TopTop

"താന്ത്രിക വിദ്യ അഭ്യസിപ്പിച്ചതിന്റെ പേരിൽ യാഥാസ്ഥിതികർ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ ചെറുപ്പക്കാരൻ ഇപ്പോഴും പാലക്കാട് ജീവിക്കുന്നുണ്ട്"; പുന്നല ശ്രീകുമാറിന്റെ പ്രസംഗം/വീഡിയോ

"താന്ത്രിക വിദ്യ അഭ്യസിപ്പിച്ചതിന്റെ പേരിൽ യാഥാസ്ഥിതികർ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ ചെറുപ്പക്കാരൻ ഇപ്പോഴും പാലക്കാട് ജീവിക്കുന്നുണ്ട്"; പുന്നല ശ്രീകുമാറിന്റെ പ്രസംഗം/വീഡിയോ
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ 5 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുക എന്നത് സംസ്ഥാന ഗവണ്മെന്റിന്റെ ഭരണഘടന ബാധ്യതയാണെന്നും, വിധി നടപ്പാക്കാൻ വൈകുന്നത് അതിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നതും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്താൻ ഇടവരുത്തുകയും ചെയ്യുമെന്നും പ്രഖ്യാപിച്ചു കൊണ്ട് ആദ്യം മുതലേ ഈ കോടതി വിധിയെ സ്വാഗതം ചെയ്ത രാഷ്ട്രീയ-സാമുദായിക നേതാവാണ് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന നാമജപ യാത്രയെ കുറിച്ചും, വിശ്വാസി സമൂഹത്തിന്റെ യാഥാസ്ഥിതിക ബോധം എത്രമേൽ അപരിഷ്‌കൃതമാണെന്നും ചൂണ്ടിക്കാണിച്ച് പുന്നല ശ്രീകുമാർ ആലുവയിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

നാമ ജപഘോഷയാത്രകളിൽ ഒന്നും കെ പി എം എസിന്റെ പ്രവർത്തകർ ആരും തന്നെ പങ്കെടുത്തില്ല എന്നത് പ്രതീക്ഷ നിർഭരമായ ഒരു കാര്യം ആണ്. ആദ്യം ക്ഷേത്രത്തിന്റെ ഭാരവാഹികൾ നമ്മളെ ക്ഷണിച്ചു, പിന്നീട് അമ്പലത്തിലെ പോറ്റിമാർ വിളിച്ചു, നമ്മൾ പോയില്ല. ഞങ്ങൾക്ക് മാറ് മറയ്ക്കാൻ കഴിയാത്ത ഒരു കാലം ഉണ്ടായിരുന്നു, ഞങ്ങൾക്ക് സ്‌കൂളിൽ പ്രവേശനം ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു, ഞങ്ങൾക്ക് വഴി നടക്കാൻ കഴിയാത്ത ഒരു കാലം ഉണ്ടായിരുന്നു, അന്നെവിടെയായിരുന്നു ഈ വിശ്വാസി സമൂഹം ?


36 അബ്രാഹ്മണ ശാന്തിമാരെ ഇപ്പോൾ കേരളത്തിൽ നിയമിച്ചു. നമ്മുടെ ഹൈന്ദവ വിശ്വാസം അനുസരിച്ചു ബ്രഹ്മ ജ്ഞാനം നേടിയാൽ ബ്രാഹ്മണൻ ആയി പരിഗണിക്കണം എന്നാണ്. ബ്രഹ്മ ജ്ഞാനം നേടിയിട്ടും ബ്രാഹ്മണൻ ആയി പരിഗണിച്ചിട്ടില്ല. താന്ത്രിക വിദ്യ ശാസ്ത്രീയമായി അഭ്യസിച്ച്, എഴുത്ത് പരീക്ഷ കഴിഞ്ഞു ഇന്റർവ്യൂ പാസായിട്ടും ശ്രീകോവിലുകളിൽ കയറാൻ പറ്റുന്നില്ല. അന്നീ നാട്ടിൽ ഉണ്ടായിരുന്ന പ്രശ്നം ഉപനയനം ആണ്. ഉപനയനം എന്ന് പറഞ്ഞാൽ പൂണൂൽ. താന്ത്രിക വിദ്യ ശാസ്ത്രീയമായി അഭ്യസിക്കാൻ പോകുന്നവർ പൂണൂൽ ഇട്ടേ പറ്റൂ. വൈജ്ഞാനിക മേഖലയിലേക്കുള്ള ഒരു എൻട്രി ആണിത്. ഒരാൾക്ക് ഒരു ഉൾവിളി ഉണ്ടായി ഞാൻ പൗരോഹതിഹ്യത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അയാളുടെ മനസ്സിന്റെയും, ശരീരത്തിന്റെയും പരിവർത്തനത്തെ അടയാളപ്പെടുത്താൻ അയാൾ പൂണൂൽ ധരിക്കണം.


തിരുവല്ലയിലെ വളഞ്ഞവട്ടം മഹാദേവ ക്ഷേത്രത്തിൽ നിയമനം ലഭിച്ച യദു കൃഷ്ണൻ എന്ന ചെറുപ്പക്കാരൻ കൊരട്ടി യൂണിയനിലെ നമ്മുടെ കുടുംബത്തിൽ പെട്ട ആളാണ്. ആറാമത്തെ റാങ്കുകാരൻ. ദേവഭാഷ എന്നറിയപ്പെടുന്ന സംസ്കൃതത്തിലെ പോസ്റ്റ് ഗ്രാജുവേഷൻ ബിരുദധാരി. അയാളെ ഇപ്പോൾ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കാൻ നോക്കുകയാണ്.

ആലപ്പുഴയിലെ മാവേലിക്കരയിൽ ചെട്ടികുളങ്ങര ക്ഷേതത്തിലെ സുധികുമാർ, ഈഴവനാണ്. അദ്ദേഹത്തിന് നിയമനം കിട്ടി, അവിടെ ചെന്നപ്പോൾ നിയമനം കിട്ടിയില്ല. തന്ത്രി പറഞ്ഞു "ഈഴവൻ പൂജ ചെയ്താൽ തന്ത്രി കോപിക്കും". യാഥാസ്ഥിതികർ ഒത്തു കൂടി പ്രശ്നം ഉണ്ടാക്കി. ക്രമസമാധാനത്തിന്റെ പേരിൽ ഉത്തരവ് റദ്ദാക്കി. പ്രക്ഷോഭം ശക്തമായി ഒടുവിൽ നിയമനം ലഭിച്ചു. ആദ്യ ദിനം തന്നെ രാത്രി തന്നെ ഒരു കൂട്ടം ആളുകൾ രാത്രി സുധി കുമാറിന്റെ വീട്ടിൽ വന്നു 'കൊല്ലും എന്ന് ഭീഷണിപ്പെടുത്തി'. ഇപ്പോൾ സുധികുമാർ ജോലി ചെയ്യുന്നുണ്ട് പക്ഷെ ഭയത്തോടു കൂടിയാണെന്ന് മാത്രം.


ബിജു നാരായണ ശർമ്മ നമ്മുടെ കുടുംബാംഗമാണ്. (പാലക്കാട്) താന്ത്രിക വിദ്യ അഭ്യസിപ്പിച്ചതിന്റെ പേരിൽ യാഥാസ്ഥിതികർ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ ചെറുപ്പക്കാരൻ ഇപ്പോഴും പാലക്കാട് ജീവിക്കുന്നുണ്ട്. ഇതെല്ലാം നടക്കുന്നത് കേരളത്തിൽ ആണെന്ന് ഓർക്കണം.

ഇങ്ങനെ നമ്മുടെ ആളുകൾ ഈ പീഡനങ്ങൾ അനുഭവിക്കുമ്പോ എവിടെ ആയിരുന്നു ഈ വിശ്വാസി സമൂഹം. തങ്ങളുടെ സ്ഥിതി അപകടത്തിലാകുമ്പോൾ എല്ലാവരും വന്നു ചുറ്റും നിന്ന് നാമജപ ഘോഷ യാത്ര നടത്തണം എന്ന് പറഞ്ഞാൽ വേണ്ട എന്നാണ് നമ്മുടെ അഭിപ്രായം.
https://www.azhimukham.com/kerala-sudhikumar-the-priest-in-chettikulangara-temple-talks-on-untouchability-and-sabarimala-protest-report-by-kr-dhanya/

https://www.azhimukham.com/trending-kpms-leader-punnala-sreekumar-on-sabarimala-women-entry/

https://www.azhimukham.com/trending-writer-sunil-p-ilayidom-speech-sabarimala-women-entry-based-on-renaissance-video/

https://www.azhimukham.com/kerala-nilakkal-sabarimala-ayyappan-and-tribal-malampandaram-relation-and-women-entry-controversy-report-krishna/

https://www.azhimukham.com/newswrap-corporate-slavery-and-casteism-in-new-kerala-keralapiravi-thoughts-sajukomban/

Next Story

Related Stories