Top

വിങ് കമാൻഡർ അഭിനന്ദനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറി

വിങ് കമാൻഡർ അഭിനന്ദനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറി
പാകിസ്താനിലെ ഇന്ത്യൻ ഹൈമ്മീഷനിലെ ഡിഫൻസ് ഉദ്യോഗസ്ഥനാണ് ജോയ് തോമസ് കുര്യൻ. അഭിനന്ദനെ വിട്ടുകിട്ടിയതായി എയർ വൈസ് മാർഷൽ ആർജികെ കപൂർ അറിയിച്ചു. ഇനി അഭിനന്ദനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇദ്ദേഹത്തിന്റെ ശരീരത്തിൽ പരിക്കുകളുണ്ടാകാനിടയുണ്ട്. അഭിനന്ദന്റെ തിരിച്ചുവരവിൽ ഇന്ത്യൻ എയർ ഫോഴ്സ് സന്തുഷ്ടരാണെന്ന് കപൂർ പറഞ്ഞു.
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്താൻ കൈമാറി. ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് കാപ്റ്റൻ ജോയ് തോമസ് കുര്യനൊപ്പമാണ് അഭിനന്ദൻ ഇന്ത്യൻ മണ്ണിലേക്ക് കടന്നത്.
വിങ് കമാൻഡർ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയതു സംബന്ധിച്ചുള്ള റിപ്പോർട്ടുകളിൽ വ്യക്തത വന്നിട്ടില്ല. ഇന്ന് രാത്രി 9 മണിയോടെ കൈമാറ്റം നടക്കുമെന്നും അഭിനന്ദൻ ഇപ്പോള്‍ വാഘ അതിർത്തിയിലെത്തിയിട്ടുണ്ടെന്നും ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അഭിനന്ദനെ കൊണ്ടുവരുന്നതെന്ന് കരുതപ്പെടുന്ന പാക് വാഹനവ്യൂഹത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥർ അഭിനന്ദിനൊപ്പമുണ്ടെന്നാണ് വിവരം.


രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയുടെ വ്യോമസേനാ വിങ് കമാണ്ടർ അഭിനന്ദൻ വർത്തമാനെ ഇന്ത്യക്ക് കൈമാറി.  പാക്ക് അധികൃതര്‍ വൈകീട്ട് 5-25 ഓടെയാണ്  അഭിനന്ദനെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. എയർ വൈസ് മാർഷൽമാർ വാഗ– അട്ടാരി ചെക്പോസ്റ്റിൽ സ്വീകരിച്ചു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തേയ്ക്ക്.  ഇസ്ലാമാബാദിൽ നിന്നും പ്രത്യേക വിമാനത്തില്‍ ലാഹോറിലേക്കും അവിടെ നിന്ന് വാഗാ അതിർത്തി വഴിയുമാണ് അഭിനന്ദൻ വർത്തമാൻ തിരികെ മാതൃരാജ്യത്തെത്തിയത്. വാഗയില്‍ നിന്നും അമൃതസറിലേക്ക് എത്തിക്കുന്ന അഭിനന്ദനെ ഇവിടെ നിന്നും വിമാനമാർഗം ഡൽഹിലെത്തിക്കും. ഇന്ത്യ നടത്തിയ സമാനതയില്ലാത്ത നയതന്ത്ര സമ്മർദമാണ് പിടിയിലായി മുന്നു ദിവസം പൂർത്തിയാവുന്നതിന് മുൻപ് മോചനം സാധ്യമായത്.

അതിനിടെ അഭിനന്ദൻ വർത്തമാന്റെ വൈദ്യ പരിശോധന പുരോഗമിക്കുകയാണ്. അതിർത്തിയിലെ കേന്ദ്രത്തിൽ വച്ചാണ് വൈദ്യപരിശോധന പുരോഗമിക്കുന്നത്. മോചനം സംന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്താൻ അൽപസമയത്തിനകം വ്യോമസേന അധികൃതർ മാധ്യമങ്ങളെ കാണും.

ഇന്ത്യ റദ്ദാക്കിയെങ്കിലും പാകിസ്താന്‍ നടത്തിയ ബീറ്റിങ് റിട്രീറ്റ് ചടങ്ങിനിടെയായിരുന്നു അഭിനന്ദൻ വർത്തമാനെ ഇന്ത്യക്ക് കൈമാറിയത്.  റെഡ്കോസിന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം നടപടികൾ പൂർത്തിയാക്കിയത്. അതിർത്തിയിൽ വ്യോമസേന ഗ്രൂപ് കമാണ്ടർ ജെഡി കുര്യന്റെ നേതൃത്വത്തിലുള്ള വ്യോമ സേന സംഘം അഭിനന്ദനെ സ്വീകരിച്ചു. അഭിനന്ദന്റെ മാതാപിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ പതാകകളും മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് വാഗ അതിർത്തിയിൽ ജനങ്ങൾ അഭിനന്ദിനെ വരവേൽക്കാൻ രാവിലെ മുതൽ കാത്തുനിന്നത്. ഇതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് അതിർത്തിയിലും ഒരുക്കിയിരുന്നത്. പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നൃത്തം ചവിട്ടിയുമാണ് ജനങ്ങൾ അഭിനന്ദനെ സ്വീകരിച്ചത്.ഇതിനിടെ ബോംബിടാനായി പാക്കിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചയാളാണ് അഭിനന്ദനെന്നും രാജ്യത്തിനെതിരെ കുറ്റം ചെയ്തയാളെ പാക്കിസ്ഥാനിൽ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹർ‌ജിയെത്തിയതും അനിശ്ചിത്വം ഉണ്ടാക്കി. എന്നാൽ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.

പാകിസ്താന് സമാധാനം വേണമെന്ന വ്യക്തമാക്കിയിരുന്നു അഭിനന്ദനനെ മോചിപ്പിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ കഴിഞ്ഞ ദിവസം സൈനിനെ മോചിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു നടപടി.
അഭിനന്ദന്‍ വാഗ അതിർത്തിയിലെത്തി. ദൃശ്യങ്ങൾ പുറത്തവിട്ട് പാക് മാധ്യമങ്ങൾ. 5 മണിയോടെ ഇന്ത്യയിലേക്ക്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നു.പാക്കിസ്താൻ ബീറ്റിങ് റിട്രീറ്റ് നടത്തും

പാക്കിസ്താൻ ബീറ്റിങ് റിട്രീറ്റുമായി പാകിസ്താൻ മുന്നോട്ട് പോവും. പരിപാടിക്കിടെ അഭിനന്ദനെ കൈമാറും. ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് ഇന്ത്യ പിൻമാറിയിരുന്നു. ഇതിന് പിറകെയാണ് പാകിസ്താൻ പരിപാടിയുമായി മുന്നോട്ട് പോവുമെന്ന് അറിയിച്ചത്.

പാക് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കപ്പെടുന്ന വിങ് കമാണ്ടർ അഭിനന്ദൻ അൽപ സമയത്തിനകം വാഗ അതിർത്തിയിലെത്തും. ഇസ്ലാമാബാദിൽ നിന്നും പ്രത്യേക വിമാനത്തിൽ ലാഹോറിലെത്തിയ ശേഷമാണ് സൈനികൻ പഞ്ചാബിലെ അഠാരിയിലെ വാഗ അതിർത്തി വഴി ഇന്ത്യയിലെത്തുന്നത്.

ബീറ്റിങ്ങ് റിട്രീറ്റ് റദ്ധാക്കി

വാഗ അതിർത്തിയിലെ പ്രതിദിന പരിപാടിയായ പതാക കൈമാറൽ ചടങ്ങ് ഇന്ത്യ ഇന്ന് റദ്ദാക്കി. ഇന്ന് ബീറ്റിങ് റിട്രീറ്റ് സെറിമണി ഉണ്ടായിരിക്കില്ലെന്ന് അമൃത്സർ ഡപ്യൂട്ടി കമ്മിഷണർ ശിവ് ദുലർ ധില്ലൺ  ആണ് പ്രതികരിച്ചത്.  അതിനിടെ ചെന്നൈയില്‍ നിന്നും തിരിച്ച അഭിനന്ദന്റെ കുടുംബം വാഗ അതിർത്തിയിലെത്തി. മുന്നുമണിയോടെ സൈനികൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്.

ബോംബിടാനായി പാക്കിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചയാളാണ് അഭിനന്ദനെന്നും രാജ്യത്തിനെതിരെ കുറ്റം ചെയ്തയാളെ പാക്കിസ്ഥാനിൽ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി. അഭിനന്ദനെ ഇന്ത്യയ്ക്കു വിട്ടുനൽകുന്നതിനെ ചോദ്യം ചെയ്തായിരുന്നു ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. എന്നാൽ ഹർജി ഹൈക്കോടതി തള്ളി.
പുൽവാമ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ – പാക്ക് ബന്ധത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം കോൺഗ്രസ് നേതാവ് ശശി തരൂർ അധ്യക്ഷനായ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിശദീകരണം നൽകും. പാക്കിസ്ഥാനിലെ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടവും ഇന്ത്യയുമായുള്ള ബന്ധവും വിശദീകരണത്തിലുൾപ്പെടും. ഉച്ചകഴിഞ്ഞാണ് വിശദീകരണ നൽകുകയെന്നാണ് റിപ്പോർട്ട്.
അഭിനന്ദൻ വർധമാനെ ലഹോർ വിമാനത്താവളത്തിലെത്തിച്ചു.
അമരീന്ദര്‍ സിങ് വാഗയിലെത്തും, അഭിനന്ദനെ സ്വീകരിക്കാൻ പഞ്ചാബ് മുഖ്യമന്തി അമരീന്ദര്‍ സിങ് വാഗ അതിർത്തിയിൽ നേരിട്ടെത്തും. അതിർത്തിയിൽ വ്യോമസേന ഗ്രൂപ് കമാണ്ടർ ജെഡി കുര്യൻ സ്വീകരിക്കും. ഇതിനായി വ്യോമ സേന സംഘം അ‍ഠാരിയിലെത്തി. വ്യോമസേനയുടെ മുതിർന്ന ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. അഭിനന്ദനെ സ്വീകരിച്ച ശേഷം അമൃത്സറിലെ വ്യോമതാവളത്തിലെത്തിക്കും. ഇവിടെനിന്ന് ഡൽഹിയിലെത്തിക്കും. അഭിനന്ദനെ കൈമാറുന്നതു സംബന്ധിച്ച് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ നടപടിക്രമങ്ങൾ പൂർത്തിയായി


എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ പശ്ചിമ എയര്‍ കമാന്‍ഡിന്‍റെ മേധാവിയായി നിയമിച്ചു. നിലവില്‍ കിഴക്കന്‍ എയര്‍ കമാന്‍ഡിന്‍റെ മേധാവിയാണ് രഘുനാഥ് നമ്പ്യാര്‍. വടക്കന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ വരെയുള്ള മേഖല ഉള്‍പ്പെടുന്നതാണ് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പശ്ചിമ എയര്‍കമാന്‍ഡ്.
കാര്‍ഗില്‍ യുദ്ധവീരന്‍ എന്നാണ് രഘുനാഥ് നമ്പ്യാർ ഇന്ത്യൻ വ്യോമസേനയിൽ അറിയപ്പെടുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ്-2000 യുദ്ധവിമാനം ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ പറപ്പിച്ചതിന്‍റെ റെക്കോര്‍ഡ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പേരിലാണ്. കാർഗില്‍ യുദ്ധത്തിനിടെ അഞ്ചോളം പാകിസ്ഥാന്‍ പോസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്ത സംഭവത്തോടെയാണ് ഇദ്ദേഹം പ്രശസ്താനാവുന്നത്.
അഭിനന്ദന്റെ മോചനം സാധ്യമാക്കിയതിന് ദൈവത്തോട് നന്ദി തമിഴ്നാട്ടിലെ ഹോംഗാർഡ്. ഇതിന്റെ ഭാഗമായി ചെന്നെയിലെ കാളികംബാൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി.‌

അഭിനന്ദൻ വർത്തമാന്റ മോചനം ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന സ്ഥിരീകരിച്ച് പാക് വിദേകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. തെക്കനേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഐക്യരാഷ്ട്ര സഭയും റഷ്യയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ പാക് കസ്റ്റഡിയിലുള്ള അഭിനന്ദൻ ഇസ്ലമാബാദിൽ നിന്നും ലാഹോറിലേക്ക് തിരിച്ചതായി റിപ്പോർട്ടുകൾ.


അഭിനന്ദൻ വര്‍ത്തമാന്റെ കുടുംബത്തെ കയ്യടികളോടെ സ്വീകരിച്ച് വിമാന യാത്രികർ. വാഗാ അതിർത്തിയിലേക്കുള്ള യാത്രക്കിടെ ചെന്നൈയിൽ നിന്നം ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അഭിനന്ദൻ വര്‍ത്തമാന്റെ പിതാവ് സിംഹക്കുട്ടി വർത്തമാൻ, മാതാവ്, സഹോദരി എന്നിവരായിരുന്ന യാത്രികരായെത്തിയത്.ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയ്ക്കാനുള്ള പാകിസ്താന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്‍ മേധാവി ആന്‍റോണിയോ ഗുറാസിന്‍റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്കാണ് വിഷയത്തില്‍ പ്രതികരണം നടകത്തിയത്. പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും എത്രയും വേഗം പരസ്പരധാരണകളോടെ നീക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് യുഎന്നും രാജ്യാന്തര സമൂഹവും എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു യുഎന്‍ പ്രതികരണം. ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും പ്രധാനമന്ത്രിമാരോട് യുഎന്‍ സെക്രട്ടറി ജനറല്‍ സംസാരിച്ചോ എന്ന ചോദ്യത്തിന് രണ്ട് രാജ്യങ്ങളുമായി പല തലങ്ങളില്‍ ബന്ധപ്പെടാറുണെന്നായിരുന്നു സ്റ്റീഫന്‍ ഡുജാറിക്കിന്റെ മറുപടി.
അഭിനന്ദൻ വർത്തമാന്റെ മോചനം ഇന്ത്യയുടെ നയതന്ത്ര മികവിന്റെ വിജയമെന്ന് അമിത്ഷാ. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരമൊരു നീക്കം വിജയകരമായി പൂർത്തിയാക്കാനായത് വലിയ മികവാണ്. പാകിസ്താന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന് നൽകിയത് ശക്തമായ സന്ദേശമയിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
പഞ്ചാബിലെ ഫിറോസ്പുരിൽനിന്ന് പാക്ക് ചാരനെന്ന സംശയിക്കുന്നയാളെ ബിഎസ്എഫ് പിടികൂടി. യുപി മൊറാദാബാദ് സ്വദേശിയാണ് പിടികൂടിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് പറയുന്നു. പാക്ക് സിംകാർഡുള്ള മൊബൈല്‍ ഫോൺ ഇയാളിൽനിന്നു പിടിച്ചെടുത്തു. ഈ നമ്പർ പാക്കിസ്ഥാനിലെ 8 ഗ്രൂപ്പുകളിൽ ചേർത്തിരുന്നവയാണെന്നും മറ്റ് 6 പാക്ക് ഫോൺ നമ്പർ കൂടി ഇയാളിൽനിന്നു കണ്ടെടുത്തെന്നുമാണ് റിപ്പോർട്ട്. അതിർത്തി ഔട്ട്പോസ്റ്റായ മബോക്കെയ്ക്കു സമീപം നിന്നാണ് ഇയാളെ പിടികൂടിയത്.


ഇന്ത്യയുടെ വ്യോമസേനാ വിങ‌്കമാൻഡർ അഭിനന്ദൻ വർത്തമാനെ ഇന്ന് ഇന്ത്യയ്ക്ക് കൈമാറുമെന്ന് റിപ്പോർട്ടുകൾ. വാഗാ അതിർത്തി വഴിയാകും അഭിനന്ദനെ കൈമാറുയെന്നാണ് വിവരം. സമാധാനം വേണമെന്ന് വ്യക്തമാക്കിയായിരുന്നു മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷം വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻറെ പ്രഖ്യാപനം. കമാണ്ടറെ വെള്ളിയാഴ‌്ച മോചിപ്പിക്കുമെന്ന് പാകിസ്താൻ പാലർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചത്.

നിലവിൽ റാവൽപിണ്ടിയിലുള്ള അഭിനന്ദനെ ലാഹോറിലും പിന്നീട് വാഗാ അതിർത്തിയിലും എത്തിച്ച ശേഷം വിംഗ് കമാൻഡർ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് വിവരം. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും വാഗാ അതിർത്തിയിൽ എത്തിയിട്ടുണ്ട്. അഭിനന്ദനെ തിരികെ എത്തിക്കുമെന്ന് റിപ്പോർട്ടുകൾക്ക് പിറകെ വാഗാ അതിർത്തി ഉൾപ്പെടുന്ന് അഠാരി മേഖലയില്‍ പഞ്ചാബ് പോലീസ് സുരക്ഷ ശക്തമാക്കി. വൻ പോലീസ് സന്നാഹമാണ് മേഖലയില്‍ ഒരുക്കിയിട്ടുള്ളത്. പ്രദേശവാസിൾ ഉൽപ്പെടെ നിരവധി പേരാണ് ഇവിടെ അഭിന്ദനെ സ്വീകരിക്കാനിയി ഇവിടെ എത്തിയിട്ടുള്ളത്. ആഘോഷങ്ങളോടെ കമാണ്ടറെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.വ്യോമാക്രമണം ചെറുക്കുന്നതിനിടെയാണ് വിംഗ് കമാൻഡർ അഭിനന്ദൻ വിമാനം തകർന്ന് പാകിസ്താന്‍ അധികൃതരുടെ പിടിയിലായത്.
ഇന്ത്യൻ വ്യോമാതിർത്തി കടന്ന് ബോംബാക്രമണം നടത്തിയ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ മിസൈൽ ഉപയോഗിച്ചു തകർത്തതിന് ശേഷമായിരുന്നു അഭിനന്ദന്റ വിമാനം തകർന്നു വീണത്. പാകിസ്താന്റെ യുഎസ് നിർമിത എഫ് 16 യുദ്ധവിമാനത്തെയാണ് ഹ്രസ്വദൂര എയർ ടു എയർ മിസൈലായ ആർ 73 ഉപയോഗിച്ച് അഭിനന്ദൻ എഫ് 16 പോർവിമാനം വീഴ്ത്തിയതെന്നാണ് റിപ്പോർട്ട്. അഭിന്ദന്റെ നടപടി ഫൈറ്റർ പൈലറ്റ് എന്ന നിലയ്ക്ക് അഭിനന്ദന്റെ അസാമാന്യ മികവിനുള്ള തെളിവാണെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read- മസൂദ് അസ്ഹർ പുറത്തിറങ്ങാൻ പോലും പറ്റാത്തതരത്തിൽ അസുഖ ബാധിതൻ; തെളിവുകൾ തന്നാൽ നടപടി സ്വീകരിക്കും: പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി

അതിനിടെ, അതിർത്തിയിലെ വെടിവയ്പ്പുൾപ്പെടെ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഉറി മേഖലയിലെ ഗവാഹലൻ, ചോക്കാസ്, കിക്കെർ, കത്തി പോസ്റ്റുകൾക്കുനേരെയാണ് പാക്കിസ്ഥാന്റെ വെടിവയ്പ്പുണ്ടായത്. പരുക്കേറ്റ പ്രദേശവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷങ്ങളിൽ അന്താരാഷ്ട്ര ഇടപെടലും സജീവമായിതുടരുകയാണ്. ഇന്ത്യ – പാക്ക് നേതാക്കളുമായി സംസാരിച്ചെന്നും സംഘർഷസാധ്യത ഉടൻ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രതികരിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി എന്നിവരുമായി പോംപെയോ ചർച്ച നടത്തിയിരുന്നു. ഇതിന് പിറകെയാണ് പ്രതികരണം.അതേസമയം, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ് ഉദ്ഘാടനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നലെ രാത്രി അബുദാബിയിലെത്തി. ചടങ്ങിനിടെ ബംഗ്ലാദേശും യുഎഇയുമായി ഉഭയകക്ഷി ചർച്ചയും മന്ത്രി നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് സുഷമ സ്വരാജ് ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Next Story

Related Stories