ന്യൂസ് അപ്ഡേറ്റ്സ്

ഇതിനല്ല സൗത്ത് ലൈവ് തുടങ്ങിയത്, സെബാസ്റ്റ്യന്‍ പോള്‍ സ്ഥാനമൊഴിയണം: ദിലീപ് അനുകൂല ലേഖനത്തിനെതിരെ മുന്‍ ചീഫ് എഡിറ്റര്‍ എംപി ബഷീര്‍

Print Friendly, PDF & Email

വാര്‍ത്തകളോടും പ്രശ്‌നങ്ങളോടും ഒരു ചെറുവാര്‍ത്താസംഘം പുലര്‍ത്തുന്ന സത്യസന്ധതയ്ക്ക് നേരെയുള്ള കാര്‍ക്കിച്ച് തുപ്പലായി പോയി ഈ ലേഖനമെന്ന് എംപി ബഷീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

A A A

Print Friendly, PDF & Email

ദിലീപ് അനുകൂല ലേഖനത്തില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് എഡിറ്ററും സിഇഒയുമായ എംപി ബഷീര്‍. വാര്‍ത്തകളോടും പ്രശ്‌നങ്ങളോടും ഒരു ചെറുവാര്‍ത്താസംഘം പുലര്‍ത്തുന്ന സത്യസന്ധതയ്ക്ക് നേരെയുള്ള കാര്‍ക്കിച്ച് തുപ്പലായി പോയി ഈ ലേഖനമെന്ന് എംപി ബഷീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സൗത്ത് ലൈവിന്റെ എഡിറ്റോറിയല്‍ നയത്തിലുള്ള പിന്മാറ്റമാണിത്. സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മുതല്‍ ജേണലിസ്റ്റ് ട്രെയ്‌നികള്‍ വരെയുള്ളവര്‍ ചീഫ് എഡിറ്ററെ തള്ളിപ്പറയുന്നത് അതുകൊണ്ടാണെന്നും എംപി ബഷീര്‍ ചൂണ്ടിക്കാട്ടുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ന്യായീകരിച്ചുകൊണ്ട് സെബാസ്റ്റ്യന്‍ പോള്‍ സൗത്ത് ലൈവില്‍ എഴുതിയ ലേഖനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

എംപി ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍