UPDATES

വൈറല്‍

‘ആൾക്കൂട്ടത്തിന് മുകളിൽ മാനത്ത് കൃഷ്ണപ്പരുന്തുകൾ വട്ടമിട്ടു പറന്നു’, കൂട്ടത്തില്‍ സൈബീരിയന്‍ കൊക്കുകളും; മനോരമ വാര്‍ത്തയെ ട്രോളി സോഷ്യല്‍ മീഡിയ

‘കൃഷ്ണപ്പരുന്തുകളെ ശരണം വിളിയോടെ എതിരേറ്റ് ഭക്തജനങ്ങള്‍’ എന്ന തലക്കെട്ടിൽ ചിത്രം സഹിതം വന്ന വാര്‍ത്തയിലെ പരാമർശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിൽ നടന്ന
പ്രതിഷേധ സമരത്തിന്റെ മലയാള മനോരമ വാര്‍ത്തക്കെതിരെ സോഷ്യല്‍ മീഡിയയിൽ വ്യാപകമായ പ്രതിഷേധവും ട്രോളുകളും. ‘കൃഷ്ണപ്പരുന്തുകളെ ശരണം വിളിയോടെ എതിരേറ്റ് ഭക്തജനങ്ങള്‍’ എന്ന തലക്കെട്ടിൽ ചിത്രം സഹിതം വന്ന വാര്‍ത്തയിലെ പരാമർശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്.

വാര്‍ത്തയിലെ “ആള്‍ക്കൂട്ടത്തിന് മുകളില്‍ മാനത്ത് കൃഷ്ണപ്പരുന്തുകൾ വട്ടമിട്ടു പറന്നു” എന്ന വരിയാണ് ട്രോളര്‍മാരെ പ്രചോദിപ്പിച്ചിരിക്കുന്നത്.

അതേസമയം കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നതെന്ന തരത്തിൽ വാർത്തകളെ അതിശയോക്തിയോടെ അവതരിപ്പിച്ചു ഭക്തരെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പലരും ആരോപിക്കുന്നു. ഇൻഫോ ക്ലിനിക് പേജ് അഡ്മിനും, ഡോക്ടറുമായ ജിനേഷ് പി എസിന്റെ വാക്കുകൾ ഇപ്രകാരം “കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നു എന്നൊക്കെ മനോരമയിൽ എഴുതിയിരിക്കുന്ന സംഭവം… കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പരുന്ത് വർഗ്ഗങ്ങളിൽ ഒന്നാണ്. വലിപ്പം നോക്കിയാൽ താരതമ്യേന ചെറിയ ഒരിനം പരുന്ത്. കേരളത്തിൽ ഏതാണ്ട് എല്ലാ… പ്രദേശങ്ങളിലും തന്നെ ഇവയെ കാണാം. അതായത് വട്ടമിട്ടുപറന്നു എന്നാൽ അതിലത്ര അൽഭുതം ഒന്നുമല്ല എന്ന അർത്ഥം. മറ്റേതൊരു ജീവിവർഗ്ഗത്തെയും പോലെ പ്രാധാന്യമുള്ള ഒരു ജീവിവർഗ്ഗമാണ് കൃഷ്ണപ്പരുന്തും എന്നു മാത്രമേ പറയാനാവൂ.”

ഒരു ജനതയെ സാംസ്കാരികമായി പിന്നോട്ട് നയിക്കുന്നതിൽ മനോരമ പത്രത്തിന്റെ പങ്ക് കാണാൻ ‘വട്ടമിട്ടു പറക്കുന്ന ലേ കൃഷ്ണപ്പരുന്ത്’ എന്ന കുറിപ്പോടെ അഡ്വക്കേറ്റും, പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവും മനോരമയുടെ റിപ്പോട്ടിങ്ങിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. മറ്റൊരാള്‍ കമന്‍റിട്ടത് കൂട്ടത്തില്‍ രണ്ട് സൈബീരിയന്‍ കൊക്കുകളും ഉണ്ടായിരുന്നു എന്നാണ്.

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

‘ഭഗവാനെന്തിനാടോ പൊലീസ് പ്രൊട്ടക്ഷൻ?’ ഈ ചോദ്യം ചോദിച്ച നായനാർ പോയിട്ട് വികെഎൻ പോലും ഇല്ലാത്ത കാലമായിപ്പോയില്ലേ

ശബരിമലയല്ല, ആഗോളതാപനമാണ് കേരളമേ നിന്റെ പ്രശ്നം; രാഷ്ട്രീയനേതാക്കൾ ഇനിയെങ്കിലും യാഥാർത്ഥ്യത്തിലേക്ക് വളരുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍