ട്രെന്‍ഡിങ്ങ്

തരൂരിനെ അപമാനിക്കാന്‍ നിര്‍ദേശം കിട്ടിയ മാധ്യമപ്രവര്‍ത്തകന്‍ റിപ്പബ്ലിക് ടിവിയില്‍ നിന്നും രാജിവച്ചു;അഭിനന്ദിച്ച് തരൂര്‍

Print Friendly, PDF & Email

ജീവിക്കാനായി കള്ളം പറയരുതെന്ന് തരൂരിന്റെ ഉപദേശം

A A A

Print Friendly, PDF & Email

അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയില്‍ നിന്നും രാജിവച്ച മലയാളി മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. തരൂരിനെ തേജോവധം ചെയ്യാന്‍ ചാനലില്‍ നിന്നും നിര്‍ദേശം കിട്ടിയ ദീപു അബി വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനാണ് ജോലി രാജിവച്ചത്. തിരുവനന്തപുരം പ്രസ് ക്ലബില്‍വച്ച് ശശി തരൂരിനെ അപമാനിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താനായിരുന്നു ദീപുവിന് കിട്ടിയ നിര്‍ദേശം. ഇതിനു പിന്നാലെയാണ് ദീപു ചാനല്‍ വിട്ടത്.

പിന്നീട് ദീപു പ്രസ് ക്ലബില്‍ വച്ച് തരൂരിനെ നേരില്‍ കണ്ട് തന്റെ പ്രവര്‍ത്തിയില്‍ ക്ഷമാപണം നടത്തി.

ദീപുവിന്റെ പ്രവര്‍ത്തികള്‍ തന്റെ ഹൃദയത്തില്‍ തൊട്ടതായി ശശി തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് തന്നെ തേജോവധം ചെയ്യാന്‍ നിര്‍ദേശച്ചതിന്റെ പേരില്‍ റിപ്പബ്ലിക് ചാനലില്‍ നിന്നും രാജിവച്ച ദീപു അബി വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ധാര്‍മിക കരുത്ത് എന്നെ സ്പര്‍ശിച്ചിരിക്കുന്നു. തന്റെ പ്രവര്‍തത്തിയില്‍ അദ്ദേഹം എന്നോടുള്ള ഖേദം പ്രകടിപ്പിക്കാന്‍ എത്തിയിരുന്നു. മാന്യത അംഗീകരിക്കുന്നു. ആദര്‍ശവാദികളായ യുവ മാധ്യമപ്രവര്‍ത്തകര്‍ അവരിപ്പോള്‍ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ നിര്‍ബന്ധപൂര്‍വം ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിന്നും പിന്നോട്ടു മാറാന്‍ തയ്യാറാകും. ചില മാധ്യമ മുതലാളിമാരും അവതാരകരും മനഃസാക്ഷിക്കുത്ത് ഇല്ലാത്തവരാണ്. ധാര്‍മികത, മാന്യത തുടങ്ങിയവയാണ് അടിസ്ഥാന മാനുഷിക മൂല്യങ്ങള്‍, എന്നാല്‍ പലര്‍ക്കും പണത്തിനു വേണ്ടി അവ ഉപേക്ഷിക്കേണ്ടി വരുന്നു. ജീവിക്കാനായി കള്ളം പറയരുതെന്ന(#UDontHave2Lie4ALiving) ഹാഷ് ടാഗ് ഓടുകൂടി തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഈ ചാനലില്‍ പ്രവര്‍ത്തിച്ചതോര്‍ത്തു ലജ്ജിക്കുന്നു; റിപ്പബ്ലിക് ചാനലില്‍ നിന്നും രാജിവച്ച മാധ്യമപ്രവര്‍ത്തക പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍