TopTop
Begin typing your search above and press return to search.

'സ്വകാര്യത നഷ്ടമായി, ഒരു ഗൂഗിൾ സെര്‍ച്ച് മാത്രമാണ് ഇന്ന് ഞാന്‍', പോൺ ഇൻഡസ്ട്രി മാറ്റി മറിച്ച ജീവിതത്തെ കുറിച്ച് മിയാ ഖലിഫ

അമേരിക്കയുടെ പോൺ ഇൻഡസ്ട്രിയിൽ‍ ഒരിക്കൽ മിന്നുന്ന താരമായിരുന്ന മിയ ഖലീഫ തന്റെ സമ്പാദ്യത്തെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തിയതിന് പിന്നാലെ താൻ നേരിട്ട ജീവിത സാഹചര്യങ്ങളെ കുറിച്ചും തുറന്ന് പറയുന്നു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് പോൺ താരമായതിന് ശേഷം താൻ നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥകൾ തുറന്ന് പറയുന്നത്. ഇന്ന് താൻ ഗൂഗിൾ സെർച്ച് മാത്രമാണെന്നും, തന്റെ സ്വകാര്യതയ്ക്കുള്ള എല്ലാ അവകാശങ്ങളും നഷ്‌ടപ്പെട്ടതായി അനുഭവപ്പെടുന്നെന്നും അവർ അഭിമുഖത്തിൽ തുറന്ന് പറയുന്നു.

വെറും മൂന്ന് മാസക്കാലമാണ് മിയ ഖലീഫ പോൺ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നത്. 2014നും 2015നും ഇടയിലായിരുന്നു ഇത്. പോൺ ഇൻഡസ്ട്രിയിൽ ജോലി ചെയ്തതിനു ശേഷം പുറത്ത് മറ്റൊരു ജോലി കണ്ടെത്താൻ താൻ ഏറെ പ്രയാസപ്പെട്ടെന്നും അവർ പറഞ്ഞു. മീഗൻ അബ്ബോട്ടുമായുള്ള ഒരഭിമുഖത്തിന് പിന്നാലൊണ് തന്റെ ദയനീയാവസ്ഥ മിയ ബിബിസിയോടും പങ്കുവയ്ക്കുന്നത്.

'ഇൻഡസ്ട്രിയിൽ എത്തിയതിന് പിന്നാലെ ലോകം മാത്രമല്ല, എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളും പൂർണമായും അകറ്റിയതായി തോന്നി. പ്രത്യേകിച്ചും ഞാൻ ജോലി ഉപേക്ഷിച്ചതിനു ശേഷമാണ് ഒറ്റപ്പെടൽ കൂടുതൽ അനുഭവപ്പെട്ടത്, പ്രത്യേകിച്ച തനിച്ചായിരിക്കുമ്പോൾ. ചില തെറ്റുകൾ ക്ഷമിക്കാനാവില്ലെന്ന് ഞാൻ മനസ്സിലാക്കി. എന്നാൽ കാലം എല്ലാം മായ്ച്ചുകളയും, എല്ലാ മുറിവുകളും ഭേദപ്പെടുത്തും, ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെടുന്നു'- എന്ന് പറഞ്ഞാണ് മിയ അഭിമുഖം ആരംഭിക്കന്നത്.

പോണ്‍ വീഡിയോകളുടെ‍ പിന്നാമ്പുറങ്ങളും മിയ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം വീഡിയോകൾ യഥാർത്ഥമല്ല, പുരുഷന്മാർ തങ്ങളുടെ സ്ത്രീകളും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നെന്നും അവർ പറയുന്നു “വീഡിയോകളിൽ പുരുഷന്മാർ കാണുന്ന കാര്യങ്ങൾ, അവരുടെ ജീവിതത്തിലെ സ്ത്രീകളിൽ നിന്ന് അവർ പ്രതീക്ഷിക്കുന്നു, അത് യാഥാർത്ഥ്യമല്ല. ആരും എല്ലാം തികഞ്ഞവരായി ആരും ഇല്ല, ഒരു വ്യക്തി താൻ ഇഷ്ടപ്പെടുന്ന പങ്കാളിയുമായി ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പോകുന്നില്ല, ”അവർ പറയുന്നു.

പോൺ സിനിമകളിലെ അനുഭവങ്ങൾ തന്റെ മാനസികാരോഗ്യത്തെ പോലും (പോട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ) ബാധിച്ചതിന്റെ അനുഭവവും മിയ പങ്കുവയ്ക്കുന്നുണ്ട്. പൊതു ഇടങ്ങളിലേക്ക് കടന്ന് ചെല്ലാൻ ഭയമായിരുന്നു, തനിക്ക് ലഭിക്കുന്ന തുറിച്ചു നോട്ടങ്ങളായിരുന്നു കാരണം, ആളുകൾക്ക് വസ്ത്രത്തിലൂടെ എന്റെ ശരീരം കാണാൻ കഴിയുമെന്ന് എനിക്ക് തോന്നുന്ന അവസ്ഥയുണ്ടാക്കി. എന്റെ സ്വകാര്യതയ്ക്കുള്ള എല്ലാ അവകാശങ്ങളും നഷ്‌ടപ്പെട്ടതായി അനുഭവപ്പെട്ടു. കാരണം ഇന്ന് ഒരു ഗൂഗിൾ സെർച്ച് മാത്രമാണ് താനെന്നും മിയ ഖലീഫ പറയുന്നു.

ഇൻഡ്രസ്ട്രിയിൽ നിന്നും താൻ അത്രയധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ നടി മിയ ഖലീഫ അവകാശപ്പെട്ടത്. ദശലക്ഷക്കണക്കിന് ഡോളറുകളാണ് താൻ സമ്പാദിച്ചു കൂട്ടുന്നതെന്ന ഊഹങ്ങൾ പ്രചരിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു മിയ. വെറും 12,000 ഡോളർ മാത്രമാണത്രെ മിയ പോൺ ഇൻഡസ്ട്രിയിൽ നിന്നും സമ്പാദിച്ചത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഏതാണ് എട്ടര ലക്ഷം രൂപ എന്നായിരുന്ന ആ പ്രതികരണം. പോൺഹബ്ബിൽ ഏറ്റവും മൂല്യമേറിയ താരമായി ഒരിക്കൽ മാറിയിരുന്നു മിയ.

വളരെ കുറഞ്ഞ കാലം മാത്രമാണ് താൻ പോൺ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നതെന്നും മിയ ചൂണ്ടിക്കാട്ടി. പക്ഷെ തന്റെ വീഡിയോകൾ കാട്ടുതീ പോലെയാണ് പടർന്നത്. ഇൻഡസ്ട്രി വിട്ടതിനു ശേഷവും അഞ്ച് വർഷത്തോളം ടോപ്പ് റാങ്കിങ്ങിൽ നിൽക്കാനായി. ഇക്കാരണത്താലാണ് പോണിൽ നിന്ന് താൻ ധാരാളം സമ്പാദിച്ചിട്ടുണ്ടെന്ന് കരുതുന്നതെന്നും മിയ വിശദീകരിച്ചു. ഇൻഡസ്ട്രി വിട്ടതിനു ശേഷമാണ് തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനയുണ്ടായതെന്നും അവർ പറഞ്ഞു. 400 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന തന്റെ അക്കൗണ്ട് വെറും മൂന്നു ദിവസത്തിലുള്ളിൽ രണ്ട് ലക്ഷം ഫോളോവേഴ്സിനെ സമ്പാദിച്ചു. പിന്നീടത് 20 ലക്ഷമായി വളർന്നു. പിന്നീട് ഈ അക്കൗണ്ട് ഐസിസ് ഹാക്ക് ചെയ്തെന്നും അവർ പറഞ്ഞു.


Next Story

Related Stories