ട്രെന്‍ഡിങ്ങ്

ജിമിക്കി കമ്മലിലൂടെ സോഷ്യല്‍ മീഡിയ തരംഗമായ ഷെറില്‍ വിവാഹിതയാകുന്നു

ഏപ്രില്‍ എട്ടിനായിരുന്നു ഷെറിലിന്റെയും പ്രഫുലിന്റെയും വിവാഹനിശ്ചയം

ലോകം കീഴടക്കിയ ‘ എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനത്തിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറിയ ഷെറില്‍ ജി കടവന്‍ വിവാഹിതയാകുന്നു. പ്രഫുല്‍ ടോമി അമമംതുരുത്തില്‍ ആണ് ഷെറിലിന്റെ പ്രതിശ്രുതത വരന്‍. ഏപ്രില്‍ എട്ടിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹ തീയതി എന്നാണെന്നു വ്യക്തമല്ല. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സില്‍ അധ്യാപികയായിരുന്ന ഷെറില്‍ ആ ജോലിയില്‍ നിന്നും രാജിവച്ചിരുന്നു. തൊടുപുഴ സ്വദേശിയായ പ്രഫുല്‍ ലണ്ടന്‍ ആസ്ഥാനമായ മള്‍ട്ടിനാഷണല്‍ പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ Ernst & Young ല്‍ ജോലി ചെയ്യുന്നു.

മോഹന്‍ലാല്‍-ലാല്‍ജോസ് കൂട്ടുകെട്ടിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ അനില്‍ പനച്ചൂരാന്‍ എഴുതി ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം അത്ഭുതകരമായ രീതിയില്‍ ആയിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആയത്. ഗാനത്തിനൊപ്പം തങ്ങളുടേതായ ചുവടുകളുമായി വിവിധ പ്രായത്തിലുള്ളവര്‍ ചുവടുവയ്ക്കാന്‍ തുടങ്ങിയതോടെ ഈ മലയാളം പാട്ട് കടല്‍ കടന്നുപോലും പ്രശസ്തമായി. ഈ കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വലിയ ഹിറ്റ് ആയത് ഷെറിലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപകരും വിദ്യര്‍ത്ഥികളും ഒരുക്കിയ ജിമിക്കി കമ്മല്‍ ആയിരുന്നു. യൂടൂബില്‍ ഈ വീഡിയോ വന്‍തരംഗമായി. കാഴ്ച്ചക്കാര്‍ ഒരുകോടിയിലധികം ഉണ്ടായി. ഇതോടെ ഷെറിലും സെലിബ്രിറ്റിയായി മാറി. ഷെറിലിനെ തേടി സിനിമ അവസരങ്ങളും വന്നു. ഏ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ ഷെറില്‍ ആണ് നായികയെന്നുവരെ അഭ്യൂഹങ്ങള്‍ കേട്ടു. എന്നാല്‍ സിനിമ അഭിനയത്തിലേക്ക് ഇല്ലെന്നും അധ്യാപനമാണ് തന്റെ മേഖലയെന്നും ഷെറില്‍ തന്നെ വ്യക്തമാക്കുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍