ട്രെന്‍ഡിങ്ങ്

കെ സുരേന്ദ്രൻ ഇനി എത്രകാലം ജയിലിൽ കിടക്കേണ്ടിവരും?

 മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ശബരിമല നടതുറന്ന് രണ്ടാം ദിവസം നവംബർ 18 നായിരുന്നു കെ സുരേന്ദ്രനെ നിലയ്ക്കലിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

തന്നെ കുടുക്കി ജയിലിലിടാന്‍ ഗുഢാലോചന നടക്കുന്നതായുള്ള ആരോപണം ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കോടതിയെ തെറ്റായ റിപ്പോര്‍ട്ട് നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു.ടി പി കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്നതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതെന്നം കെ സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് സ്ത്രീടെ ആക്രമിച്ച കേസില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. അതിനിടെ ഇന്ന് അവസാനിച്ച സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ പത്തനംതിട്ട കോടതി നീട്ടി.

കേരളം കണ്ട എറ്റവും വലിയഫാസിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാനല്ല കേരളത്തില്‍ മതില്‍ പണിയേണ്ടതെന്നും ജനാധിപത്യം സംരക്ഷിക്കാനാണ് മതില്‍ പണിയേണ്ടതെന്നും അദ്ദേഹം ആരോപിച്ചു. റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയതോടെ സുരേന്ദ്രനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ട് പോയി. ഇതോടെെ ഒരുമാസം പിന്നിടാറായ സുരേന്ദ്രന്റെ ജയിൽവാസം വീണ്ടും നീളാനുള്ള സാധ്യതയും ഉയരുന്നു.

അതിനിടെ കേസില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാന്‍ മാറ്റി. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും, ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നുമുള്ള പരമാര്‍ശങ്ങളോടെയായിരുന്നു കോടതി നടപടി. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നു. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

എന്നാല്‍, കേസില്‍ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെയും കോടതി വിമര്‍ശിച്ചിരുന്നു. സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്നെരാരുന്നു കോടതിയുടെ സംശയം. മന്ത്രിമാര്‍ക്ക് എതിരെയും കേരളത്തില്‍ കേസില്ലേയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. കേസില്‍ ഉള്‍പ്പെടുത്തിയ വകുപ്പുകള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്ന് കാണിച്ചായിരുന്നു സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്.

അന്യായമായി സംഘം ചേരുന്നതിന് നേതൃത്വം നല്‍കിയതിനും, ഉള്‍പ്പെട്ടതിനും, ഇവയില്‍ ചിലതില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും, പൊതുമുതല്‍ നശിപ്പിച്ചതിനും, ഗതാഗത തടസ്സം സൃഷ്ടിച്ചതിനും, നിരോധനാജ്ഞ ലംഘിച്ചതിനും ഉള്‍പ്പെടെ 15 കേസുകളാണ് സുരേന്ദ്രനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ളത്. അതില്‍ എട്ട് കേസുകള്‍ 2016ന് മുമ്പ് ചാര്‍ജ് ചെയ്തവയാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണെന്നുമാണ് വിവരം. കെ സുരേന്ദ്രനെതിരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കേസ് നിലവിലുണ്ടെന്ന് ഒ രാജഗോപാല്‍ എംഎല്‍എയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടിയിലായിരുന്നു ഈ വിവരങ്ങള്‍ പുറത്ത് വിടുന്നത്.

ശബരിമലയിലെ ചിത്തിര ആട്ടവിശേഷത്തിന് 52കാരിയെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമങ്ങള്‍ നടത്തിയതിനും ഉള്‍പ്പെടുന്നു. മര്‍ദ്ദിച്ച് അവശനാക്കിയെന്ന് കാട്ടി സ്ത്രൂീയുടെ ബന്ധുവിന്റെ പരാതിയും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനം പൊലീസ് സ്റ്റേഷന്‍നില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 13-ാം പ്രതിയാണ് സുരേന്ദ്രന്‍. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നിലയ്ക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ഒന്നാം പ്രതിയായും, ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ കുറ്റകരമായി സംഘടിച്ചതിനും മറ്റും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ രണ്ടാം പ്രതിയായും കേസുകള്‍ നിലവിലുണ്ട്.

ഇവയ്ക്ക് പുറമെയാണ് നിയമനടപടിക്ക് വിധേയനാവാതെയും, കോടതികളില്‍ ഹാജരായി ജാമ്യം ലഭിക്കാത്തതുമായ പഴയ കേസുകള്‍. ഇക്കാരണത്താല്‍ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നീ കോടതികള്‍ പുറപ്പെടുവിച്ച വാറണ്ടുകളും നിലനിന്നിരുന്നു.ഈ വാറണ്ടുകളില്‍ ജാമ്യം ലഭിച്ചെങ്കിലും, സന്നിധാനം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ജാമ്യം ലഭിക്കാത്തതുകൊണ്ടാണ് കെ സുരേന്ദ്രന്‍ ഇപ്പോഴും റിമാന്റില്‍ കഴിയുന്നത്. സുരേന്ദ്രനെതിരെ കോഴിക്കോട്ടുണ്ടായിരുന്ന രണ്ട് കേസിലും അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. 2013 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം, 2016 ല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് എന്നീ കേസുകളിലാണു ജാമ്യം. മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമല നടതുറന്ന് രണ്ടാം ദിവസം നവംബര്‍ 18 നായിരുന്നു കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കരുതൽ തടങ്കലിന്റെ പേരിലായിരുന്നു നടപടി.

അതിനിടെ സുരേന്ദ്രനെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് എ എന്‍ രാധാൃഷ്ണന്‍ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു.

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

“ഉറുമ്പിനെ പോലും നോവിക്കാത്ത എന്നെ വേട്ടയാടുന്നു, സുരേന്ദ്രന്‍ പോരാടിയത് സ്വാതന്ത്ര്യത്തിന് വേണ്ടി”: ശ്രീധരന്‍ പിള്ള

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍