UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല സന്നിധാനം കലാപ ഭൂമിയാക്കാൻ ആരെയും അനുവദിക്കില്ല, കോൺഗ്രസ്സ് ബിജെപിക്ക് വേണ്ടി ഉറഞ്ഞു തുള്ളുന്നു ; പിണറായി വിജയൻ

അത് സന്നിധാനം ക്രിമിനലുകളുടെ കേന്ദ്രമാകാൻ പറ്റില്ല അത് ഭക്തരുടെ കേന്ദ്രമാണ്. ഭക്തർക്ക് അവിടെ സൗകര്യം ഏർപ്പാടാക്കും. ഞങ്ങൾ പ്രത്യേകം അവകാശമുള്ള ക്രിമിനലുകളാണ് എന്ന ധാരണയോടെ അവിടെ തന്നെ ക്യാമ്പ് ചെയ്യണം എന്ന് വന്നാൽ അത് സമ്മതിച്ചു തരില്ല.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഇടതുപക്ഷ മുന്നണിയുടെ വിശദീകരണ യോഗങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. ഇന്ന് കൊല്ലത്ത് നടന്ന യോഗം ഉത്ഘാടനം ചെയ്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ബി ജെ പി – ആർ എസ് എസ് സഖ്യത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു.

“ശബരിമല സ്ത്രീ പ്രവേശന വിധിയിൽ  ആർ എസ് എസിനു ഇപ്പോൾ ചില അജണ്ടകൾ ഉണ്ട് മതനിരപേക്ഷത പാടില്ല എന്ന ചിന്തിക്കുന്ന കൂട്ടർ ആണ് അവർ. കേരളത്തിന്റെ മത നിരപേക്ഷമായ മനസ്സ് തകർക്കാൻ പലപ്പോഴും അവർ ശ്രമിച്ചിട്ടുണ്ട്.
ഈ കോടതി വിധ ഉപയോഗിച്ച് ശബരിമലയുടെ പേരിൽ മത നിരപേക്ഷതയെ ഉലയ്ക്കാൻ ശ്രമിച്ച ആർ എസ് എസ് -ബി ജെ പിയുടെ കൂടെ ഓടിയത് കോൺഗ്രസ്സ് ആണ്. കോൺഗ്രസ്സ് ബി ജെ പിക്ക് വേണ്ടി ഉറഞ്ഞു തുള്ളുന്ന കാഴ്ച കേരളം കണ്ടു. ഇതവരുടെ ദുർഗതിയാണ്.” പിണറായി വിജയൻ പറഞ്ഞു.

ശബരിമലയിൽ പുരുഷനെ പോലെ സ്ത്രീകൾക്കും ആരാധന സ്വാതന്ത്രം വേണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നടത്തിയത് ആർ എസ് എസുമായി ബന്ധമുള്ള യങ് ലോയേഴ്സ് അസോസിയേഷൻ ആണ് എന്ന വസ്തുത നാം ഇവിടെ പ്രത്യേകം ഓർക്കണം.

കോൺഗ്രസ്സ് കേന്ദ്ര നേതൃത്വം എടുത്ത നിലപാടിന് വിരുദ്ധമായാണ് കേരളത്തിൽ കോൺഗ്രസ്സ് നേതൃത്വം ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് എടുത്തത് . കേരളത്തിലെ കോൺഗ്രസ്സിൽ ഒരു വിഭാഗം നേരത്തെ തന്നെ കാൽ അങ്ങോട്ട് എടുത്തു വെച്ച് നിൽക്കുന്നവരാണ് ബി ജെ പി യിൽ . ശരീരം മാത്രമേ ഇവിടെയുള്ളു മനസ്സ് അവിടയെയാണ്. ബി ജെ പിയേക്കാളും മുന്നിൽ ഞങ്ങളാണ് സ്ത്രീ പ്രവേശനത്തെ എതിർത്തത് എന്ന് വീമ്പു പറയുകയാണിപ്പോൾ കോൺഗ്രസ്സ് നേതാക്കൾ. ഒരു വിമത ശബ്ദം പോലും ആ കൂട്ടത്തിൽ നിന്നുണ്ടായിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ ചിലർ ചോദിക്കുന്നത് സംസ്ഥാന സർക്കാർ എന്ത് കൊണ്ട് ഒരു പുനഃ പരിശോധന ഹർജിമയുമായ് കോടതിയെ സമീപിക്കുന്നില്ല എന്നാണ്. നേരത്തെ തന്നെ ഞങ്ങൾ വ്യക്തമാക്കിയതാണ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സംസഥാന സർക്കാർ പ്രത്യേകം പരാമർശിച്ച ഒരു കാര്യം വിധി എന്ത് തന്നെ ആയാലും അത് സംസ്ഥാന സർക്കാർ നടപ്പിലാക്കും എന്നാണ്. അത്തരം ഒരു സാഹചര്യം നില നിൽക്കെ റിവ്യൂ ഹർജിയുമായി വീണ്ടും സമീപിക്കുമ്പോൾ സുപ്രീം കോടതി വിധി ശരിയല്ല എന്ന് പറയുന്ന പോലെയാണ്, സർക്കാരിന് അങ്ങനെ ഒരു നിലപാട് ഇല്ല സർക്കാർ ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ ഇനി ഒരു റിവ്യൂ ഹർജി ബഹുമാനപ്പെട്ട സുപ്രീം കോടതിയെ അപഹസിക്കലാണ്.

സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. ജനാധിപത്യ രീതിയിലുള്ള സമരങ്ങൾക്ക് സർക്കാർ എതിരല്ല. സർക്കാർ ചെയ്തത് സുപ്രീം കോടതി വിധി നടപ്പാക്കലാണ്. പക്ഷെ സർക്കാരിനെ ആണ് ശത്രുപക്ഷത്തു നിർത്തി ആക്രമിക്കാൻ സമരക്കാർ ഒരുമ്പെട്ടത്.

ശബരിമല സന്നിധാനം കലാപ ഭൂമിയാക്കാൻ ഒരു കൂട്ടം ക്രിമിനലുകൾ അതോടൊപ്പം ഒരു പറ്റം സംഘപരിവാർ നേതാക്കളും അവിടെ ക്യാമ്പ് ചെയ്തു കൊണ്ട് ശ്രമിച്ചു എന്നത് ഈ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവമാണ്. ഇവിടെ കൃത്യമായ നിലപാട് സർക്കാർ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അത് സന്നിധാനം ക്രിമിനലുകളുടെ കേന്ദ്രമാകാൻ പറ്റില്ല അത് ഭക്തരുടെ കേന്ദ്രമാണ്. ഭക്തർക്ക് അവിടെ സൗകര്യം ഏർപ്പാടാക്കും. ഞങ്ങൾ പ്രത്യേകം അവകാശമുള്ള ക്രിമിനലുകളാണ് എന്ന ധാരണയോടെ അവിടെ തന്നെ ക്യാമ്പ് ചെയ്യണം എന്ന് വന്നാൽ അത് സമ്മതിച്ചു തരില്ല.

ആവർത്തിച്ചു വ്യക്തമാക്കുന്നു ഭക്തർക്ക് ശബരിമലയിൽ വരാനും സന്നിധാനത്ത് എത്താനും അയ്യപ്പ ദർശനം നടത്താനും ആവശ്യമായ മറ്റു കാര്യങ്ങൾക്കും സൗകര്യം ഉണ്ടാകും. ലക്ഷക്കണക്കിന് ആളുകൾ എത്തുന്നിടത്ത് വലിയ തിക്കും തിരക്കും ആണ് ഒരു ബഹള മയമായ അന്തരീക്ഷം. ഇതിന് ഒരു നിയന്ത്രണം വേണ്ടി വരും. രാജ്യത്തെ പ്രശസ്തമായ എല്ലാ അമ്പലങ്ങളിലും നിയന്ത്രണങ്ങളുണ്ട്. അത് പോലെ ശബരിമലയിൽ ഭക്തരുടെ തിരക്ക് പരിഗണിച്ചു ചില നിയന്ത്രണങ്ങൾ കൊണ്ട് വരൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

വിശ്വാസികളായ ഭക്തർക്ക് ശബരിമലയിൽ വരാനും ദർശനത്തിനും, മറ്റു പ്രാർത്ഥനകൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാരും ദേവസ്വം ബോർഡും ഒരുക്കും. അതോടൊപ്പം അവിടെ മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ അതിനു അനുവദിക്കുകയും ഇല്ല. നമ്മുടെ നാടിനെ പിന്നോട്ട് നടത്താൻ ചിലർ ശ്രമിക്കുന്നുണ്ട് അതിനു നാം കൂട്ട് നിൽക്കരുത്.

‘വീട് സംഘപരിവാറുകാര്‍ വളഞ്ഞിരിക്കുന്നു; അങ്ങോട്ട് ചെന്നാല്‍ കൊല്ലുമെന്നാണ് ഭീഷണി’; മല കയറിയ യുവതികള്‍ വേട്ടയാടപ്പെടുകയാണ്

തന്ത്രി പൂട്ടിപ്പോയാൽ അമ്പലം അടഞ്ഞുകിടക്കുമെന്നു ധരിക്കരുത്; ഇവരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാം-നിലപാട് ആവര്‍ത്തിച്ച് പിണറായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍