TopTop
Begin typing your search above and press return to search.

'ജനം ടി വി വാര്‍ത്ത എന്നു പറഞ്ഞാല്‍ മതി വ്യാജന്‍ ആണെന്ന് ഉറപ്പല്ലേ'യെന്ന് ചോദ്യം: 'ഏറെക്കുറെ'യെന്ന് കേരള പോലീസ്

ജനം ടിവിയുടെ വാര്‍ത്ത ഏറെക്കുറെ വ്യാജമാണെന്ന് പറഞ്ഞ കേരളാ പോലീസിന് വിമര്‍ശനം. സംഘപരിവാര്‍ അനുകൂലികളാണ് പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം ളാഹയില്‍ നിന്നും കണ്ടെത്തിയത് സംബന്ധിച്ച് കേരളാ പോലീസ് തങ്ങളുടെ പേജില്‍ പ്രസിദ്ധീകരിച്ച വിശദീകരണ കുറിപ്പിന്റെ കമന്റാണ് പ്രശ്‌നമായത്.

'നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാര്‍ത്ത

നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ്.

ഇന്ന് പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനില്‍ ങഅച ങകടടകചഏ ന് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്.

പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ - പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.

മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്.

വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്' എന്നായിരുന്നു കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതിന് മുഹമ്മദ് ഷിഹാദ് എന്നയാള്‍ 'ജനം ടി വി വാര്‍ത്ത എന്ന് പറഞ്ഞാല്‍ മതി. വ്യാജന്‍ ആണെന്ന് ഉറപ്പല്ലേ' എന്നാണ് കമന്റ് ചെയ്തത്. 'ഏറെക്കുറെ' എന്നായിരുന്നു കേരളാ പോലീസിന്റെ ഇതിനുള്ള മറുപടി. അതോടെ കൂട്ടമായ ആക്രമണമാണ് പേജില്‍ ആരംഭിച്ചത്. വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നതുകൊണ്ടാണോ ജനം ടി വി റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തായതെന്നാണ് ഉയരുന്ന ഒരു ചോദ്യം. കേസെടുക്കണം പിള്ളേച്ചാ എന്നാണ് ഒരാള്‍ പറയുന്നത്. അതേസമയം പീപ്പിള്‍ ചാനല്‍ ആണല്ലോ ഇപ്പോഴത്തെ പോലീസ് ചാനല്‍. അറിഞ്ഞില്ല.. ആരും പറഞ്ഞില്ല എന്നാണ് ഒരാള്‍ പറയുന്നത്. പോലീസില്‍ പൊളിറ്റിക്‌സ് ഉണ്ടെന്നാണ് ഒരാള്‍ ഇതിനെ വ്യാഖ്യാനിച്ചത്.

കേരള പോലീസ് സമ്മതിച്ചല്ലോ കമ്മ്യൂണിസ്റ്റ് ആണെന്ന് അതുമതിയെന്നാണ് ഒരാളുടെ കമന്റ്. 'ജനം ടി വി വ്യാജ വാര്‍ത്ത ആണ് പ്രചരിപ്പിക്കുന്നതെങ്കില്‍ കേസ് എടുക്കണം പോലീസിന് കേസ് എടുക്കാലോ ഇത് പോലീസ് പേജ് എന്ന് മാറ്റി പോരാളി ഷാജി എന്നാക്കുന്നതാകും നല്ലത്' എന്നാണ് ഒരാളുടെ വിമര്‍ശനം.

അതേസമയം ജനം ടി വി സത്യമാണ് പറയുന്നതെന്നും അവര്‍ ഇവിടുത്തെ മാ മാ പത്രങ്ങളെ പിന്തള്ളിയെന്നുമാണ് പിന്തള്ളിയെന്നുമാണ് ഒരാളുടെ കണ്ടെത്തല്‍. അങ്ങനെയൊക്കെ പറയാമോ കേരള പോലീസേ എന്ന ചോദ്യവും ഉയരുന്നുണ്ട്. പോരാളി ഷാജിയുടെയും കേരള പോലീസിന്റെയും അഡ്മിന്‍ ഒരാളാണോയെന്ന സംശയവും ചിലര്‍ക്കുണ്ട്. ഇത് പോലീസ് തന്നെയാണോയെന്നാണ് ഒരു സംശയം.

ഈ പറഞ്ഞത് മോശമായി പോയെന്നും മറ്റ് ചാനലുകള്‍ സത്യം മാത്രമാണോ വിളമ്പുന്നതെന്നുമാണ് ഒരാളുടെ കമന്റ്. ആദ്യ കമന്റിട്ട മുഹമ്മദ് ഷിഹാദ് സുഡാപ്പിയാണെന്നും മീഡിയ വണ്‍ സിറിയയില്‍ പോയി റിപ്പോര്‍ട്ട് ചെയ്യുമോയെന്നും ചോദിക്കുന്നവരുമുണ്ട്. റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചാനലിനെ നോക്കി ഏറെ കുറെ എന്ന മറുപടി തന്ന് സാറിന്റെ മനസ്സുണ്ടല്ലൊ അത് ആരും കാണാതെ പോകരുതെന്നാണ് മറ്റൊരു വിമര്‍ശനം. 'പോലീസിലും ചുവന്ന കോണകം ചുറ്റിയവര്‍ ആണെന്ന് പറഞ്ഞിട്ട് വിശ്വസിച്ചില്ല. ഇപ്പോള്‍ വിശ്വാസം ആയി'. 'കൈരളി പീപ്പിള്‍ ചാനല്‍ സൂപ്പര്‍ അല്ലേ സര്‍..' , ' പോലീസിലെ പോരാളി ഷായി', 'അതെന്താ ജനം ടിവി പോലീസിനെ കടിച്ചോ', തുടങ്ങിയവയാണ് മറ്റ് കമന്റുകള്‍.അതേസമയം പോലീസ് എന്തുകൊണ്ട് ജനം ടി വിയെ തള്ളിപ്പറയുന്നുവെന്ന് രാജേഷ് ഗോപാലകൃഷ്ണന്‍ എന്ന ഒരാള്‍ കാര്യകാരണ സഹിതം വിശദീകരിക്കുന്നുമുണ്ട്. 'നിങ്ങളുടെ നരനായാട്ടിനെ തുറന്ന് കാണിച്ചത് കാരണം ജനം ടി വി വ്യാജന്‍. കേരള സര്‍ക്കാരിന് മാമാ പണി ചെയ്യുന്ന മാധ്യമങ്ങള്‍ ഒറിജിനല്‍. എഫ്ബി പേജിലൂടെയുള്ള കേരള പോലീസിന്റെ പോസ്റ്റുകള്‍ വളരെ മേന്മ പുലര്‍ത്തുന്നതായിരുന്നു. പക്ഷെ പറയാതെ വയ്യ. ശബരിമല പ്രശ്‌നത്തിന് ശേഷം ഈ പേജ് വെറും ന്യായീകരണ പേജ് ആയി പോയി. കഷ്ടം തന്നെ' എന്നാണ് രാജേഷിന്റെ കമന്റ്. മാമാ പണിയെന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോ എന്തായാലും കാട്ടിത്തന്നെന്നാണ് ചിലരുടെ കണ്ടെത്തല്‍.

ഈ പോലീസ് ഗ്രൂപ്പ് പോലും മറ്റുള്ളവരുടെ കണ്ണില്‍ പൊടിയാണെന്നാണ് വിമര്‍ശനം. 'കേരള പോലീസ്: കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട. ഊച്ചാളി ഷാജി അതുമതി'. എന്നാണ് ഒരാളുടെ വിമര്‍ശനം. അതേസമയം തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ കേസെടുക്കുകയാണ് വേണ്ടതെന്നും അല്ലാതെ കേരള പോലീസിന്റെ പേജ് ഉള്ളിലുള്ള രാഷ്ട്രീയം വച്ചല്ല ഉപയോഗിക്കേണ്ടത് എന്ന ഉപദേശങ്ങളുമുണ്ട്. ഔദ്യോഗിക പേജ് പക്ഷപാതപരമോ രാഷ്ട്രീയപരമോ ആകരുതെന്നാണ് പോലീസിനോട് പലരും ആവശ്യപ്പെടുന്നത്. ഇത്തരം കമന്റുകള്‍ പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല് കേരള പോലീസ് ജനം ടി വിയെ ഭയപ്പെടുന്നതിന്റെ തെളിവാണ് ഈ കമന്റെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

https://www.azhimukham.com/newswrap-how-prime-time-channel-debate-handles-sabarimala-women-entry-issue-writes-saju/

https://www.azhimukham.com/opinion-mysterious-death-of-ayyappa-devotee-pathanamthitta-turns-bjp-political-agenda-on-sabarimala-writes-gireesh/

https://www.azhimukham.com/keralam-police-discouraging-women-sought-security-to-enter-sabarimala-reports-sreeshma/

https://www.azhimukham.com/newsupdate-street-singers-babu-family-police-atrocity-calicut-should-end/

https://www.azhimukham.com/newsupdate-kerala-police-facebook-post-on-fake-news-against-sabarimala-duty-officers/

Next Story

Related Stories