TopTop

കമല്‍ രാഷ്ട്രീയത്തില്‍ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല; രജനികാന്ത്

കമല്‍ രാഷ്ട്രീയത്തില്‍ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല; രജനികാന്ത്
താന്‍ പ്രഖ്യാപിച്ചിരിക്കുന്ന രാഷ്ട്രീയ പര്യടനത്തിനു മുന്‍പായി കമല്‍ഹാസന്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി. പോയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തിയായിരുന്നു കമല്‍ അദ്ദേഹത്തെ കണ്ടത്. ഇരുവരും തമ്മില്‍ രാഷ്ട്രീയത്തില്‍ കൈകോര്‍ക്കുന്നതിന്റെ ഭാഗമാണോ ഈ കൂടിക്കാഴ്ച എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കമല്‍ ഉത്തരം നല്‍കിയത് ഇങ്ങനെ; ഞങ്ങള്‍ ഒരുമിക്കുമോ എന്നതിനുള്ള ഉത്തരം കാലം നല്‍കും.

ഇപ്പോഴത്തെ ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു വ്യക്തമാക്കി, തന്റെ രാഷ്ട്രീയപര്യടനത്തിനു മുന്നോടിയായി അദ്ദേഹത്തെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഈ സന്ദര്‍ശനം നടത്തിയതെന്നും കമല്‍ പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രജനിയുടെ വസതിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമല്‍.

കമല്‍ തമിഴ്‌നാട്ടിലെ ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നു. കമല്‍ വിജയിക്കാന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രമാണ് കമല്‍ രാഷ്ട്രീയത്തില്‍ എത്തിയത്; മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ കമലിനൊപ്പം ഉണ്ടായിരുന്ന രജനികാന്ത് തന്റെ സഹപ്രവര്‍ത്തകനെ കുറിച്ച് പറഞ്ഞു.

രാമേശ്വരത്തു നിന്നാണ് കമല്‍ഹാസന്‍ തന്റെ സംസ്ഥാനമാകെയുള്ള രാഷ്ട്രീയ പര്യടനത്തിന് തുടക്കം കുറിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കമല്‍ തന്റെ രാഷ്ട്രീയ കക്ഷിയുടെ പേര് പ്രഖ്യാപിക്കുമെന്നും അറിയുന്നു.

Next Story

Related Stories