UPDATES

മേവാനി തുറന്ന പോരാട്ടത്തിന്; മനുസ്മൃതിയും ഭരണഘടനയുമായി മോദിയുടെ ഓഫിസിലേക്ക്‌

രാജ്യത്ത് ദലിതര്‍ക്ക് എതിരേ നടക്കുന്ന ആക്രമങ്ങളില്‍ മോദി തന്റെ മൗനം അവസാനിപ്പിച്ചേ മതിയാകൂ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനേയും ശക്തമായി വിമര്‍ശിച്ച് ജിഗ്നേഷ് മേവാനി. പൂനെയിലെ ഭീമ കൊറിഗാവില്‍ ദലിതര്‍ക്കു നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയില്‍ റാലി സംഘടിപ്പിക്കുന്നത് തടഞ്ഞും സാമുദായിക അന്തരീക്ഷം തകര്‍ക്കുന്നുവെന്ന പേരില്‍ തനിക്കെതിരേ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനും പിന്നാലെ ഗുജറാത്ത് നിയമസഭാംഗമായ ജിഗ്നേഷ് മേവാനി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മോദിക്കെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

കൊറിഗാവിലെ അക്രമങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് മോവാനി ആവശ്യപ്പെട്ടു. മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗഗങ്ങളിലായി ദലിതര്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുകയാണ്. മോദി നിശ്ചമായും മൗനം അവസാനിപ്പിച്ചേ മതിയാകൂ. ഉനയില്‍, ഷാബിര്‍പൂരില്‍ എല്ലായിടത്തും പുലര്‍ത്തിയ അതേ മൗനമാണ് ഭീമ-കോറിഗാവിലും മോദി തുടരുന്നത്; മേവാനി ആരോപിച്ചു.

ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ ജനുവരി ഒമ്പതിന്‌ ‘യുവ അഹങ്കാര്‍'(youth pride) റാലി ഡല്‍ഹിയില്‍ സംഘടിപ്പിക്കും. ആ റാലിയില്‍ എല്ലാവരും മനുസ്മൃതിയും ഭരണഘടനയും കൈയിലേന്തും. ഞങ്ങള്‍ മോദിയോട് ചോദിക്കും, താങ്കള്‍ ഇതില്‍ ഏതാണ് അംഗീകരിക്കുന്നതെന്ന്; മേവാനി പറഞ്ഞു.

ഭീമ കൊറിഗാവ്: ദലിതര്‍ക്കെതിരായ അക്രമത്തിന് ഉത്തരവാദികളായവര്‍ക്ക് സുഖവാസം; ബിജെപി ‘ബലിയാടു’കളെ തേടുന്നു

രാജ്യത്ത് ദലിതര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്ന് മേവാനി ആരോപിച്ചു. പ്രതികരിക്കാന്‍ പോലും ദലിതര്‍ക്ക് അവകാശമില്ല ഇവിടെ. ഞങ്ങള്‍ക്ക് ആവശ്യം ജാതിരഹിതമായ ഇന്ത്യയാണ്.

തനിക്കെതിരേ കേസ് എടുത്ത നടപടിയേയും മേവാനി തള്ളിക്കളഞ്ഞു. ഞാനൊരു വക്കീല്‍ ആണ്. എന്തു പറയരുത് എന്തു പറയണം എന്ന് എനിക്ക് അറിയാം. എന്റെ സംസാരത്തില്‍ ഒരു വാക്കുപോലും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഇല്ലെന്ന് എനിക്കറിയാം. എന്റെ പ്രസംഗത്തില്‍ വിദ്വേഷവാക്കുകള്‍ ഇല്ല. ഞാന്‍ ഭീമ-കോറിഗാവില്‍ സന്ദര്‍ശനം നടത്തുകയോ മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഒരു നിയമസഭ അംഗത്തിനു പോലും പ്രതികരിക്കാന്‍ കഴിയില്ലെന്ന സാഹചര്യമാണ് ഉള്ളതെന്നും മേവാനി ചൂണ്ടിക്കാട്ടി.

ഭീമ കോറിഗാവില്‍ നിന്നും കൊളുത്തിയ സമരാഗ്നിയുമായി വീണ്ടും പ്രകാശ് അംബേദ്‌കര്‍

ഒരു നിയമസഭാംഗം കൂടിയായ ദളിത് നേതാവിനെ ഇവര്‍ ഇങ്ങനെയാണ് പരിചരിക്കുന്നതെങ്കില്‍ ഈ രാജ്യത്തെ പാവപ്പെട്ടവരുടെയും ദലിതരുടെയും കാര്യം എന്തായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. അവര്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്? മേവാനി ചോദിക്കുന്നു.

ബിജെപിയും സംഘപരിവാറും  എന്നെ ഭയക്കുകയാണ്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ അവരെന്നെ ലക്ഷ്യം വച്ചിരിക്കുന്നു.

മുംബൈയെ വീണ്ടും കലാപഭൂമി ആക്കാന്‍ തീ പകര്‍ന്നത് ആര്‍എസ്എസ് ബന്ധമുള്ള ഇവര്‍ രണ്ട് പേര്‍

വ്യാഴാഴ്ചയാണ് ജിഗ്നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനും എതിരേ പൂനെ പൊലീസ് സെക്ഷന്‍ 153 എ, സെക്ഷന്‍ 505, 117 വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭീമ കൊറിഗാവ് യുദ്ധത്തിന്റെ 200 ആം വാര്‍ഷികദിനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. ഒരു വിഭാഗം ആളുകള്‍ മറ്റ് ജനങ്ങള്‍ക്കു മേല്‍ ഭരണം നടത്തുന്നത് അവസാനിപ്പിക്കുന്നതിനായി ദലിതരോട് തെരുവ് യുദ്ധത്തിന് മേവാനി ആഹ്വാനം ചെയ്‌തെന്നാണ് ആക്ഷേപം. പ്രതികാരത്തിന്റെ സമയം ഇതാണ് എന്ന് വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നാണ് ഉമര്‍ ഖാലിദിന് എതിരേയുള്ള ആക്ഷേപം.

മറാത്തകള്‍ ആക്രോശിച്ചു, ‘മഹറുകള്‍ക്ക് യുദ്ധം ചെയ്യുന്ന ചരിത്രമില്ല’; കൊറിഗാവില്‍ സംഭവിച്ചതെന്ത്?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍