TopTop
Begin typing your search above and press return to search.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി മുതൽ കേരള കേഡർ ഐപിഎസുകാരൻ വരെ; ഇവരാണ് പുതിയ ഗവർണർ പട്ടികയിലുള്ളത്

ഗുജറാത്ത് മുൻ മുഖ്യമന്ത്രി മുതൽ കേരള കേഡർ ഐപിഎസുകാരൻ വരെ; ഇവരാണ് പുതിയ ഗവർണർ പട്ടികയിലുള്ളത്
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി കേന്ദ്ര സര്‍ക്കാറിന്റെ അഴിച്ചുപണി. ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ നിയമിച്ച് കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാർക്കകാണ് മാറ്റം. മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന മധ്യപ്രദേശ് ഗവര്‍ണർ ആനന്ദിബെന്‍ പട്ടേലിനെ അവിടെ നിന്ന്‌ മാറ്റി ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. പശ്ചിമ ബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും ത്രിപുരയില്‍ രമേശ് ബയസിനെയും പുതിയ ഗവണര്‍മാരായി നിയമിച്ചിട്ടുണ്ട്.

ആനന്ദിബെന്‍ പട്ടേലിന് പകരം ബിഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടനെയാണ് മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചത്‌ ഫഗു ചൗഹാനാണ് ബിഹാറിന്റെ ചുമതല. നാഗാലാന്‍ഡ് ഗവര്‍ണറായി പത്മനാഭ ആചാര്യക്ക് പകരം ആര്‍.എന്‍.രവിയെയും നിയമച്ചിട്ടുണ്ട്.

ആനന്ദിബെന്‍ പട്ടേല്‍

ഗുജറാത്തിന്റെ മുൻ മുഖ്യമന്ത്രിയാണ് ആനന്ദിബെൻ പട്ടേൽ. 2014 ൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തിൽ ഗുജറാത്തിലെ ഭരണം കൊണ്ടുപോകാൻ രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷ ആനന്ദിബെന്നായിരുന്നു. മോദി മന്ത്രി സഭയിൽ റവന്യു, റോഡ്, നഗരവികസനമന്ത്രിയായിരുന്നു. അധ്യാപികയായിരുന്ന അവർ 1998 മുതൽ നിയമസഭാംഗമാണ്. കേശുഭായ് സർക്കാറിലും മന്ത്രിയായിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി കുടിയായിരുന്നു അനന്ദി ബെൻ.

2016 ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ 2018ലാണ് മധ്യപ്രദേശ് ഗവർണറായി അനന്ദിബെൻ പട്ടേൽ അദ്യമായി ചുമതലയേൽക്കുന്നത്.

ജഗ്ദീപ് ധന്‍ഖർ
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ ഒരാളാണ് കേസരി നാഥ് തൃപാഠിക്ക് പകരക്കാരനായി ബംഗാൾ ഗവർണറായി നിയമിച്ചിരിക്കുന്ന ജഗദീപ് ധൻഖർ. രാജസ്ഥാനിൽ നിന്നുള്ള മുന്‍ ലോക്സഭാ അംഗം കൂടിയായിരുന്നു അദ്ദേഹം. 1989-91 കാലത്തായിരുന്നു ലോക് സഭാംഗം. രാജസ്ഥാൻ നിയമസഭാംഗവുമായിരുന്നു അദ്ദേഹം. ജയ്പൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം 2003ൽ കോൺഗ്രസ് വിട്ടാണ് ബിജെപിയിലെത്തിയത്.

ലാല്‍ജി ടണ്ടൻ

ആനന്ദിബെൻ പട്ടേലിന് പകരമായി മധ്യപ്രദേശിലെ 22-ാമത്തെ ഗവർണറായി നിയമിതനായ വ്യക്തിയാണ് ലാല്‍ജി ടഠൺ‌. 1978–84 കാലഘട്ടത്തിൽ ഉത്തർപ്രദേശ് വിധാൻ പരിഷത്ത് (ലെജിസ്ലേറ്റീവ് കൗൺസിൽ) അംഗമായിരുന്ന അദ്ദേഹം 1990–96 ലെ കൗൺസിലിന്റെ സഭാ നേതാവായിരുന്നു. തുടർന്ന് 1996-2009 ൽ മൂന്ന് തവണ നിയമസഭയിൽ അംഗമായി. 2003-07 ലെ നിയമസഭയിൽ പ്രതിപക്ഷ നേതാവായി തുടർന്നു.ഉത്തർപ്രദേശ് മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മായാവതിയുടെ കീഴിൽ ബി‌എസ്‌പി--ബിജെപി മന്ത്രിസഭയിലും കല്യാൺ സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു,

തന്റെ ജന്മ ദിനത്തിൽ ദരിദ്രരായ സ്ത്രീകൾക്ക് സാരി സൗജന്യമായി വിതരണം ചെയ്യുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 21 പേർ കൊല്ലപ്പെട്ടു സംഭവത്തോടെയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അദ്ദേഹത്തിന് ഒരു ക്ലീൻ ചിറ്റ് നൽകി.

ഫഗു ചൗഹാൻ
ട്രാൻസ്‌ഫോർമർ ഫാക്ടറി, കോൾഡ് സ്റ്റോറേജ് തുടങ്ങി നിരവധി ബിസിനസ്സ് സംരഭങ്ങളുള്ള  ഉത്തർ പ്രദേശ് നിയമസഭാംഗമാണ് ബീഹാർ ഗവർണറായി നിയമിച്ചിട്ടുള്ള ഫഗു ചൗഹാൻ. 1985 മുതൽ ആറ് തവണ തുടർച്ചയായി നിയമസഭാംഗമായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ ഘോസി (അസംബ്ലി നിയോജകമണ്ഡലം) പ്രതിനിധീകരിക്കുന്നു.

ദലിത് മസ്ദൂർ കിഷൻ പാർട്ടിയിലൂടെ 1985 ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം വിവിധ പാർട്ടികളിൽ നിന്നായാണ് നിരവധി നിയമസഭയിലെത്തിയത്. 2017 ൽ ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം 7,003 വോട്ടുകൾക്ക് ഭൂരിപക്ഷ സമാജ് പാർട്ടിയിൽ നിന്ന് തന്റെ അടുത്ത മത്സരാർത്ഥി അബ്ബാസ് അൻസാരിയെ പരാജയപ്പെടുത്തിയിരുന്നു.

ആര്‍.എന്‍.രവി

1976 ബാച്ച് കേരള കേഡർ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് ആർ എൻ രവി. നാഗാ വിമത ഗ്രൂപ്പായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡുമായി (എൻ‌എസ്‌സി‌എൻ-ഐ‌എം) നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കും നാഗാ സമാധാന ഉടമ്പടി രൂപപ്പെടുത്തുന്നതിനുമുള്ള സർക്കാറിന്റെ പ്രമുഖ ഇടനിലക്കാരനായിരുന്നു അദ്ദേഹം. നോർത്ത് ഈസ്റ്റിൽ നിന്നുള്ള വിഘടന വാദ സംഘട്ടനകളുമായി നടത്തിയ സമാധാന ചർച്ചകളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലിന്റെ വിശ്വസ്ഥനായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ആർ എൻ രവി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുൻ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മേധാവി രജീന്ദർ ഖന്ന, നയതന്ത്രജ്ഞൻ പങ്കജ് ശരൺ എന്നിവർക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ദോവലിന്റെ മൂന്നാമത്തെ ഡെപ്യൂട്ടി ആയിരുന്നു അദ്ദേഹം.

രമേഷ് ബിയാസ്
മധ്യപ്രദേശിലെ റായ്പൂരിൽ നിന്ന് ഒമ്പത് തവണ ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തായാണ് ത്രിപുര ഗവർണറായി നിയമിക്കപ്പെട്ട രമേഷ് ബിയാസ്. 1978 ൽ റായ്പൂരിലെ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് ബെയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1984 വരെ മധ്യപ്രദേശ് നിയമസഭയിൽ അംഗമായിരുന്നു. 1989 മുതൽ 11, 12, 13, 14, 15, 16 ലോക്‌സഭകളിൽ തുടർച്ചയായി അംഗമായിരുന്നു. ഒന്നാം മോദി സര്‍ക്കാരിൻ കേന്ദ്ര മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ഊക്കന്‍സ്, ഹുങ്കന്‍സ് ഗ്യാംഗുകള്‍ക്ക് പിന്നില്‍ എം ഇ എസ് മാനേജ്മെന്‍റോ വിദ്യാര്‍ത്ഥി സംഘടനകളോ? ദേശീയ കായിക താരത്തിന് മര്‍ദ്ദനമേറ്റതില്‍ ആരാണ് യഥാര്‍ത്ഥ പ്രതി?

Next Story

Related Stories