ട്രെന്‍ഡിങ്ങ്

‘ആരെതിർത്താലും രഥയാത്ര നടത്തും’: കൽക്കട്ട ഹൈക്കോടതിയെ വെല്ലുവിളിച്ച് അമിത് ഷാ

പശ്ചിമബംഗാളിൽ ബിജെപി അധ്യക്ഷൻ നടത്താനിരുന്ന രഥയാത്രയ്ക്ക് കൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു.

പശ്ചിമ ബംഗാളിലെ രഥയാത്ര തടയാൻ ആർക്കുമാവില്ലെന്നും, മമത ബാനർജി ശ്രമിക്കുന്നത് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാനാണെന്നും ബി ജെ പി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. “മമത ബാനർജി ബംഗാളിനെ കലുഷിതമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ നിശ്ചയിച്ച എല്ലാ യാത്രകളും ഞങ്ങൾ നടത്തിയിരിക്കും. ഒരാൾക്കും ഞങ്ങളെ തടയാനാവില്ല.” അമിത് ഷാ പറഞ്ഞു.

പശ്ചിമബംഗാളിൽ ബിജെപി അധ്യക്ഷൻ നടത്താനിരുന്ന രഥയാത്രയ്ക്ക് കൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. രഥയാത്ര വർഗീയ സംഘർഷത്തിന് ഇടയാക്കിയേക്കുമെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.വിധിക്കെതിരെ ബിജെപി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്ന് അറിയുന്നു. കൂച്ച് ബഹാർ വര്‍ഗീയ സംഘർഷത്തിന് സാധ്യതയുള്ള ജില്ലയാണെന്ന സർക്കാരിന്റെ വാദത്തെ കോടതി മുഖവിലയ്ക്കെടുത്തു. രഥയാത്രയ്ക്കിടെ അക്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും സർക്കാർ കോടതിയിൽ വെച്ചു.

രഥയാത്ര വെള്ളിയാഴ്ച തുടങ്ങാനായിരുന്നു അമിത് ഷായുടെ പരിപാടി. കൂച്ച് ബഹാറിൽ നിന്ന് തുടങ്ങാനിരുന്ന യാത്രയ്ക്ക് പൊലീസ് അനുമതിയും ലഭിച്ചിരുന്നില്ല. കൂച്ച്ബഹാർ പൊലീസ് യാത്രയ്ക്കുള്ള അനുമതി നൽകിയിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറൽ കിഷോർ ദത്ത കോടതിയെ അറിയിച്ചു.

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

അമിത് ഷായുടെ രഥയാത്രയ്ക്ക് കൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു; നടപടി വർഗീയ സംഘർഷമുണ്ടാകുമെന്ന സർക്കാരിന്റെ വാദം മുഖവിലയ്ക്കെടുത്ത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍