TopTop

അലഹബാദ് ചീഫ് ജസ്റ്റിസിന്റെ മൊബൈലിലേക്ക് കൃഷ്ണ ജന്മാഷ്ടമി ആശംസകള്‍: ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി രജിസ്ട്രാര്‍

അലഹബാദ് ചീഫ് ജസ്റ്റിസിന്റെ മൊബൈലിലേക്ക് കൃഷ്ണ ജന്മാഷ്ടമി ആശംസകള്‍: ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി രജിസ്ട്രാര്‍
ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് അലഹബാദ് ചീഫ് ജസ്റ്റിസിന് ആശംസകള്‍ അറിയിച്ച ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീത്. ചീഫ് ജസ്റ്റിസിന്റെ മൊബൈലിലേക്ക് ചില ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ആശംസാ സന്ദേശങ്ങള്‍ അയച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് അദ്ദേഹത്തിന് ബുദ്ധിമുട്ടായെന്നുമാണ് രജിസ്ട്രാര്‍ എല്ലാ ജില്ലാ ജഡ്ജിമാര്‍ക്കുമായി അയച്ച കത്തില്‍ പറയുന്നത്.

ഇതില്‍ ചീഫ് ജസ്റ്റിസ് ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ഇത്തരം അവസരങ്ങളില്‍ സന്ദേശങ്ങളോ ആശംസകളോ വാട്‌സ്ആപ്പ് സന്ദേശങ്ങളോ അയയ്ക്കരുതെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭാവിയിലും ഇന്നും ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും ആവശ്യപ്പെടുന്നു.

നിങ്ങളുടെ പരിധിയില്‍പ്പെടുന്ന എല്ലാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കും ഈ വിവരം കൈമാറണമെന്നാണ് നിര്‍ദ്ദേശം. ഇതില്‍ ആരെങ്കിലും വീഴ്ച വരുത്തിയാല്‍ വിഷയം ഗൗരവമായി കണക്കാക്കുമെന്നും കത്തില്‍ പറയുന്നു.



also read:ആ സംഭവത്തോടെ നാസിലിന്‍റെ വാപ്പ കിടപ്പിലായി, തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്തത് ഗതികേട് കൊണ്ട്; മാതാവ് റാബിയ

Next Story

Related Stories