വായന/സംസ്കാരം

മങ്കി ബാത്തോ? മന്‍ കി ബാത്തോ? മോദിക്കെതിരെ രജ്ദീപ് സര്‍ദേശായി

Print Friendly, PDF & Email

റേഡിയോ പ്രോഗ്രാമില്‍ തിരിച്ചു ചോദ്യങ്ങളുണ്ടാകില്ലല്ലോ? ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം മാത്രമാണ് മന്‍ കി ബാത്‌

A A A

Print Friendly, PDF & Email

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രജ്ദീപ് സര്‍ദേശായി. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാസ്യതാരങ്ങള്‍ സംസാരിക്കുന്നത് പോലെയാണ് മോദിയുടെ സംസാരമെന്നും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ വരെ പരിഹസിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും രജ്ദീപ് തുറന്നടിച്ചു.

‘ചിലരെ ജഴ്‌സി പശുവെന്നും സോണിയ ഗാന്ധിയെ ഇറ്റാലിയന്‍ എന്നും വിശേഷിപ്പിച്ച് മിമിക്രി കാണിക്കുകയാണ് മോദി. മിനിമം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നെങ്കില്‍ അദ്ദേഹം ഓര്‍ക്കണം’. ലിറ്റററി ഫെസ്റ്റിവലില്‍ ക്രിക്കറ്റിംഗ് നാഷണലിസം എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സ്വയം ഉയരുന്നതിന് പകരം ഗട്ടറിലേക്ക് ചാടുകയാണ് നമ്മുടെ പ്രധാനമന്ത്രി. നാം അഞ്ച് നമുക്ക് 25 എന്ന മുസ്ലിം ജനവിഭാഗത്തെ എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം അധിക്ഷേപിച്ചത്.

പലസ്തീന്‍ വരെ പോയി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്ന പ്രധാനമന്ത്രി മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പ്രസ്താവന നടത്തുന്ന വിനയ് കത്യാറിനെതിരെ പ്രതികരിക്കാന്‍ അശക്തനാണ്. ഇന്ത്യന്‍ ഭരണഘടനയെ വിശുദ്ധ പുസ്തകമായി കാണുന്ന മോദി കത്യാറിനെ പോലെയുള്ളവരോട് വായടയ്ക്കാന്‍ പറയുകയാണ് വേണ്ടത്. എന്നാല്‍ അവര്‍ക്കൊന്നുമെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ അദ്ദേഹത്തിന് കഴിവില്ല. അതിന് പകരം മിമിക്രി കാണിക്കുകയാണ് ചെയ്യുന്നത്.

മന്‍ കി ബാത്തിനെക്കുറിച്ച് ചോദിച്ചയാളോട് ‘നിങ്ങള്‍ മങ്കി ബാത്തിനെക്കുറിച്ചാണോ അതോ മന്‍ കി ബാത്തിനെക്കുറിച്ചാണോ’ ചോദിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റേഡിയോ പ്രോഗ്രാമില്‍ തിരിച്ചു ചോദ്യങ്ങള്‍ ഉണ്ടാകില്ലല്ലോയെന്നും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം മാത്രമാണ് മന്‍കി ബാത്തെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അടുത്ത തലമുറയുടെ മാധ്യമമായ ഓണ്‍ലൈന്‍ മാധ്യമങ്ങളെ താന്‍ പിന്തുണയ്ക്കുന്നതായും എന്നാല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ വാര്‍ത്താ പ്രചരണങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യമായാണ് സര്‍ദ്ദേശായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍