TopTop
Begin typing your search above and press return to search.

ദിലീപിനെതിരേ നടന്നത് ഗൂഡാലോചന, ചതിച്ചത് മഞ്ജുവും ശ്രീകുമാര്‍ മേനോനും രമ്യയും ചേര്‍ന്ന്; പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍

ദിലീപിനെതിരേ നടന്നത് ഗൂഡാലോചന, ചതിച്ചത് മഞ്ജുവും ശ്രീകുമാര്‍ മേനോനും രമ്യയും ചേര്‍ന്ന്; പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരും രമ്യ നമ്പീശനും ശ്രീകുമാര്‍ മേനോനും ലാലും ചേര്‍ന്ന് ദിലീപിനെ കുടുക്കുകയായിരുന്നുവെന്ന് പ്രതി മാര്‍ട്ടിന്‍. കോടതിയില്‍ ഹാജരാക്കി പുറത്തേക്കു കൊണ്ടു വരുമ്പോഴായിരുന്നു മാധ്യമങ്ങളോട് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. മഞ്ജു വാര്യരും രമ്യ നമ്പീശനും ശ്രീകുമാര്‍ മേനോനും ലാലും ചേര്‍ന്ന് ദിലീപിനെ കുടക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയായിരുന്നുവെന്നും ഇതിന്റെ പ്രതിഫലമായി മഞ്ജു വാര്യര്‍ക്ക് മുംബൈയില്‍ ഫ്ലാറ്റ് കിട്ടിയെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നിരപരാധിയായ തന്നെ ഉള്‍പ്പെടെ പലരേയും ഇവര്‍ ചതിച്ചിട്ടുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ബഹുമാനപ്പെട്ട കോടതയില്‍ വിശ്വാസമുണ്ടെന്നും മാര്‍ട്ടിന്‍ മാധ്യമങ്ങളോടായി പറഞ്ഞു.

Next Story

Related Stories