TopTop

രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; 11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ വിധിയെഴുതും

രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; 11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ വിധിയെഴുതും
17ാം ലോക്സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 95 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്.  അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ജമ്മുകാശ്മീര്‍ (3), കര്‍ണാടക (14), മഹാരാഷ്ട്ര (10), മണിപ്പൂര്‍, ഒഡിഷ, തമിഴ്‌നാട് (38),  ഉത്തര്‍പ്രദേശ് (8), ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. ഒഢീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇതിനൊപ്പം വോട്ടെടുപ്പ് നടക്കും.

ഇതില്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെയും ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെയും വോട്ടെടുപ്പ് ഇന്നു നടക്കില്ല. ഡിഎംകെ സ്ഥാനാര്‍ത്ഥി പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധാനിക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിയത്. മൊത്തം 39 സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. ബാക്കി മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്നു നടക്കും. ക്രമസമാധാന നില തൃപ്തികരമല്ലാത്തതിനാലാണ് ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മാറ്റിയത്.

ജയലളിതയുടേയും, കരുണാനിധിയുടേയും മരണടത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ-ഡിഎംകെ മുന്നണികള്‍ തമ്മിലാണ് പ്രധാന മത്സരം. എങ്കിലും ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം, നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതിമയ്യം, നടന്‍ സീമാന്റെ നാം തമിഴര്‍ കക്ഷി എന്നിവരും ശക്തമായ സാന്നിധ്യവും തമിഴ്നാട്ടിലുണ്ട്. തൂത്തുക്കുടി, തേനി, കന്യാകുമാരി, കോയമ്പത്തൂര്‍, ചെന്നൈ സെട്രല്‍, നീലഗിരി, ശിവഗംഗ എന്നിവയാണ് തമിഴ്നാട്ടിലെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍.

ജനതാദള്‍ ശക്തികേന്ദ്യമായ മണ്ഡ്യ, മൈസൂരു, ഹാസന്‍ ,ബംഗുളൂരു എന്നീ മേഖലകളിലാണ്  കര്‍ണ്ണാടകയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.  നിയമസഭ തിരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനും, ജനദാദളിനും കടുത്ത വെല്ലുവിളിയാണിത് ഈ തിരഞ്ഞെടുപ്പ്. എങ്കിലും ഈ സഖ്യത്തെ ബിജെപി ഭയപ്പെടുന്നുണ്ട്. പ്രാദേശികമായുള്ള സഖ്യത്തിന്റെ ഭിന്നത ജനതാദളിനും,കോണ്‍ഗ്രസിനും പ്രതിസന്ധിയായി മാറുന്നു.

നാന്ദേഡ്, സോലാപൂര്‍, ബീഡ് എന്നിവയാണ് മഹാരാഷ്ട്രയിലെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍. മറാത്ത വാഡ മുന്‍പ് കോണ്‍ഗ്രസിന്റെ സ്വാധീനമേഖലയായിതുന്നെങ്കിലും, നിലവില്‍ പത്തില്‍ എട്ട് മണ്ഡലങ്ങളും ബിജെപി-ശിവസേന സഖ്യത്തിന്റെ കയ്യിലാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച രണ്ടു മണ്ഡലങ്ങളും ഇവിടെയാണ്. കാര്‍ഷിക പ്രശ്‌നങ്ങല്‍ നേരിടുന്ന ഈ മണ്ഡലങ്ങള്‍ ഇത്തവണ കോണ്‍ഗ്രസിന്റെ ഒപ്പം നിൽക്കാനുള്ള പ്രവണത ബിജെപിക്ക് വെല്ലുവിളിയാണ്.

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, മുന്‍ കേന്ദ്രമന്ത്രി കെ.എച്ച് മുനിയപ്പ‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ ഹരിപ്രസാദ് അടക്കം നിരവധി പ്രമുഖരാണ് കര്‍ണാടകയില്‍ നിന്ന് ജനവിധി തേടുന്നത്. കേന്ദ്രമന്ത്രിമാരായ ജുവല്‍ ഓറം, ജിതേന്ദ്ര സിങ്, പൊന്‍ രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാക്കളായ വീരപ്പ മൊയ്‌ലി, രാജ് ബബ്ബാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറുഖ് അബദുല്ല, മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാംദാസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ദയാനിധിമാരന്‍, കനിമൊഴി, കാര്‍ത്തി ചിദംബരം, എ രാജ, ഹേമമാലിനി, താരിഖ് അന്‍വര്‍,നടന്‍ പ്രകാശ് രാജ്, നടി സുമലത, എന്നിവരും ജനവിധി തേടുന്ന പ്രമുഖരാണ്.

തമിഴ്‌നാട്ടിലെ 17 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തമിഴ്‌നാട്ടില്‍ 18 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു നടക്കാനിരുന്നത്. ഡിഎംകെ സ്ഥാനാര്‍ഥി വോട്ടര്‍മാരെ പണംകൊടുത്തു സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്്ട്രപതി റദ്ദാക്കിയിരുന്നു. പൊതു തിരഞ്ഞെടുപ്പ്  കഴിഞ്ഞാകും ഇനി ഇവിടെ പോളിങ്. അതെസമയം മണ്ഡലത്തിന് കീഴിലുള്ള ആമ്പൂര്‍, ഗുഡിയാതം, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപരിരഞ്ഞെടുപ്പ് നാളെത്തന്നെ നടക്കും.

മെയ് 19വരെ ഏഴ് ഘട്ടങ്ങളിലാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 20 സംസ്ഥാനങ്ങളിലായി 91 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 നടന്നിരുന്നു. ആന്ധ്ര പ്രദേശ്, അസം, ബിഹാര്‍, അരുണാചല്‍, ചത്തീസ്ഗഢ്, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര, മണിപ്പുര്‍ , മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഒഡിഷ, സിക്കിം, തെലങ്കാന എന്നിവിടങ്ങളിലായാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ജമ്മുകാശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, ഉത്തര്‍പ്രദേശ്, ബംഗാള്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു, ഗുജറാത്ത്,ഗോവ എന്നിവിടങ്ങളിലായി മൂന്നാംഘട്ട തിരഞ്ഞെടുപ്പ് 23 ന് നടക്കും. കേരളത്തിലെ 23 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും അന്നാണ് നടക്കുക. ഏപ്രില്‍ 11നാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്.

ബാക്കിയുള്ള 240 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാല് മുതല്‍ ഏഴുവരെയുള്ള ഘട്ടങ്ങളിലായി നടത്തും. ഏപ്രില്‍ 29നാണ് നാല്ംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 6,12,19 തിയതികളിലായി അഞ്ച്, ആറ്,ഏഴ് ഘട്ടതിരഞ്ഞെടുപ്പുകള്‍ നടക്കും. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Next Story

Related Stories