TopTop
Begin typing your search above and press return to search.

മസ്തിഷ്‌ക രോഗം ബാധിച്ചവര്‍ക്ക് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മന്ത്രോച്ചാരണ ചികില്‍സയെന്ന് റിപ്പോർട്ട്, പരിപാടി സര്‍ക്കാര്‍ ഫെലോഷിപ്പ് നേടിയ 'ഗവേഷണ'ത്തിന്റെ ഭാഗമായി

മസ്തിഷ്‌ക രോഗം ബാധിച്ചവര്‍ക്ക് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മന്ത്രോച്ചാരണ ചികില്‍സയെന്ന് റിപ്പോർട്ട്, പരിപാടി സര്‍ക്കാര്‍ ഫെലോഷിപ്പ് നേടിയ

മസ്തിഷ്‌ക്ക തകരാറുകള്‍ സംഭവിച്ച രോഗികള്‍ക്ക് ദല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മൃത്യുജ്ഞയ ഹോമ ചികില്‍സയും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഫെലോഷിപ്പ് നല്‍കി നടത്തുന്ന 'പഠനത്തിന്റെ' ഭാഗമായാണ് മസ്തിഷ്‌ക്ക രോഗികള്‍ക്ക് വേണ്ടി മൃത്യുഞ്ജയ ഹോമം മന്ത്രിക്കുന്നത്. ഇങ്ങനെ മന്ത്രം ഉരുവിടുന്നത് രോഗാവസ്ഥ ഭേദമാക്കുമെന്ന ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന എയിംസിലെ ന്യൂറോ ന്യൂറോഫാര്‍മകോളോജിസ്റ്റ് ഡോ. അശോക് കുമാർ പറഞ്ഞു. കാരവന്‍ മാഗസിനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2016 മാർച്ചിലാണ് ഐസി‌എം‌ആർ വേദോച്ഛാരണം രോഗികളിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് പഠിക്കാൻ അശോക് കുമാറിന് ഫെലോഷിപ്പ് ലഭിക്കുന്നത്. ഇദ്ദേഹം ഇതുമായി നൽകിയ പ്രൊജക്റ്റ് ഐസിഎംആർ അംഗീകരിക്കുകയായിരുന്നു. ഒരു വർഷത്തെ പഠനത്തിനായി പ്രതിമാസം 28,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ അടുത്ത രണ്ട് വർഷത്തേക്ക് പുതുക്കുകയായിരുന്നെന്നും കാരവൻ്റെ റിപ്പോർട്ടിൽ പറയുന്നു. 2014 ൽ ഡോ. അശോക് കൂമാർ “കടുത്ത ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി (എസ്ടിബിഐ) ഉണ്ടായവർക്ക് മന്ത്രോച്ഛാരണ ചികിൽസ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. ഇതിനായ സാധ്യതാ പഠനത്തിനായി അനുമതി തേടി ഐസിഎംആറിനെ സമീപിക്കുകയുമായിരുന്നു.

വീഴ്ചമൂലമോ, അപകടം, തലയ്ക്ക് മറ്റേതെങ്കിലും കഠിനമായ പ്രഹരം എന്നിവ പോലുള്ള കാരണങ്ങളാൽ തലച്ചോറിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുന്ന (എസ്ടിബിഐ) അവസ്ഥകൾക്ക് പരിഹാരമാവുന്നതിന് ഹിന്ദു വിശ്വാസ പ്രകാരമുള്ള ഋഗ്വേദത്തിലെ മൃത്യുഞ്ജയമന്ത്രം ഏതെങ്കിലും തരത്തിൽ സഹായകമാവുമോ എന്നതാണ് പരിശോധിക്കുന്നത്. എന്നാൽ ഇതിന് ചില മാനദണ്ഡങ്ങളും ചികിൽസ മുന്നോട്ട് വയ്ക്കുന്നുണ്ട്. പരിക്കേറ്റ വ്യക്തിക്ക് 24 മണിക്കൂറിനുള്ളിൽ പ്രാർഥനാ ചികിൽസ് ആരംഭിക്കണം, രോഗിക്ക് ഗ്ലാസ്‌ഗോ സ്‌കെയിലിൽ (കടുത്ത കോമ അവസ്ഥ) 4 നും 8 നും ഇടയിൽ സ്‌കോർ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും, ഏഴു ദിവസത്തിനുള്ളിൽ 1.25 ലക്ഷം തവണ മന്ത്രം ചൊല്ലാനും പദ്ധതി ആവശ്യപ്പെടുന്നു.

ഐ സി എം ആർ ഫെലോഷിപ്പ് അനുവദിച്ചെങ്കിലും പ്രാകൃതം എന്ന് പറഞ്ഞ് എയിംസ് ഗവേഷണത്തിനുള്ള സൌകര്യം നിഷേധിക്കുകയായിരുന്നു. തുടർന്നാണ് അശോക് കുമാർ രാം മനോഹർ ലോഹ്യ ആശുപത്രിയെ സമീപിക്കുന്നതും അംഗീകാരം കിട്ടുന്നതും.

പുരാതന ഇന്ത്യയിൽ, യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ പുനരുജ്ജീവിപ്പിക്കാൻ ഈ മന്ത്രം ഉപയോഗിച്ചിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഡോ. കുമാർ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലെ സൗഖ്യ പ്രാർത്ഥനകളെ കുറിച്ചും കാരവാനോട് പ്രതികരിക്കുന്നുണ്ട്. ഹിന്ദു വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് തെളിയിക്കുക എന്നതാണ് ഈ പദ്ധതിയുടെ തൻ്റെ ഗവേഷണ ലക്ഷ്യമെന്നും കുമാർ പറയുന്നു.

also read:ഹെയ്ദി സാദിയ ജീവിതം പറയുന്നു: അംഗീകരിക്കാത്ത ഇടങ്ങളിൽ ഇനി സ്ത്രീയായി കയറി ചെല്ലും

“മധ്യസ്ഥപ്രാർത്ഥന നടത്തിയ രോഗികൾ ഗ്ലാസ്ഗോ കോമ സ്കെയിലിൽ നാടകീയമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും ഡോ. കുമാർ പറയുന്നു. നാൽപത് സാംപിളുകളിലാണ് ഡോ. കുമാർ പഠനം നടത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ആർ‌എം‌എൽ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയും കുമാറിന്റെ പ്രോജക്ട് ഗൈഡുമായ ഡോ. അജയ് ചൗധരി പഠനത്തെക്കുറിച്ച് വ്യക്തമായ നിലപാട് എടുക്കാൻ തയ്യാറായില്ല. പ്രതികരിക്കുന്നതിൽ ജാഗ്രത പുലർത്തിയ അദ്ദേഹം “ ചികിൽസ സംബന്ധിച്ച പ്രാഥമിക ഫലങ്ങൾ രോഗം ഭേദമാക്കിയതായി വ്യക്തമായി സൂചിപ്പിക്കുന്നില്ലെന്നും എന്നാൽ, പക്ഷേ അന്തിമ ഫലങ്ങൾ വരുന്നതുവരെ അത് തള്ളിക്കളയാനാവില്ല,” എന്നും അദ്ദേഹം പറയുന്നു.


Next Story

Related Stories