UPDATES

വിപണി/സാമ്പത്തികം

ഇന്ത്യയിലെ ആദ്യത്തെ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ നിര്‍മ്മാതാവ് എന്‍ ആര്‍ ജഗ്ദലെ അന്തരിച്ചു

2010ല്‍ വിസ്‌കി വിദഗ്ധനായ ജിം മുറെയ് ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്‌കിയായി ഇതിനെ തെരഞ്ഞെടുത്തിരുന്നു

ബംഗളൂരു ആസ്ഥാനാമാക്കി പ്രവര്‍ത്തിക്കുന്ന അമൃത് ഡിസ്റ്റിലറീസ് എംഡിയും ചെയര്‍മാനുമായ നീലകണ്ഠ റാവു ജഗ്ദലെ അന്തരിച്ചു. ഇന്നലെ തന്റെ 66-ാം വയസ്സിലാണ് ജഗ്ദലെയുടെ മരണം.

ഇന്ത്യയിലെ ആദ്യത്തെ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയായ അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി അവതരിപ്പിച്ചത് ജഗ്ദലെയാണ്. 2010ല്‍ വിസ്‌കി വിദഗ്ധനായ ജിം മുറെയ് ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്‌കിയായി ഇതിനെ തെരഞ്ഞെടുത്തിരുന്നു. യുവാക്കള്‍ക്കിടയില്‍ നീന്തല്‍ ശീലം വളര്‍ത്തിയതിന്റെ പേരിലും ജഗ്ദലെ അറിയപ്പെട്ടിരുന്നു.

മുറെയുടെ വിസ്‌കി ബൈബിളില്‍ മൂന്നാം സ്ഥാനത്തെത്തിയതോടെ 2010ന് ശേഷമാണ് അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ലോകപ്രശസ്തമായത്. ഇപ്പോഴും ലോകത്തിലെ മികച്ച വിസ്‌കികളുടെ ഗണത്തില്‍ ഈ വിസ്‌കിയുണ്ട്.

read more:ടൈം മാഗസിന്‍ അന്ന് പറഞ്ഞു, മോദി വികസന നായകന്‍; ഇന്ന് പറയുന്നു, വിഭാഗീയതയുടെ നടത്തിപ്പുകാരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍