോ?

http://www.azhimukham.com/trending-alumni-complait-against-the-school-who-expel-the-hugged-students/

ഒരു കുട്ടിയെ സൃഷ്ടിക്കാനും തകര്‍ക്കാനും ഒരു ടീച്ചര്‍ക്ക് എളുപ്പം സാധിക്കും. എന്നാല്‍ അരക്ഷിതത്വവും ഉത്കണ്ഠയും വിഷാദവും പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ വ്യാപകമാവുന്ന ഒരു ലോകത്തില്‍ അദ്ധ്യാപകര്‍ അതീവ ജാഗ്രതയോടെ വേണം വിദ്യാര്‍ത്ഥികളുമായി ഇടപെടാന്‍. അതുകൊണ്ട് കുട്ടികളെ ജീവിക്കാന്‍ അനുവദിക്കാന്‍ അദ്ധ്യാപകര്‍ തയ്യാറാവണം എന്ന അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് റിയ എലിസബത്ത് ജോര്‍ജ്ജ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

http://www.azhimukham.com/offbeat-stthomasschool-thiruvananthapuram-pramodpuzhankara-fbpost/


Next Story

Related Stories