TopTop
Begin typing your search above and press return to search.

ബാലഭാസ്കറും കുടുംബവും നേരിട്ട ദുരന്തത്തെ കുറിച്ച് ഹീനമായ കമന്‍റുമായി പ്രവാസി

ബാലഭാസ്കറും കുടുംബവും നേരിട്ട ദുരന്തത്തെ കുറിച്ച് ഹീനമായ കമന്‍റുമായി പ്രവാസി
മനുഷ്യത്വ രഹിതവും, അവഹേളനപരവുമായ കമന്റുകൾക്കും, കുറിപ്പുകൾക്കും മലയാളി സൈബർ ഇടത്തിൽ ഇന്നും യാതൊരു കുറവുമില്ല. കാറപകടത്തിൽ പെട്ട് ആശുപത്രീയിൽ ചികിത്സ തുടരുന്ന ബാലഭാസ്കറിന്റെ മകളുടെ വിയോഗം എല്ലാ മനുഷ്യസ്നേഹികളെയും ഒരു പോലെ ദുഖിപ്പിക്കുന്നതാണ്. മലയാള മനോരമയുടെ ഓൺലൈനിൽ ഇതുമായി ബന്ധപ്പെട്ട വാർത്തയ്ക്കു കീഴെ 'അവന് വീണ്ടും ഉണ്ടാക്കാമല്ലോ.. അത്രേ ഏജ് ആയിട്ടില്ലല്ലോ..' എന്ന മനുഷ്യത്വ വിരുദ്ധമായ കമന്റ് ചെയ്തിരിക്കുന്നത് മലയാളിയായ യു എ ഇ പ്രവാസിയാണ്.

കമന്റ് വിവാദമായതോടെ ആള്‍ പ്രൊഫൈൽ ഡീ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. വലിയ പ്രതിഷേധമാണ് നവമാധ്യമങ്ങളിൽ ഇയാൾക്ക് നേരെ നടക്കുന്നത്.

നേരത്തെ കേരളത്തില്‍ പ്രളയം ദുഷ്‌കരമായ വേളയിൽ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് വസ്ത്രം കളക്ട് ചെയ്യാൻ ആഹ്വാനം ചെയ്ത പോസ്റ്റിനു താഴെ 'കോണ്ടവും ആയിക്കോട്ടെ' എന്ന് കമന്റ് ചെയ്ത പ്രവാസിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു.

യു എ ഇ അടക്കമുള്ള രാജ്യങ്ങളിൽ നവമാധ്യമങ്ങളിലെ നിരുത്തവാദിത്തപരമായ ഇടപെടലുകൾക്ക് വലിയ ശിക്ഷയാണുള്ളത്.

ബാലഭാസ്‌കറും കുടുബവും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്‌ക്കറിന്റെ മകള്‍ തേജസ്വിനി(2) ഇന്നലെ മരിച്ചിരുന്നു. തിരവനന്തപുരം പള്ളിപ്പുറത്തുവെച്ച് പുലര്‍ച്ചെ 4.30ഓടെയാണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ത്യശൂരില്‍ ക്ഷേത്രദര്‍ശനം കഴി്ഞ് വരികയായിരുന്നു കുടുംബം.

ബാലഭാസ്കറിന്റെ മകളെ കുറിച്ചുള്ള ഒരു പഴയ ഓർമ പങ്കു വെച്ച മലയാള മനോരമയുടെ വാർത്തയ്ക്കു കീഴെയാണ് പ്രവാസിയുടെ തികച്ചും ക്രൂരമായ തമാശ അരങ്ങേറിയത്.

Next Story

Related Stories