TopTop

ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തിനു വേണ്ടി മമ്മൂട്ടി മാപ്പ് പറയണം; വിടി ബല്‍റാം

ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തിനു വേണ്ടി മമ്മൂട്ടി മാപ്പ് പറയണം; വിടി ബല്‍റാം
നടി അന്ന രേഷ്മ രാജനെതിരേയുള്ള മമ്മൂട്ടി ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തില്‍ മമ്മൂട്ടി നടിയോട് മാപ്പ് ചോദിക്കാന്‍ തയ്യാറാകണമെന്ന് വിടി ബല്‍റാം എംഎല്‍എ. അതല്ലെങ്കില്‍ ഫാന്‍സ് എന്നു പറയുന്ന ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ മമ്മൂട്ടി തയ്യാറാകണമെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഉന്നയിക്കുന്നു. എന്നാല്‍ ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ കടുത്ത അസഹിഷ്ണുത നിറഞ്ഞ വിമര്‍ശനങ്ങളുമായി ഫാന്‍സ് എത്തിയിട്ടുണ്ട്. നേരത്തെ റിമ കല്ലിങ്കല്‍ അന്ന രേഷ്മ രാജനെ പിന്തുണച്ച് എത്തിയപ്പോഴും ഇതേ നിലവാരത്തിലുള്ള അക്രമണമായിരുന്നു അവര്‍ക്കെതിരേ നടത്തിയതും.

വിടി ബല്‍റാമിന്റെ പോസ്റ്റ് കാണാം

തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണം. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.


Next Story

Related Stories